Image

വടക്കന്‍ സെല്‍ഫിക്ക് അഭിനന്ദനങ്ങളറിയിച്ച് സംവിധായകരും

ആശ എസ് പണിക്കര്‍ Published on 04 April, 2015
വടക്കന്‍ സെല്‍ഫിക്ക് അഭിനന്ദനങ്ങളറിയിച്ച് സംവിധായകരും
നിവിന്‍ പോളി-വിനീത് ശ്രീനിവാസന്‍-അജു വര്‍ഗീസ്  കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ സെല്‍ഫി ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്നു. തിയറ്ററുകളില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുമ്പോള്‍ ചിത്രത്തിന് അഭിനന്ദനങ്ങളുമായി സിനിമാലോകവും ഈ യുവതാരങ്ങള്‍ക്കൊപ്പമുണ്ട്. സംവിധായകരായ ബി. ഉണ്ണികൃഷ്ണന്‍, ജീത്തു ജോസഫ്, രാജേഷ് പിള്ള, രഞ്ജിത്ത് ശങ്കര്‍, ലിജോ ജോസ് പല്ലിശേരി, അല്‍ഫോന്‍സ് പുത്രന്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍കകരെയും മറ്റും അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ചിത്രത്തെ അഭിനന്ദിച്ചുള്ള ബി. ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. സപ്ലി കാലത്തിന്റെ തമാശകളും, പിരിമുറുക്കവും, സമ്മര്‍ദ്ദങ്ങളും ഞാനാദ്യമായി അടുത്തറിഞ്ഞത്--എന്തിന്, സപ്ലി എന്ന വാക്ക് പരിചിതമാവുന്നത് പോകും-- 86-87 കാലഘട്ടത്തിലാണ്.അന്ന്, ഞാന്‍ തിരുവനന്തപുരം യുണിവേഴ്സ്സിറ്റി കോളേജില്‍, ബി എ വിദ്യാര്‍ത്ഥി. താമസം, വൈ എം സി എ ഹോസ്റ്റലില്‍. മറ്റ് മുറികളിലേറെയും എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍. അവരുമായിട്ടായിരുന്നു എനിക്ക് ഏറ്റവും അടുത്ത ചങ്ങാത്തം. അതില്‍ പലരും സപ്ലിക്കാര്‍.
ആ സപ്ലിക്കാലത്തിന്റെ മുഴുവന്‍ രസങ്ങളും ഒരു മാജിക്കിലെന്നപോലെ ഇന്നലെ രാത്രിയില്‍ വീണ്ടും അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞു,  ഒരു വടക്കന്‍ സെല്‍ഫിയിലൂടെ. എനിക്കേറെ പ്രിയപ്പെട്ട വിനീത് ശ്രീനിവാസന്‍ അത്യന്തം രസനീയമായ തിരക്കഥയാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്തമായ ശ്രീനിയന്‍ നര്‍മ്മത്തിന്റെ തുടര്‍ച്ച, വിനീത് എഴുതുന്ന ഓരോ സീനിലും ഉണ്ട്. തുടക്കക്കാരനെന്ന തോന്നല്‍ ഒരിടത്തും തോന്നിപ്പിക്കാതെ മനോഹരമായി,  തികഞ്ഞ കൈയടക്കത്തോടെ, പ്രജിത്ത് ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. Shan Rahman, you rocked.....ജോമോന്‍, രഞ്ചന്‍, ഹരികുമാര്‍ എന്നിവരും. അഭിനയിച്ചവരെല്ലാം ഗംഭീരമായി. രണ്ട്‌പേരെക്കുറിച്ച്, എടുത്ത് പറയാതെ വയ്യ: നിവിന്‍ പോളിയും അജുവും. They have come of age in great style.love you guys, Manjima is promising. In short, Vadakkan Selfie is Kola Massaass

എല്ലാം തികഞ്ഞൊരു സൂപ്പര്‍ എന്റര്‍ടെയ്‌നറാണ് വടക്കന്‍ സെല്‍ഫിയെന്ന് രാജേഷ് പിള്ള അഭിപ്രായപ്പെട്ടു. തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ രസിപ്പിച്ച് മുന്നോട്ട് പോകുന്ന ഈ ചിത്രം ഈ വര്‍ഷത്തെ മികച്ച എന്റര്‍ടെയ്‌നറാണെന്നും അദ്ദേഹം പറഞ്ഞു.



വടക്കന്‍ സെല്‍ഫിക്ക് അഭിനന്ദനങ്ങളറിയിച്ച് സംവിധായകരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക