Image

അമേരിക്കന്‍ ജനസംഖ്യ 2012 ജനുവരി 1ന് 312. 8 മില്യണ്‍ കവിയും

പി.പി. ചെറിയാന്‍ Published on 30 December, 2011
അമേരിക്കന്‍ ജനസംഖ്യ 2012 ജനുവരി 1ന് 312. 8 മില്യണ്‍ കവിയും
ഡാളസ് : 2012 ജനുവരി 1ന് അമേരിക്കന്‍ ജനസംഖ്യ 312.8 മില്യണ്‍ കവിയുമെന്ന് ഡിസംബര്‍ 29ന് യു.എസ്സ് സെന്‍ സസ് ബോര്‍ഡ് പുറത്തിറക്കിയ ഒരു പത്രകുറിപ്പില്‍ പറയുന്നു.

ഡിസംബര്‍ 29 വ്യാഴാഴ്ചയിലെ കാനേഷ്‌കുമാരി അനുസരിച്ചു അമേരിക്കന്‍ ജനസംഖ്യ 312, 767, 974 മില്യനാണ്.

2011 ജനുവരി ഒന്നിന് ഉണ്ടായിരുന്നതില്‍ നിന്നും 0.7 ശതമാനം(2.25 മില്യണ്‍ ) വര്‍ദ്ധനവാണ് 2011 ഡിസംബര്‍ 29ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓരോ എട്ടു സെക്കന്റില്‍ ഒരു ജനനവും, പന്ത്രണ്ടു സെക്കന്റില്‍ മരണവും, നാല്പത്താറു സെക്കറ്റില്‍ ഒരു കുടിയേറ്റവും ഉള്‍പ്പെടെ ഒരോ പതിനേഴ് സെക്കറ്റിലും ശരാശരി ഒരാളുടെ വര്‍ദ്ധനവാണ് 2012 വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്.

അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന ജനസംഖ്യയുള്ള സംസ്ഥാനം കാലിഫോര്‍ണിയായും, തൊട്ടടുത്ത് ടെക്‌സസ് സംസ്ഥാനവും, മൂന്നാമത് ന്യൂയോര്‍ക്ക് സംസ്ഥാനവുമാണ്.

റോഡ് ഐലന്റ്, മിഷിഗന്‍ , മയിന്‍ എന്നീ മൂന്നു സംസ്ഥാനങ്ങളിള്‍ ഏറ്റവും കുറവ് ജനങ്ങള്‍ ഉള്ളതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ 29ന് ലഭ്യമായ കണക്കുകള്‍ അനുസരിച്ചു ലോകജനസംഖ്യ 698.45 കോടിയാണ്. ഇതില്‍ ഒന്നാം സ്ഥാനം ചൈനക്കും(133.67 കോടി), ഇന്ത്യക്ക് രണ്ടാം സ്ഥാനവും(118.91 കോടി), തൊട്ടടുത്ത് അമേരിക്കയുമാണ്(31.28 കോടി).

അമേരിക്കന്‍ ജനസംഖ്യ 2012 ജനുവരി 1ന് 312. 8 മില്യണ്‍ കവിയുംഅമേരിക്കന്‍ ജനസംഖ്യ 2012 ജനുവരി 1ന് 312. 8 മില്യണ്‍ കവിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക