Image

അറ്റ്‌ലാന്റായില്‍ ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി.

സാജു വട്ടക്കുന്നത്ത് Published on 30 December, 2011
അറ്റ്‌ലാന്റായില്‍ ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി.

അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിലെ ക്രിസ്തുമസ് ദിന ആഘോഷങ്ങള്‍ ഡിസംബര്‍ 24-ാം വൈകുന്നേരം 8 മണിക്ക് തിരുപിറവി കര്‍മ്മങ്ങളോടെ തുടക്കമായി. ഇടവക വികാരി ഫാ.ഡോമിനിക് മഠത്തില്‍ കളത്തിലിന്റെ കാര്‍മ്മികത്വത്തില്‍ തിരുപിറവി കര്‍മ്മങ്ങളും ദിവ്യബലിയും നടത്തപ്പെടുകയുണ്ടായി. നൂറ് കണക്കിന് വിശ്വാസികള്‍ എല്ലാ ചടങ്ങുകള്‍ക്കും സംബന്ധിക്കുകയുണ്ടായി. തുടര്‍ന്ന് ക്രിസ്തുമസ് വിരുന്നും കേക്ക് മുറിക്കലും നടത്തപ്പെടുകയുണ്ടായി. കൈകാരന്‍മാരായ റ്റോമി അറയ്ക്കല്‍, ജോബി വാഴക്കാല, മേരി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

സ്്‌നേഹ വിരുന്നിനുശേഷം സണ്‍ഡേ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആരേയും വിസ്മസിപ്പിക്കുന്ന രീതിയില്‍ കലാപരിപാടികള്‍ നടത്തുകയുണ്ടായി. ഡി.ആര്‍.ഇ. മാത്യൂ വാലുച്ചിറ, ബീന അത്തിമറ്റം എന്നിവര്‍ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കി. എം.സി. മാരായി ജനിമോള്‍ അയ്യംകുഴയ്ക്കല്‍ , ഫാബിന്‍ വട്ടക്കുന്നത്ത് എന്നിവര്‍ പരിപാടികള്‍ യഥാവിധം അവതരിപ്പിച്ചു.

ദേവാലയത്തില്‍ മനോഹരമായ പുല്‍ക്കൂട് തയ്യാറാക്കിയ ജോ കൂവക്കടയെയും, അള്‍ത്താര അലങ്കരിച്ച, സജി , ലിസി പാറാനിക്കലിനെയും വികാരി പ്രത്യേകം പ്രശംസിക്കുകയുണ്ടായി. ജോണി അമ്പലുത്തുങ്കല്‍ എല്ലാ ദൃശ്യങ്ങളും ക്യാമറയില്‍ പകര്‍ത്തി.

അറ്റ്‌ലാന്റായില്‍ ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി.
അറ്റ്‌ലാന്റായില്‍ ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി.
അറ്റ്‌ലാന്റായില്‍ ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി.
അറ്റ്‌ലാന്റായില്‍ ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി.
അറ്റ്‌ലാന്റായില്‍ ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി.
അറ്റ്‌ലാന്റായില്‍ ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി.
അറ്റ്‌ലാന്റായില്‍ ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക