Image

കുഞ്ഞുമാണി അങ്ങനെ ചെയ്യുമോ ? സരിതമാര്‍ വാഴുന്ന കാലം വീണ്ടും (അനില്‍ പെണ്ണുക്കര)

Published on 06 April, 2015
കുഞ്ഞുമാണി അങ്ങനെ ചെയ്യുമോ ? സരിതമാര്‍ വാഴുന്ന കാലം വീണ്ടും (അനില്‍ പെണ്ണുക്കര)
കോട്ടയത്തുകാര്‍ക്ക്‌ ജോസ്‌ കെ മാണിയെ ശരിക്കും അറിയാം. കാരണം മാണി കുഞ്ഞു മാണിയെ അങ്ങനെയാണ്‌ വളര്‍ത്തിയത്‌. എന്നിട്ടും ബാര്‍ കോഴ വിവാദത്തില്‍ ഇതാ ഒരു പീഡന ആരോപണം കൂടി ജോസ്‌ കെ മാണിയുടെ തലയില്‍ .

അതാണ്‌ കേരളം. ആരോ ഒരു കത്ത്‌ പുറത്തുവിടുന്നു. അത്‌ ചാനലുകള്‍ ചര്‍ച്ച ആക്കുന്നു. വീണ്ടും ആ സ്‌ത്രീ വരുന്നു- സരിത എസ്‌ നായര്‍.
ഒരു പെണ്ണ്‌ വിചാരിച്ചാല്‍ നടക്കാത്ത കാര്യമോ. സരിതയെ ആരൊക്കെ പീഡിപ്പിച്ചു എന്ന്‌ പി സി ജോര്‍ജിന്‌ അറിയാമത്രേ. എന്നാ പിന്നെ അതും കൂടി പറയരുതോ.
പറയില്ല. അതാണ്‌ രാഷ്ട്രീയം. വളയ്‌ക്കും പക്ഷെ ഒടിക്കില്ല.

സദാചാരത്തിന്റെ തീക്ഷ്‌ണ പരിച്ഛേദങ്ങള്‍ കണ്ടു വളര്‍ന്ന തലമുറയാണ്‌ കേരളത്തിന്റത്‌. രാഷ്ട്രീയത്തിലും വൃത്തിയിലും വെടിപ്പിലും വസ്‌ത്രത്തിലും സംസ്‌കാരത്തിലും സംസാരത്തിലുമെല്ലാം തനിമകള്‍ നിലനിര്‍ത്തിയിടത്ത്‌ നിന്ന്‌ ഇലകള്‍ കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു.

തലമുറകള്‍ തമ്മിലുള്ള അന്തഃസംഘര്‍ഷങ്ങളില്‍ ചില മൂല്യങ്ങളൊക്കെ നഷ്ടപ്പെടുന്നത്‌ സ്വാഭാവികമായ ജനറേഷന്‍ ഗ്യാപ്പെന്ന്‌ പൊതുവെ പറഞ്ഞു കൈകഴുകാറുണ്ട്‌.

എന്നാല്‍ സാംസ്‌കാരികമായും സാമൂഹികമായും രാഷ്ട്രീയമായും ഒരു നാട്‌ നേടിയെടുത്ത വസന്തങ്ങള്‍ മുച്ചൂടും വേനലിലേക്ക്‌ ചുരുങ്ങി ഉണങ്ങിപ്പോകുന്നത്‌ ഭീതിദമാണ്‌. അത്തരം സുഖകരമല്ലാത്ത കാഴ്‌ചകളാണ്‌ നവ കേരളത്തിന്റെ പുതിയ മുഖം അനാവരണം ചെയ്യുന്നത്‌. സരിതയുടെ വിവാദ വാട്‌സ്‌ അപ്പ്‌ വീഡിയോയില്‍ നിന്ന്‌ ബാര്‍ വരെയുള്ള വിവാദത്തില്‍ ചര്‍ച്ചകളില്‍ വ്യക്തമാകുന്ന മൂല്യശോഷണം കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നാല്‍ കൗതുകകരമെന്ന്‌ പറയട്ടെ, പരിപാലിക്കേണ്ട വേലികള്‍ തന്നെ ഇവിടെ വിളവ്‌ തിന്നുകയാണ്‌.

യേശുദാസ്‌ , ജീന്‍സ്‌ പെണ്‍കുട്ടികളുടെ ശാലീനതക്കിണങ്ങുന്നില്ലെന്ന്‌ പറഞ്ഞപ്പോള്‍ ഉറഞ്ഞുതുള്ളി അദ്ദേഹത്തെ സീറോ ആക്കിയവരാണ്‌ ഇപോഴും സരിതയെ പൊക്കിക്കാട്ടി അരിയിട്ട്‌ വാഴിക്കുന്നത്‌. ചാനലുകള്‍ ധാര്‍മികതയുടെ സകല സീമകളും ലംഘിച്ചാണ്‌ സരിതയെ സെലിബ്രിറ്റി പദത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടു വന്നത്‌. നെഗറ്റീവ്‌ വാര്‍ത്തകളെ സെന്‍സേഷനലാക്കി മലയാളിയുടെ മനോവൈകൃതങ്ങളെ ചൂഷണം ചെയ്യുകയും ആഴത്തില്‍ പരിക്കേല്‍പ്പിക്കുകയുമാണ്‌ ഇപ്പോഴും ദൃശ്യമാധ്യമങ്ങള്‍ ചെയ്യുന്നത്‌. ഒരു നാടിനോട്‌ നേരിട്ട്‌ സംവദിക്കുന്നവര്‍ തന്നെ ഇത്തരം ചെളികള്‍ തെറിപ്പിക്കുമ്പോള്‍ അത്‌ മലിനമാക്കുന്ന സാസ്‌കാരിക പരിധികള്‍ അളന്നു തിട്ടപ്പെടുത്താനാവില്ല. ജനകീയ പ്രശ്‌നങ്ങള്‍ അവിടെ നില്‍ക്കട്ടെ, നേരം വെളുക്കുവോളം ചര്‍ച്ച ചെയ്‌ത്‌ തീര്‍ക്കാന്‍ ഭൂമി മലയാളത്തില്‍ ആവോളം സമസ്യകള്‍ നിലനില്‍ക്കുമ്പോള്‍ സരിതയുടെ ശബ്ദമായി അടിമപ്പെടുന്നത്‌ ഒരു സമൂഹത്തിന്റെ പ്രബുദ്ധതയെ തന്നെ കരിവാരിത്തേക്കുകയല്ലേ കേരളത്തിലെ ഒരു പ്രധാന തട്ടിപ്പു കേസിലെ പ്രതി എന്നതിലുപരി സരിതക്ക്‌ എന്തു യോഗ്യതയാണ്‌ ചാനല്‍ ഡെസ്‌കുകളിലെ പ്രമുഖര്‍ പതിച്ചു നല്‍കുന്നത്‌.

ചാനല്‍ വെളിച്ചങ്ങളില്‍ സരിതമാരും റുക്‌സാനമാരും വാഴിക്കപ്പെടുമ്പോള്‍ മനഃശാസ്‌ത്രപരമായി എത്ര സരിതമാര്‍ അണിയറകളില്‍ ഒരുങ്ങുന്നുണ്ടാവണം. സരിതയെപ്പോലെ ആവാന്‍ കൊതിച്ചുപാകുന്ന, ഓട്ടോഗ്രാഫ്‌ പോലും വാങ്ങാവുന്ന താരപരിവേഷം പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നുണ്ടാകും. മലയാളി മങ്കമാരുടെ പ്രതീകമായി സരിതയെ അവതരിപ്പിക്കുമ്പോള്‍ സദാചാര നിഷ്‌ഠമായ സമൂഹത്തെയാണ്‌ വെല്ലുവിളിക്കുന്നത്‌. തിന്‍മകളെ എപ്രകാരമാണ്‌ വളര്‍ത്തിക്കൊണ്ടു വരികയെന്ന്‌ മനസ്സിലാക്കാന്‍ ദൃശ്യമാധ്യമങ്ങളുടെ ഇത്തരം പൊറാട്ടുനാടകങ്ങള്‍ വീക്ഷിച്ചാല്‍ മതിയാകും. ഈ സാമൂഹിക പരിസരത്താണ്‌ സദാചാരം'എന്നത്‌ അശ്ലീല പദമായി അനുഭവപ്പെടുക. സ്വാതന്ത്ര്യമെന്നത്‌ സെല്‍ഫി നഗ്‌നതകളുടെ തലതിരിഞ്ഞ സംസ്‌കാരമാണെന്ന സന്ദേശമാണ്‌ ചാനല്‍ കിടമത്സരങ്ങളില്‍ നൂറുവട്ടം തെളിയിക്കപ്പെടുന്നത്‌. ഇതൊരു ആസൂത്രിത നീക്കമാണെന്നാണു തോന്നുന്നത്‌. ചീപ്പ്‌ പബ്ലിിസിറ്റിക്കു വേണ്ടി നടക്കുന്ന ഒരാള്‍ തന്റൈ നഗ്‌നത പരസ്യമായി അപ്‌്‌ലോഡ്‌ ചെയ്യുന്നു. അത്‌ ഏറ്റെടുക്കാന്‍ മീഡിയകള്‍ ആസൂത്രിതമായി മത്സരിക്കുന്നു. ചാനലുകളും സരിതമാരും വിജയിക്കുമ്പോള്‍ പരാജയപ്പെടുന്നത്‌ ആരാണ്‌ സംശയമെന്ത്‌, പ്രബുദ്ധ പൊതു സദാചാര സമൂഹം തന്നെ. പുതിയ തലമുറകളെ വെടക്കാക്കി തനിക്കാക്കുന്ന ഉപഭോഗസംസ്‌കാരം നമ്മുടെ നാടിന്റെ നെഞ്ചകം തകര്‍ത്ത്‌ കുടിയേറിത്തുടങ്ങിയിട്ട്‌ കാലമേറെ കഴിഞ്ഞു.

കിണര്‍ വെള്ളത്തില്‍ നിന്ന്‌ കുപ്പിവെള്ള ഉപഭോഗശീലത്തിലേക്ക്‌ എത്ര പെട്ടെന്നാണ്‌ നാം പരുവപ്പെട്ടത്‌. ജല ദൗര്‍ലഭ്യമില്ലാത്ത ഒരു നാട്ടില്‍ മുഴുവന്‍ കുപ്പി വെള്ളവും അതിന്റെ പ്ലാസ്റ്റിക്‌ മാലിന്യങ്ങളും മാറിയ മുഖവുംപ്രകാശിപ്പിക്കുന്നുണ്ട്‌. ഇതുപോലെ നമ്മുടെ തനിമയില്‍ നിന്ന്‌ പതുക്കെ പുരോഗമിച്ച്‌ പുറത്തു വരികയാണ്‌, അഭിരുചികളില്‍ മായം കലരുകയാണ്‌. എന്തു കാണണം, കാണേണ്ട, ഉടുക്കണം, ഉണ്ണണം എന്നൊക്കെ ആരൊക്കെയോ തീരുമാനിക്കുകയാണ്‌. പട്ടിക്കൂടുകള്‍ എങ്ങനെ വിദ്യാലയങ്ങളുടെ ഭാഗമായെന്നും അതില്‍ കുട്ടികള്‍ എന്നു മുതല്‍ പട്ടികള്‍ക്കു പകരമായെന്നും വീടുകളില്‍ നിന്ന്‌ പുറംതള്ളപ്പെട്ട്‌ വയോധികര്‍ എങ്ങനെ വൃദ്ധസദനങ്ങളില്‍ നിറഞ്ഞുതുടങ്ങിയതെന്നും നാം തലപുകച്ചു തുടങ്ങേണ്ടിയിരിക്കുന്നു. മണ്ണും മഴയുമറിയാതെ ന്യൂ ജനറേഷന്‌ ആപുകള്‍ മാത്രം കൊടുത്ത്‌ വളര്‍ത്തിത്തുടങ്ങുന്ന പരിസരം തന്നെയാണ്‌ നാം ആദ്യം അടിച്ചുവാരി വൃത്തിയാക്കിത്തുടങ്ങേണ്ടത്‌. ചില കാഴ്‌ചകള്‍ക്ക്‌ നേരെ കണ്ണുപൊത്താനും കാണേണ്ട ദൃശൃങ്ങള്‍ക്ക്‌ നേരെ മിഴി തുറക്കാനും ഒരു തലമുറ ശേഷിക്കണം. സമൂഹത്തിന്റെ സാംസ്‌കാരിക തനിമയുടെ വേനലുരുക്കങ്ങളില്‍ പിച്ചവച്ച്‌ നടന്ന വസന്തങ്ങളെ മറക്കരുത്‌. അത്തരം വസന്തങ്ങളെ കാണിച്ചു കൊടുക്കേണ്ട മാധ്യമങ്ങള്‍ ഇങ്ങനെ തരം താഴുന്നത്‌ സാക്ഷര കേരളത്തിനു ഭുഷണമല്ല ..
കുഞ്ഞുമാണി അങ്ങനെ ചെയ്യുമോ ? സരിതമാര്‍ വാഴുന്ന കാലം വീണ്ടും (അനില്‍ പെണ്ണുക്കര)
Join WhatsApp News
Aniyankunju 2015-04-06 18:33:15
FWD:  കത്തിലെ പ്രസക്തഭാഗം
കത്തിലെ പ്രസക്തഭാഗം











(.......മാര്‍ക്ക് ചെയ്ത ഭാഗങ്ങള്‍ പ്രസിദ്ധീകരണയോഗ്യമല്ല)

"....ടീം സോളാര്‍ കാരണം നഷ്ടമായത് എന്നെത്തന്നെയാണ്.........ജോസ് കെ മാണി മാന്യന്‍ ആണ്. പക്ഷേ ദില്ലിയില്‍വച്ച് കണ്ട മീറ്റിങ്ങിനുശേഷം ഒരു പൊതുസ്ഥലത്ത് ടോയ്ലറ്റിന്റെ മറവില്‍.........വരുന്നോ എന്ന് ചോദിച്ച വിദ്വാനാണ്. ................ മന്ത്രിമാര്‍, എംപിമാര്‍ അവരുടെ ഭഭരണസ്വാധീനം പാവപ്പെട്ടവര്‍ക്ക്, ബിസിനസുകാര്‍ക്ക് എല്ലാവര്‍ക്കും പേടിയാണ്. ആ പേടി എല്ലാവരും മുതലെടുക്കും. നടക്കട്ടെ നാട്ടില്‍ മാന്യനായ M P.  എന്തിനിങ്ങനെ എല്ലാവരും എന്നോട് ഇത് ചെയ്തു. വാഗ്ദാനംചെയ്ത പ്രോജക്ടിനുവേണ്ടി വീണ്ടും വീണ്ടും കയറിയിറങ്ങുമ്പോള്‍ പിന്നെയും ശരീരം കൊടുക്കണം. ഒരു പേപ്പര്‍ പോലും നീങ്ങിയില്ല. കമ്പനിയുടെ കസ്റ്റമേഴ്സിന്റെ ചീത്തവിളി വേറെ. മാന്യനായ M P പിന്നെ ടെലിഫോണ്‍ സെക്സില്‍ ഡോക്ടറേറ്റ് എടുത്തയാളാണ്......'.

sk@yahoo.com 2015-04-07 05:49:19
അച്ചന്മാരും, സന്ന്യാസികകളും, മുള്ളാമാരുമൊക്കെ ചെയ്യുന്ന പണികള്‍ നമ്മള്‍ വായിക്കാറില്ലേ.രാഷ്ട്രീയക്കാരും വിഷയ കാര്യത്തില്‍ മോശമായിരിക്കില്ല.     
വിക്രമൻ 2015-04-07 06:11:41
അനിയൻകുഞ്ഞു വേണ്ടാത്തിടത്തൊക്കെ കൈകടത്തുന്നു!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക