Image

മോദി, വെല്‍ ഡണ്‍; കേരള നേതാക്കള്‍ കണ്ടു പഠിക്കുക (ജോസ് തയ്യില്‍ -കൈരളി, ന്യുയോര്‍ക്ക്)

Published on 06 April, 2015
മോദി, വെല്‍ ഡണ്‍; കേരള നേതാക്കള്‍ കണ്ടു പഠിക്കുക (ജോസ് തയ്യില്‍ -കൈരളി, ന്യുയോര്‍ക്ക്)
ആദ്യമായി പറയട്ടെ കേരളത്തിലെ ലീഡേഴ്‌സിനെ എന്തെങ്കിലും പഠിപ്പിക്കാനുള്ള ഒരു ശ്രമമല്ല ഇവിടെ നടത്തുന്നത് . അവര്‍ പഠിക്കുകയില്ലെന്നും അറിയാം . എന്നാല്‍ പൊട്ടനോട് ഉറക്കെ പറയണമെന്നാണ് പ്രമാണം

പുതിയ, നേതാക്കന്മാര്‍, ഗാന്ധിജിയെ ഏതെല്ലാം വിധത്തില്‍ തേജോവധം ചെയ്താലും മേല്‍പറഞ്ഞ ക്വാളിഫിക്കേഷന്‍സ് എല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. അതു പോലെ നെഹ്രുവും, ഇന്ദിരാഗാന്ധിയും മുതല്‍ ഇപ്പോള്‍ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന ശ്രീ. നരേന്ദ്രമോദിക്കും ആ ക്വാളിഫിക്കേഷന് കൈമുതലാണു. എങ്കിലും ഏറ്റക്കുറച്ചിലുകള്‍ സമ്മതിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പറ്റി പറയുമ്പോള്‍ രാജ്യം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയാണ,് ജനം അദ്ദേഹത്തെ ആ സ്ഥാനത്ത് ആരൂഡനാക്കിയിരിക്കുന്നത്.
തുടക്കത്തില്‍ ചില അവസരവാദികളായ ഹിന്ദുത്വവാദികള്‍ അപസ്വരങ്ങള്‍ സ്രുഷ്ടിക്കാന് ശ്രമിച്ചെങ്കിലുംവളരെ സൂക്ഷ്മതയോടെഅദ്ദേഹം അവരെ കയ്യിലെടുത്തു. എടുത്തുകൊണ്ടിരിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍.

അതിന്റെ അര്‍ത്ഥം അദ്ദേഹം സാവധാനം നാനാത്വത്തില്‍ ഏകത്വം എന്ന പ്രിസിപ്പിളില്‍ രാജ്യത്തെ നയിക്കാന്‍ പ്രാപ്തനായിക്കൊണ്ടിരിക്കുന്നു എന്നു വേണം കരുതാന്‍. ഈ രീതിയില്‍ ശ്രീ. മോദിയുടെ ഭരണം മുന്നോട്ട് പോയാല്‍ അടുത്ത ഒരു വര്‍ഷത്തിനകം അദ്ദേഹം ഒരു കരിസ്മാറ്റിക് ലീഡറായി മറും, ഒപ്പം അന്താരാഷ്ട്ര തലത്തിലും.

പക്ഷെ സംസ്ഥാന തലത്തിലുള്ള ലീഡേഴ്‌സ് ലീഡര്‍ഷിപ്പിന്റെ ബാലപാഠം
പോലും ഉള്‍ക്കൊള്ളുന്നില്ലെന്നുള്ളതാണ് പരമാര്‍ത്ഥം!
ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം ബഹിരാകാശ രംഗാത്തൂംനേവിയിലും ആര്‍മിയിലും എല്ലാം വളരെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. തീര്‍ച്ചയായും ക്രഡിറ്റ് കോണ്‍ഗ്രസിനു തന്നെ. എന്നാല്‍ ഇന്‍ഡ്യയുടെ വിദേശ നയം വളരെ വളരെ പരിതാപകരമാണ്.

എന്നുകണ്ട് ഇന്‍ഡ്യ ലോകപോലീസിന്റെ റോളില്‍ ആക് ട് ചെയ്യണമെന്നല്ല മറിച്ച് ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഇന്‍ഡ്യ മാറണം. ഇന്‍ഡ്യയുടെ അയല്‍ രാജ്യങ്ങളിലേക്ക് തന്നെ നോക്കുക. ശിഥിലീകരണ ശക്തികള്‍ അരങ്ങു തകര്‍ത്താടുകയാണ്. ഈ ഒരു പ്രലോഭനം കണ്ടില്ലെന്ന് നടിക്കുന്നത് മൗഢ്യമായിരിക്കും .

കാഷ്മീരിലെ ഭരണത്തില്‍ ബിജെ പി പങ്കാളിയായതും പ്രധാനമന്ത്രി മോദിയുടെ ചാണക്യതന്ത്രമായി വേണം കരുതാന്‍. കാരണം മുല്ലാമാരുടെ നീക്കങ്ങള്‍ എന്താണെന്ന് വ്യക്തമായിട്ടറിയാന്‍ ഇതിലും മെച്ചമായ മറ്റൊരു മാര്‍ഗ്ഗമില്ല. പ്രധാനമന്ത്രി, പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

ഇതിലെല്ലാം അദ്ദേഹത്തിന്റെ ലീഡര്‍ഷിപ്പ് ക്വാളിറ്റിയാണ് നാം കാണുന്നത്. മറ്റൊരു തരത്തില്‍ വിശദീകരിച്ചില്‍ അദ്ദേഹത്തിന്റെ സിരകളിലൂടെ ഒഴുകുന്ന രക്തം, അതില്‍ ലീഡര്‍ഷിപ്പിന്റെ അംശം വളരെ ഉയര്‍ന്ന തലത്തിലാണ്.

ലോകത്തില്‍ വളരെ ചുരുക്കം പേര്‍ക്കേ ആ പ്രത്യേക വരദാനം ലഭിച്ചിട്ടുള്ളു. ഗാന്ധിജി, നെഹ്രു, മാര്‍ട്ടിന് ലൂഥര്‍ കിംഗ്, കെന്നഡി, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ തുടങ്ങിയവരാണ് നിരയിലെ പ്രമുഖര്‍.ശ്രീ മോദിക്കും ഈ നിരയിലേക്ക് പ്രവേശിക്കാന് സാധിക്കും. എങ്ങനെ?

മതത്തിന്റെ നീരാളിപ്പിടുത്തത്തില്‍നിന്നും വിട്ടു നില്‍ക്കാന് സാധിച്ചാല്!!

ഇനി കേരളത്തിലേക്കൊന്നു നോക്കുക. എന്താണ് നിയമ സഭയില്‍ നടന്നത്? മാണി മണി വാങ്ങച്ചുശ്രീ മൈലപ്രയുടെ പ്രാസം തന്നെ ഉപയോഗിക്കട്ടെ. വാങ്ങിച്ചോ വാങ്ങിച്ചില്ലയോകേസ് കോടതിയുടെ പരിഗണനയിലിരിക്കെ, പ്രതിപക്ഷം എന്ന് അവകാശപ്പെടുന്ന ഊളന്മാര്‍ക്ക,് നിയമസഭാ സമ്മേളനം പടക്കളമാക്കെണ്ട കാര്യമുണ്ടോ?
കേരള രാഷ്ട്രയത്തില്‍ മുന്‍ കാല നേതാക്കളായ മന്നത്തു പത്മനാഭന്‍, ആര് ശങ്കര്‍, ഇ.എം. എസ് , പി. റ്റി ചക്കോ, അക്കാമ്മ ചെറിയാന്‍, ഗൗരിയമ്മ തുടങ്ങി ഒരു പറ്റം കരിസ്മാറ്റിക് ലീഡേഴ്‌സ് നമുക്കുണ്ടായിരുന്നു. പുതിയ നേത്രുത്വ നിരയില്‍ കോണ്‍ഗ്രസിലായാലും പ്രതിപക്ഷത്തായാലും ഒരെണ്ണത്തിനെ ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ?
ഉമ്മന് ചാണ്ടി , ആന്റണി, സുധീരന്‍ ഇങ്ങനെ വിരലില്‍ എണ്ണാവുന്ന നാലഞ്ചുപേരെ മാറ്റിക്കഴിഞ്ഞാല്‍ ബാക്കിയുള്ളതെല്ലാം തസ്‌കര വീരന്മാരാണ് . അതാണവരുടെലീഡര്‍ഷിപ്പ് ക്വാളിറ്റി!!
സ്പീക്കര്‍ കാര്‍ത്തികേയന്‍ നിര്യാതനായി. കോണ്‍ഗ്രസിന് ഒരു എം.എല്‍. എ നഷ്ടപ്പെട്ടു . മരിച്ചിട്ട് നാല്‍പതു തികയും മുമ്പേ കോണ്‍ഗ്രസ് അദ്ദേഹത്തിന്റ ഭാര്യയോട് സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 'ഞാന് ഇപ്പോള്‍ ഒരു തീരുമാനം എടുക്കാനുള്ള മാനസികാവസ്ഥയിലല്ല എന്നു വ്യക്തമാക്കിയിട്ടും' അനുകമ്പാ വോട്ടിനു വേണ്ടി അവരെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതില്‍പരം അധ:പതിച്ച ലീഡര്‍ഷിപ്പ് നയം ഇനി വേറെ കേള്‍ക്കാനുണ്ടോ?

സഖാക്കളുടെ നേത്രത്വ പാടവം പരിശോധിച്ചാല്‍തെറി പറയുക പ്രസംഗിക്കുമ്പോള്‍ പരനാറി പ്രയോഗത്താല്‍ സംബോധന ചെയ്യുക, ജയരാജന്മാരുടെ സ്റ്റൈലില്‍ മായും, പൂവും എല്ലാ കലര്‍ത്തി തെറി വിളിക്കുക, നടുക്കളത്തില്‍ തുണി പറിച്ച് തലയില്‍ കെട്ടി നില്‍ക്കുക. സ്ത്രീകളാണെങ്കില്‍ വെറും ചന്തകളെപ്പോലെ പെരുമാറാന്‍ കഴിവുറ്റവരാകുക . അഭിപ്രായ വ്യത്യാസമുണ്ടായല്‍ എതിര്‍കക്ഷിയെ അന്‍പത്തൊന്നു വെട്ടി നിലം പരിശാക്കുക, വാധ്യാരെ സ്‌കൂളില്‍ കുട്ടികളുടെ മുമ്പില്‍ നിര്‍ത്തി വെട്ടി നിലം പരിശാക്കുക, കോടതിയില്‍ കേസ്സായിക്കഴിയുമ്പോള്‍ പാര്‍ട്ടിയുടെ ചിലവില്‍ അവരെ രക്ഷപെടുത്തുക . ഇതൊന്നും നിയമവാഴ്ചയുള്ള ഒരു ലോകത്തും കേട്ടുകേള്‍വിയില്ല, ഒപ്പം അനുവദനീയമല്ല , ലീഡര്‍ഷിപ്പ് ക്വാളിറ്റിയുമല്ല.
മുഖ്യന്റെ പോക്ക് വളരെ രസകരം. റ്റി.പി ചന്ദ്രുശേഖരന്‍ കേസില്‍ 51 വെട്ടിയ സകല പ്രതികളെയും പിടികൂടി. എന്നിട്ടു എന്തു പറ്റി ? തിരുവഞ്ചൂര്‍രാധാക്രുഷ്ണനു അഭ്യന്തര മന്ത്രി പദം പോയി.
പ്രതികള്‍ ഇപ്പോഴും അഭംഗുരം വിലസുന്നു. ഈയിടെ വേറൊരു ചന്ദ്രശേഖരനെ വണ്ടി കയറ്റി കൊന്നു . ജനങ്ങളുടെ പ്രതിഷേധം ഇരമ്പിയപ്പോള്‍പ്രതിയെ കണ്ടെത്തി!! ഋഷി രാജ് സിംഗിനെ രായ്ക്ക് രാമാനം സ്ഥലം മാറ്റി .

ഇതൊന്നും ലീഡര്‍ഷിപ്പ് ക്വാളിറ്റിയല്ല പ്രിയ ഉമ്മച്ചാ!! തീര്‍ച്ചയായും അല്ല.
വങ്കത്തരം കാണിച്ച ശേഷം കാസര്‍കോടു മുതല്‍ കന്യാകുമാരി വരെ പദയാത്രനടത്തിയതു കൊണ്ടൊന്നും താങ്കളെ ഫോളോ ചെയ്യാന്‍ അനുയായികളെ കിട്ടില്ല .പൊതുജനം കഴുതയെന്നു പറയുമെങ്കിലും അവര് തീര്‍ത്തും കഴുതയല്ല, ഓര്‍ക്കുക.
ഇത്തരുണത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി, കേരളത്തിലും ശക്തമാക്കാനാണ് ശ്രമിക്കേണ്ടത്. ഇനിയും തെരഞ്ഞെടുപ്പിനു രണ്ടു വര്‍ഷമുണ്ട് . നേത്രുത്വ പാടവമുള്ള, ലീഡറെ അനുസരിക്കുന്ന, ഗ്രൂപ്പുകളിയെ അപലപിക്കുന്ന വിദ്യാഭ്യാസമ്പന്നരായ, പോതുജന സേവനത്തില്‍ താല്പര്യമുള്ള, ഒരു എഴുപത്തഞ്ചു സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ബിജെപിക്കു സാധിച്ചാല്‍ കേരളം എന്ന മനോഹര സംസ്ഥാനം തെക്കേ ഇന്‍ഡ്യയിലെ ആദ്യത്തെ ബിജെപി തട്ടകമായി മാറും .

വിചാരിച്ചാല്‍ സാധിക്കുമോ? ഞങ്ങളുടെ പ്രസിഡന്റ ് പറയും പോലെഏസ് യു ക്യാന്.

സമ്മതിദായകര്‍ക്കും ചിലതൊക്കെ ചെയ്യാന്‍ സാധിക്കും.
സ്പീക്കര്‍ കാര്‍ത്തികേയന്റെ മണ്ഡലത്തില്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനിക്കുന്നതെങ്കില്‍ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സമ്മതിദായകര്‍ തയ്യാറാകണം .
കൈരളിയുടെ അഭിപ്രായത്തില്‍ കേരളത്തില്‍ സര്‍വ്വ സമ്മതനായ ശ്രീ. വി.ജെ.കുര്യന്‍ ഐ.എ.എസ് എല്ലാം കൊണ്ടും ഉത്തമനാണ് . അദ്ദേഹം വരുമോ വരില്ലയോ, മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റില്ല, പക്ഷെ, സമ്മതിദായകര്‍ ആവശ്യപ്പെട്ടാല്‍ എന്തും സംഭവിക്കാം. ചോദിക്കുന്നതു കൊണ്ട് തെറ്റില്ലല്ലോ ?

പോയാല്‍ ഒരു വാക്ക്. കേരളത്തിലെ കേജ്രിവാളാകാനുള്ള എല്ലാ കഴിവും അദ്ദേഹത്തിലുണ്ട്. ഇംഗ്ലണ്ടിലും അമേരിക്കയിലുമായി ജീവിച്ച ശ്രീ ശശി തരൂരിനു തിരുവനന്തപുരത്തു നിന്ന് ജയിക്കാമെങ്കില്‍ ശ്രീ വി.ജെ. കുര്യന് നിഷ്പ്രയാസം സാധിക്കും. സംശയം വേണ്ട.
ഒരു കാര്യം വ്യക്തമാണ് കേരളത്തിലെ കുത്തഴിഞ്ഞ ഭരണത്തിന് അറുതിവരുത്തിയേ പറ്റൂ. ഒരേ ഒരു പോംവഴിസമ്മതിദായകര്‍ ഉണരുക
മലയിങ്ങോട്ടു വന്നില്ലെങ്കില്‍ മമ്മതങ്ങോട്ടു ചെല്ലുക!
മോദി, വെല്‍ ഡണ്‍; കേരള നേതാക്കള്‍ കണ്ടു പഠിക്കുക (ജോസ് തയ്യില്‍ -കൈരളി, ന്യുയോര്‍ക്ക്)
Join WhatsApp News
andrew 2015-04-07 09:50:31

It is very clear that man made the gods. Look at what is happening in god's own country. God has done nothing to save his reputation. What does it tell you ? There is no such god as they preach in the 'house of worship' and by the priests. That god made by religions doesn’t exist.

Ninan Mathullah 2015-04-07 12:18:20
Andrew sounds all knowing, and he expects God to behave the way he imagines. Foolishness?
വായനക്കാരൻ 2015-04-07 13:14:58
'God's Own Country' is a marketing slogan first used by New Zealand almost a hundred years ago, and subsequently by other countries and latest by the Kerala Tourism Department. It has nothing to do with God or religions, Andrew.  
Alex Vilanilam 2015-04-08 06:47:29
An excellent and timely article/comments on Kerala politics Mr. Jose Thayyil. You have not only identified the problems clearly but also suggested very practical solutions. Let those who have eye see that and let those who have eras listen! Alex Vilanilam
Rajesh A. 2015-04-08 08:06:06
Gandhiji, Martin Luther King, Modhi...??? What a joke..
Anthappan 2015-04-08 08:41:04

If Keralam is God’s own country then there is something wrong with God.  I concur with Andrew.

വായനക്കാരൻ 2015-04-08 14:52:58
Some do not miss an opportunity to go off on a tangent at the mere sight of words like 'God' or 'religion' as it happened here simply because the author talks of Kerala  whose tourism board has adopted the marketing slogan 'God's own country'.

'In God We Trust' was adopted as the official motto of the United States of America in 1956. It appears on all US paper currency and coins. I wonder if these people lecture the poor cashiers about God and religion at stores when they are handed back change bearing the motto 'in God We Trust'.
Anthappan 2015-04-08 19:55:06

In a move that is bound to offend millions of churchgoers, a British psychologist (Prof. Lyn) says he has found a link between having a high IQ and being an atheist.  The discovery helps explain why university academics are less likely to be religious than almost anyone else, he says.     Most primary school children believed in God - but that they lose their faith as they get older and begin to question the world.  But some of the people appear in this Column remain as primary school children even after they are grown up.  

 

 Description: George Bush

 

President George Bush: Not known for being the smartest politician, he is deeply religious and he believes that there is a God.

John Varghese 2015-04-09 06:28:39
What you mean to say Anthappan; George Bush has a low IQ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക