Image

`ഉത്തമവില്ലന്‍' ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നു: ഹിന്ദു മുന്നണി

Published on 06 April, 2015
`ഉത്തമവില്ലന്‍' ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നു: ഹിന്ദു മുന്നണി
ചെന്നൈ: ഉലക നായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന തമിഴ്‌ ചിത്രം `ഉത്തമവില്ലന്‍ റിലീസ്‌ ചെയ്യുന്നതിനെതിരെ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ചെന്നൈ സിറ്റി പൊലീസ്‌ കമ്മിഷണര്‍ക്കു പരാതി നല്‍കി. ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ്‌ ആരോപണം. ചിത്രത്തിലെ ഗാനങ്ങളിലെ ചില വരികള്‍ ഹിന്ദു ദൈവങ്ങള്‍ക്കെതിരെയാണ്‌. കമല്‍ഹാസന്റെ എല്ലാ സിനിമകളിലും ഇത്തരത്തില്‍ പരാമര്‍ശങ്ങളുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.

നടന്റെ കഥയാണ്‌ പുതിയ ചിത്രമായ ഉത്തമവില്ലന്‍ പറയുന്നതെന്ന്‌ കമല്‍ഹാസന്‍. ഒരു സൂപ്പര്‍താരമായും എട്ടാം നൂറ്റാണ്ടിലെ നാടകനടനായും ഡബിള്‍ റോളിലാണ്‌ കമല്‍ഹാസന്‍ അഭിനയിക്കുന്നത്‌. എന്നാല്‍ ചിത്രം സിനിമവ്യവസായത്തെ ആക്ഷേപഹാസ്യ രൂപേണ സമീപിക്കുകയല്ല ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കമല്‍ഹാസന്റെ മാര്‍ഗദര്‍ശിയായ വിഖ്യാത സംവിധായകന്‍ കെ.ബാലചന്ദറും ഉത്തമവില്ലനില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്‌. മാര്‍ഗദര്‍ശി എന്ന സംവിധായകനായാണ്‌ ബാലചന്ദര്‍ അഭിനയിച്ചിരിക്കുന്നത്‌. ഏപ്രില്‍ 10 ന്‌ റിലീസ്‌ ചെയ്യുന്ന ചിത്രത്തില്‍ ഉര്‍വശി, നാസര്‍, ജയറാം, പൂജകുമാര്‍, ആന്‍ഡ്രിയ ജര്‍മ്മിയ എന്നിവരാണ്‌ സിനിമയില്‍ മറ്റ്‌ വേഷങ്ങള്‍ ചെയ്‌തിരിക്കുന്നത്‌.
`ഉത്തമവില്ലന്‍' ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നു: ഹിന്ദു മുന്നണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക