കോഴിക്കോട് ബീച്ച് ആശുപത്രി
പരിസരത്ത് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ജൈവ പച്ചക്കറിയിലൂടെ ആരോഗ്യം
നിലനിര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാണ് ബോധവത്കരണ പരിപാടികള്‍
നടത്തിയത്. ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം മൂലം പുതുതലമുറയ്ക്ക് വന്നുചേരുന്ന
രോഗങ്ങളെക്കുറിച്ച് പ്രദര്‍ശനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ വിശദീകരണം നല്കി.
ബീച്ച് ആശുപത്രി പരിസരത്ത് നടന്ന പരിപാടി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.
സുധീര്‍ ഉദ്ഘാടനം ചെയ്തു. ബീച്ച് ആശുപത്രി ട്രെയിനിംഗ് സെന്റര്‍
പ്രിന്‍സിപ്പല്‍ എന്‍ രാജേന്ദ്രന് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് `മറുന്ന
ജീവിതശൈലി'കളെക്കുറിച്ച് ക്ലാസ് എടുത്തു.
ഭക്ഷ്യസുരക്ഷയെക്കുറിച്ച്
ജനങ്ങളെ ബോധവത്കരിക്കുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. മാലാപറമ്പ് ആരോഗ്യ
കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലെ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
കോഴ്സ് വിദ്യാര്‍ത്ഥികളാണ് പ്രദര്‍ശനം നിയന്ത്രിക്കുന്നത്.
ജൈവ പച്ചക്കറി പ്രദര്‍ശനത്തില്‍ നിന്ന്
ടറസിനു മുകളിലെ കൃഷിരീതി വിവരിക്കുന്ന വിദ്യാര്‍ത്ഥികള്‍
ബീച്ച് ആശുപത്രി ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പല്‍ എന്‍. രാജേന്ദ്രന് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ ക്ലാസ് എടുക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല