Image

യോഗാ ക്ലാസുകള്‍ ഹിന്ദുയിസത്തിന്റെ ഭാഗമല്ല : യുഎസ്‌ കോര്‍ട്ട്‌

പി. പി. ചെറിയാന്‍ Published on 08 April, 2015
യോഗാ ക്ലാസുകള്‍ ഹിന്ദുയിസത്തിന്റെ ഭാഗമല്ല : യുഎസ്‌ കോര്‍ട്ട്‌
ലോസാഞ്ചല്‍സ്‌: കലിഫോര്‍ണിയ എലിമെന്ററി സ്‌കൂളുകളില്‍ നടക്കുന്ന യോഗാ ക്ലാസുകള്‍ ഹിന്ദുയിസം അടിച്ചേല്‌പിക്കുന്നതിന്റെ ഭാഗമല്ലെന്നും, വിദ്യാര്‍ഥികളുടെ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ലെന്നും സാന്‍ഡിയാഗൊ കോടതിയുടെ മൂന്നംഗ ബഞ്ച്‌ ഐക്യകണ്‌ഠേന വിധിയെഴുതി.

`അഷ്‌ടാംഗ യോഗ ഹിന്ദു ബുദ്ധ മതങ്ങള്‍ വിദ്യാര്‍ഥികളില്‍ പ്രെമോട്ട്‌ ചെയ്‌തുന്നതാണെന്നും ആയതിനാല്‍ സ്‌കൂളുകളില്‍ യോഗാ ക്ലാസുകള്‍ നടത്തുന്നത്‌ നിരോധിക്കണമെന്നും ആവശ്യപ്പെട്ട്‌ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഏപ്രില്‍ 3 നാണ്‌ യുഎസ്‌ കോടതി വിധി പ്രഖ്യാപിച്ചത്‌.

ആഴ്‌ചയില്‍ രണ്ട്‌ തവണ 30 മിനിറ്റ്‌ വീതം 5600 കുട്ടികളാണ്‌ `അഷ്‌ടാംഗ യോഗ പരിശീലിക്കുന്നത്‌.

ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യം നില നിര്‍ത്തുന്നതിന്‌, കഴിഞ്ഞ അയ്യായിരത്തില്‍പരം വര്‍ഷങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന കായികവും മാനസികവും ആത്മീയവുമായ പരിശീലനമാണ്‌ യോഗ.

യോഗ ക്ലാസുകളുടെ വിഡിയോ പരിശോധിച്ചശേഷമാണ്‌ കോടതി അവസാന വിധി പുറപ്പെടുവിച്ചത്‌.

ഹര്‍ജി സമര്‍പ്പിച്ച മാതാപിതാക്കള്‍ വിധിയില്‍ നിരാശരാണ്‌. അമ്പത്‌ വര്‍ഷത്തിനുളളില്‍ ഇത്തരത്തിലുളള വിധി കോടതി പ്രഖ്യാപിക്കുന്നത്‌ ആദ്യമാണ്‌. പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ അറ്റോര്‍ണി ഡീന്‍ ബ്രോയല്‍സ്‌ അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോദി അധികാരത്തിലെത്തി മൂന്ന്‌ മാസത്തിനകം ജൂണ്‍ 21 ന്‌ ഇന്റര്‍നാഷണല്‍ ഡെ ഓഫ്‌ യോഗയായി പ്രഖ്യാപിച്ചുകൊണ്ടുളള ഇന്ത്യയുടെ പ്രമേയം യുഎന്‍ അംഗീകരിച്ചിരുന്നു.

യോഗാ ക്ലാസുകള്‍ ഹിന്ദുയിസത്തിന്റെ ഭാഗമല്ല : യുഎസ്‌ കോര്‍ട്ട്‌
Join WhatsApp News
മാണിച്ചൻ ഇരിക്കുംമൂട്ടിൽ 2015-04-08 10:36:18
സായിപ്പ് യോഗാ അംഗീകരിച്ച സ്ഥിതിക്ക് ഇനി ഇപ്പൊ അച്ചായന്സിനെന്താ പറയാനുള്ളതെന്നാ അറിയേണ്ടത്... എന്തെങ്കിലും പറ തോമാച്ചാ ഞരങ്ങീം, തേമ്പീം, ഞെരണ്ടീം ഇരിക്കാതെ ...
Jack Daniel 2015-04-08 11:30:53
പശു രാഷ്ട്ര മാതാവുമല്ല.ഞങ്ങളുടെ വെള്ളമടി മുട്ടിക്കല്ലേ?
വായനക്കാരൻ 2015-04-08 17:13:33
ജാക്ക് ഡാനിയൽ നോക്കിക്കൊ. കെന്റക്കി ബർബൺ എന്നൊക്കെ പറയുന്നതുപോലെ മഹാരാഷ്ട്ര ഗോമൂത്ര ഒരു നാഷനൽ ഡ്രിങ്ക് ആകാനുള്ള സാധ്യതയുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക