Image

മോഹന്‍ലാല്‍ വീണ്ടും ഇരട്ട വേഷത്തില്‍

Published on 08 April, 2015
മോഹന്‍ലാല്‍ വീണ്ടും ഇരട്ട വേഷത്തില്‍


രാവണപ്രഭു, ഉടയോന്‍ എന്നീ സിനിമകള്‍ക്കു ശേഷം മോഹന്‍ലാല്‍ ഇരട്ട വേഷത്തിലെത്തുന്നു. സി.വി.ബാലകൃഷ്ണന്റെ കാമമോഹിതം എന്ന നോവലിനെ ആസ്പദമാക്കി ഹരിഹര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ രണ്ടു വേഷങ്ങളില്‍ എത്തുന്നത്. മലയാളത്തിലും സംസ്‌കൃതത്തിലുമായാണ് സിനിമ ഒരുങ്ങുന്നത്. കാമമോഹിതം എന്നു തന്നെയാണ് സിനിമയുടെ പേര്.

ജജാലി എന്ന ജ്ഞാനിയുടേയും സാഗരദൂതന്‍ എന്ന ഭൂവുടമയുടേയും വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. സ്‌നേഹത്തിന്റെ ശാസ്ത്രം പഠിക്കാന്‍ ജജാലി ശ്രമിക്കുന്‌പോള്‍ പരകായ പ്രവേശത്തിന് ശ്രമിക്കുകയാണ് സാഗരദൂതന്‍ ചെയ്യുന്നത്. ഈ രണ്ട് കഥാപാത്രങ്ങളും തമ്മില്‍ വലിയ വ്യത്യാസമാണുള്ളതെന്നും അതിനാല്‍ തന്നെ മോഹന്‍ലാലിന് മികച്ച അഭിനയം കാഴ്ചവയ്ക്കാനാവുമെന്നും ഹരിഹര്‍ദാസ് പറഞ്ഞു. 
 
ആദ്യം സംസ്‌കൃതത്തില്‍ മാത്രമാണ് സിനിമ ഒരുക്കാന്‍ തീരുമാനിച്ചിരുന്നത്. ദേവനാഗരി ഭാഷ സംസാരിക്കുമായിരുന്ന കാലത്തെ കഥയായതിനാലാണ് സംസ്‌കൃതത്തില്‍ സിനിമ ഒരുക്കാന്‍ തീരുമാനിച്ചത്. പിന്നീട് മലയാളത്തിലും സിനിമ ഒരുക്കുകയെന്ന ആശയത്തിലേക്ക് എത്തിയത്. സംസ്‌കൃതത്തിലെ തിരക്കഥ തയ്യാറാക്കി വരികയാണ്.  

നായിക പുതുമുഖമായിരിക്കുമെന്നും സംവിധായകന്‍ വെളിപ്പെടുത്തി. മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക