Image

വിഷുക്കാലത്ത് പ്രേക്ഷകന് കണിച്ചിത്രങ്ങളുമായി മമ്മൂട്ടിയും ദുല്‍ഖറും

Published on 08 April, 2015
വിഷുക്കാലത്ത് പ്രേക്ഷകന് കണിച്ചിത്രങ്ങളുമായി മമ്മൂട്ടിയും ദുല്‍ഖറും
വിഷുവിന് മമ്മൂട്ടി നായകനാകുന്ന ഭാസ്‌ക്കര്‍ ദ റാസ്‌ക്കലും മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഓ.കെ കണ്‍മണിയും തിയേറ്ററുകളിലെത്തും. തസ്‌ക്കര വീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങളില്‍ ഒരുമിച്ചതിനു ശേഷം നയന്‍താരയും മമ്മൂട്ടിയും വീണ്ടും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍.

തമിഴില്‍ രണ്ടാം വരവിനിറങ്ങുന്ന ദുല്‍ഖറിന്റെയും നായികയായി എത്തുന്ന നിത്യ മേനോന്റെയും പ്രകടനം തന്നെയാണ് ഓ.കെ കണ്‍മണി എന്ന ചിത്രത്തിന്റെ ട്രെയിലറിന്റെ പ്രധാനആകര്‍ഷണം. മിഴിവേകാന്‍ പി.സി ശ്രീറാമിന്റെ ക്യാമറയും ഇമ്പമേകാന്‍ റഹ്മാന്റെ സംഗീത കൂടി ആയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി ട്രെയിലര്‍ സ്വീകരിച്ചു കഴിഞ്ഞു.

മാര്‍ച്ച് ഒന്നിന് തന്നെ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം ഉത്തമവില്ലന്റെ രണ്ടാമത്തെ ട്രെയിലര്‍ ഇതുവരെ കണ്ടത് 5 ലക്ഷം ആളുകളാണ്. 2000ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് അലൈപായുതേ പോലെ മറ്റൊരു പ്രണയകഥയായിരിക്കും ഈ ചിത്രമെന്നും കേള്‍ക്കുന്നു. പ്രകാശ് രാജ് ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. 50 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന മണിരത്‌നം ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. മണിരത്‌നം വീണ്ടും ഇന്ത്യന്‍ സിനിമയിക്ക് മനോഹരമായ ഒരു പ്രണയകഥ സമ്മാനിയ്ക്കുന്നു എന്ന സൂചന ട്രെയിലറില്‍ നിന്നു തന്നെ വ്യക്തം. പുതിയ കാലത്തിന്റെ മാറ്റത്തിനും സ്വഭാവത്തിനും അനുസരിച്ച ഒരു പ്രണയമായിരിക്കും പറയുന്നത്.

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പിസി ശ്രീറാം മണിരത്‌നത്തിന് വേണ്ടി വീണ്ടും ക്യാമറ ചലിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മണിരത്‌നത്തിന്‌റെ അലൈപായുതേ എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനായിരുന്നു പിസി ശ്രീറാം.
വിഷുക്കാലത്ത് പ്രേക്ഷകന് കണിച്ചിത്രങ്ങളുമായി മമ്മൂട്ടിയും ദുല്‍ഖറും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക