Image

മങ്ങുന്ന മോദി (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 08 April, 2015
മങ്ങുന്ന മോദി (ബ്‌ളസന്‍ ഹൂസ്റ്റന്‍)
മല പോലെ വന്ന നരേന്ദ്രമോദി എലി പോലെയായിത്തീരുകയാണോ ഇപ്പോള്‍. ഇന്ത്യയില്‍ ആവേശ കൊടുങ്കാറ്റുണ്ടാക്കി അധികാരത്തിലേറിയ മോദിക്ക്‌ പഴയ തിളക്കം ഇപ്പോള്‍ ഇല്ല എന്നതാണ്‌ സത്യം. തിരഞ്ഞെടുപ്പ്‌ പ്രചരണ വേളയില്‍ നല്‍കിയ വാഗ്‌ദാനങ്ങളിലൊന്നുപോലും നല്‍കാന്‍ കഴിഞ്ഞില്ലെന്ന്‌ മാത്രമല്ല, അവയൊക്കെ പാടെ മറന്നുള്ള പ്രവര്‍ത്തികളാണ്‌ മോദിയും കൂട്ടരും ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ഏതോ ഒരു സിനിമയില്‍ തിരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങളെക്കുറിച്ച്‌ കളിയാക്കി പാടുന്നുണ്ട്‌. തൊട്ടിന്‍ക്കരയില്‍ വിമാനം ഇറങ്ങാന്‍ താവളമുണ്ടാക്കാം. മരുഭൂമി കൃഷി ഭൂമിയാക്കാം, പ ണക്കാര്‍ക്ക്‌ മരുഭൂമി പാവപ്പെട്ടവര്‍ക്ക്‌ കൃഷി ഭൂമി. എന്‍.ജി.ഒ മാര്‍ക്കെല്ലാം ഇന്നെത്തെ ശമ്പ ളം നാലിരട്ടി തുടങ്ങിയ അനേകം വാഗ്‌ദാനങ്ങള്‍ അതില്‍ പറയുന്നുണ്ട്‌. സ്ഥാനാര്‍ത്ഥി സാറാമ്മ എന്ന ചിത്രത്തിലാണ്‌ ആ പാട്ട്‌ എന്നാണ്‌ ഓര്‍മ്മ. രാഷ്‌ ട്രീയപാര്‍ട്ടികളുടെ തിരഞ്ഞടുപ്പ്‌ പ്രകടന പത്രികയിലെ പൊള്ളയായ വാഗ്‌ദാനങ്ങള്‍ എന്താണെന്ന്‌ വ്യക്തമായി പറയുന്ന ആ പാട്ടില്‍ പറയുന്നതിനേക്കാ ള്‍ വലിയ വാഗ്‌ദാനങ്ങളായിരുന്നു മോദി തന്റെ തിരഞ്ഞെടുപ്പ്‌ വാഗാദാനങ്ങളില്‍ പറഞ്ഞിരുന്നത്‌. അതില്‍ ഒന്നുപോലും നടപ്പാക്കാനോ നടപടി എടുക്കാനോ മോദിക്കോ അദ്ദേഹത്തിന്റെ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല.

അടിയന്തരാവസ്ഥയ്‌ക്കു ശേ ഷം 77 ല്‍ ജനതാ പാര്‍ട്ടി നേടിയതിനേക്കാള്‍ വിജയവും അ ന്ന്‌ പ്രാധാനമന്ത്രിയായിരുന്ന മോറാര്‍ജി ദേശായ്‌ക്കുണ്ടായിരുന്നതിനേക്കള്‍ പ്രതിച്ഛായയുമായിരുന്നു മോദിക്കും ബി.ജെ.പിക്കും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌. എന്നാല്‍ ആ പ്രതി ച്ഛായക്കു കോട്ടം തട്ടിയിരിക്കുയാണിപ്പോള്‍. അതിനു കാരണ ങ്ങള്‍ പലതുണ്ട്‌. ഇന്ത്യയോളം വലിയ ആശയായിരുന്നു തിരഞ്ഞെടുപ്പ്‌ പ്രചരണ വേളയില്‍ ഇന്ത്യയിലെ സാധാരണക്കാ രായ പാവപ്പെട്ടവരായ ജനങ്ങള്‍ ക്ക്‌ മോദിയും ബി.ജെ.പി.യും നല്‍കിയത്‌, പെട്രാളിനും ഡീസലിനും കുക്കിംഗ്‌ ഗ്യാസിനും വില കുറയ്‌ക്കുമെന്നും അതോടൊപ്പം തന്നെ അവശ്യ സാധനങ്ങളുടെ വില കുറച്ച്‌ പൊതു വിതരണ സ്ഥാപനങ്ങളില്‍ക്കൂ ടി ജനങ്ങള്‍ക്ക്‌ യഥേഷ്‌ടം നല്‍ കുമെന്നുമായിരുന്നു മറ്റൊരു വാഗ്‌ദാനം. ആനക്കൊടുത്താലും ആശക്കൊടുക്കരുത്‌ എന്ന്‌ അടൂര്‍ഭാസി ഒരു സിനിമയില്‍ പാടിയതുപോലെയായിരുന്നു മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തി.

മോദി അധികാരത്തില്‍ കയറുമ്പോള്‍ തങ്ങള്‍ക്ക്‌ ഈ പറഞ്ഞ കാര്യങ്ങളെല്ലാം നല്‍കുമെന്ന്‌ കണക്കുക്കൂട്ടി കാത്തിരുന്ന പാവപ്പെട്ടവരായ ജനത വലിയ കലത്തില്‍ വളരെയേറെ വെള്ളം വച്ച്‌ കാത്തിരുന്നത്‌ മാത്രം മിച്ചം. അധികാരത്തിന്റെ ആദ്യ നാളുകളും മധുവിധു നാളുകളും കഴിഞ്ഞിട്ടും മോദിയോ മോദിയുടെ ബി.ജെ.പി യോ സഖ്യകക്ഷികളോ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ ഈ വാഗ്‌ദാനങ്ങളെക്കുറിച്ച്‌ പറയുകയോ നടപടി എ ന്തെങ്കിലും എടുക്കുകയോ ചെയ്‌തില്ല. അതു മാത്രമല്ല പൂച്ച പാലു കുടിക്കുന്നതുപോലെ പലതിനും വില വര്‍ദ്ധിപ്പിക്കുകയും ചെയ്‌തു. ജനത്തെ പാ ടെ മറക്കുന്ന കാഴ്‌ചയാണ്‌ കാ ണാന്‍ കഴിയുന്നത്‌.
ലോകം മുഴുവന്‍ ക്രൂഡോ യിലിനു വില കുറഞ്ഞ്‌ പെട്രാ ള്‍ വില വെള്ളത്തിന്റെ വിലയേക്കാള്‍ കുറഞ്ഞപ്പോഴും ഇന്ത്യയില്‍ പെട്രാള്‍വില അതേപടി തന്നെ നിലനില്‍ക്കുകയാണുണ്ടായത്‌. ലോകത്തെവിടേ യും പെട്രാളിനു വില കുറഞ്ഞിട്ടും ഇന്ത്യയില്‍ അതിന്‌ വില കുറയാത്തതെന്താണെന്ന്‌ ജനം ചോദിച്ചപ്പോള്‍ അതിന്റെ വകുപ്പ്‌ മന്ത്രി പറഞ്ഞത്‌ ലോകത്തെവിടെ കുറഞ്ഞാലും ഇന്ത്യയില്‍ പെട്രാള്‍ വില കുറക്കില്ലെന്നാണ്‌. അത്‌ അംബാനിമാരെ ആ ഹ്ലാദിപ്പിക്കാനായിരുന്നു എന്ന്‌ ജനത്തിന്‌ പിന്നീടാണ്‌ പിടി കിട്ടിയത്‌. ഇരിട്ടടി പോലെ ജനത്തിനെതിരെ തുറന്നടിച്ച മന്ത്രിയുടെ പ്രസ്‌താവന കേട്ട്‌ ജനം തരിച്ചിരുന്നു പോയി എന്നതാണ്‌ സത്യം. ജനത്തെ കളിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്‌തപ്പോള്‍ അവര്‍ അതിനെതിരെ പ്രതികരിച്ചു. അത്‌ തന്റെ പ്രതിച്ഛായക്ക്‌ കോട്ടം തട്ടുമെന്ന്‌ കണ്ട്‌ അവരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ബഡ്‌ജറ്റില്‍ക്കൂടി ചില ആശ്വാസ പദ്ധതികളൊക്കെ ഇട്ടുകൊണ്ട്‌ ജനത്തെ കൈയ്യിലെടുക്കാന്‍ ശ്രമിച്ച മോദിയുടെ തനി നിറം തിരിച്ചറിഞ്ഞു.

വന്‍കിട ബിസിനസ്സുകാരുടെ കളിപ്പാവകള്‍ മാത്രമാണ്‌ മന്‍മോഹന്‍ സിംഗും, കോണ്‍ഗ്രസ്സുമെന്ന്‌ മന്‍മോഹന്‍ മന്ത്രിസ ഭാ കാലത്ത്‌ കളിയാക്കി പറഞ്ഞ്‌ മോദി അധികാരത്തില്‍ ക യറിയപ്പോള്‍ അവര്‍ക്ക്‌ ചായ സല്‍ക്കാരം നല്‍കി അവരെ സന്തോഷിപ്പിക്കാനാണ്‌ ഇക്കാ ലമത്രയും ശ്രമിച്ചതെന്നാണ്‌ ജനം ഇപ്പോള്‍ തുറന്നടിക്കുന്നത്‌. ആദാനിമാര്‍ക്കും അംബാനിമാര്‍ക്കും വാരിക്കോരിക്കൊടുത്ത്‌ സന്തോഷിപ്പിച്ച മോദിയും ബി.ജെ.പി.യും. ജനത്തിനെ ആമയേക്കാള്‍ വലിയ ആശ കൊടുത്ത്‌ അധികാരത്തില്‍ കയറിയ മോദി ആദാനിമാര്‍ക്കും അംബാനിമാര്‍ക്കും ഇന്ത്യ തന്നെ തീറെഴുതി കൊടുക്കുമോ എന്നതാണ്‌ ജനത്തിന്റെ ഇപ്പാഴത്തെ സംശയമെന്ന്‌ വിലയിരുത്തുമ്പോള്‍ അത്‌ മോദിയുടെ പ്രതിച്ഛായക്കു പോലും അങ്ങേയറ്റം മങ്ങലേല്‍പിക്കുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. അച്ഛാ ദിന്‍ എന്നു വലിയ വായില്‍ വിളിച്ചു പറഞ്ഞുകൊണ്ട്‌ അധികാരമേറ്റപ്പോള്‍ ജനം അറിയാതെ എ ന്തൊക്കെയോ മോഹിച്ചു പ്രതീക്ഷിച്ചു. പണക്കാരുടെ അച്ഛാ ദിന്‍ എന്ന്‌ ജനം ഇപ്പോള്‍ മനസ്സിലാക്കുന്നു.

താന്‍ അധികാരത്തില്‍ വന്നാല്‍ നികുതി വെട്ടിപ്പുകാരെയെല്ലാം നിയമത്തിെന്റെമുന്നി ല്‍ കൊണ്ടുവരുമെന്നതായിരു ന്നു മോദിയുടെ ഒരു പ്രഖ്യാപനം. അധികാര കസേരയില്‍ കയറി ഇരുന്ന്‌ ആ വെട്ടിപ്പുകാരെ കണ്ടെത്തിയ മോദി അവരെക്കണ്ട്‌ ഭയന്നു പോയി എന്നതാ ണ്‌ പറയുന്നത്‌. അവരുടെ പേരു പോലും വെളിപ്പെടുത്താന്‍ ഭയന്ന മോദിഒരു സത്യം മനസ്സിലാക്കി അവരെ തൊട്ടാല്‍ താന്‍ പ്രധാനമന്ത്രി മോദിയായല്ല പിന്നീട്‌ അറിയപ്പെടാന്‍ പോകുന്നത്‌. വെറും മോദിയായിട്ടാണ്‌ അറിയപ്പെടാന്‍ പോകുന്നത്‌ എന്ന്‌. അവരെല്ലാവരും കൂടി തന്നെ പ്രധാനമന്ത്രി കസേരയില്‍ നിന്നും എടുത്ത്‌ പഴയ ചായക്കടയിലെ കസേരയില്‍ കൊണ്ടിരുത്തുമെന്നതാണ്‌ ഇതേ കുറിച്ച്‌ പറയുന്നവരുടെ കളിയാക്കല്‍. നാടിനെ ക ട്ടു മുടിച്ച്‌ ജനത്തിന്റെ വിയര്‍പ്പിന്റെ പണം കൊള്ളയടിച്ച്‌ ചീര്‍ത്ത്‌ മണി മാളികയില്‍ വാണരുളുന്ന ഈ കിരീടം വയ്‌ക്കാത്ത രാജാക്കന്മാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതി നു പകരം അത്താഴ പട്ടിണിക്കരായ കച്ചവടക്കാരേയാണ്‌ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്‌.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്ന ചെറുകിട വ്യാപാരികളുടെ ക ഴുത്തില്‍ നിയമത്തിന്റെ വാളോങ്ങിയപ്പോള്‍ മോദിയുടെ പ്ര തിച്ഛായ തകര്‍ന്നു എന്നതാണ്‌ സത്യം. കോടികള്‍ മുടക്കി രാഷ്‌ട്ര നേതാക്കളില്‍ ചിലര്‍ക്ക്‌ സ്‌മാരകങ്ങള്‍ തീര്‍ക്കാന്‍ ഖജനാവിന്റെ പണം ഒഴുക്കിയപ്പോള്‍ ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ ദാരിദ്രത്തില്‍ കഴിയുന്നവന്റെ നിലവിളി മോദി കണ്ടില്ലെന്നു നടിച്ചു. മുന്‍ ഉപപ്രധാനമന്ത്രി. സ ര്‍ദാര്‍ പട്ടേലിന്‌ സ്‌മാരകം പ ണിയാന്‍ മോദി അനുവദിച്ചത്‌ ഒന്നും രണ്ടുമല്ല രണ്ടായിരം കോടി രൂപയാണത്രേ. അതുമാത്രമല്ല രാഷ്‌ട്രപിതാവിനെ അവഹേളിക്കുന്ന പ്രവ ര്‍ത്തികള്‍ തന്റെ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്നവരില്‍ നിന്ന്‌ ഉണ്ടായപ്പോള്‍ അതിനെതിരെ യാതൊന്നും പറയാന്‍ മോദി തയ്യാറാകാഞ്ഞത്‌ അദ്ദേഹത്തിനെതിരെ നിക്ഷ്‌പക്ഷരായ ജ നങ്ങള്‍ പോലും തിരിയാന്‍ കാരണമായി. രാഷ്‌ട്രപിതാവ്‌ എന്ന പദവി മഹാത്മജിയില്‍ നിന്നെടുത്തുമാറ്റണമെന്ന്‌ മോദി ഭക്തര്‍ ആവശ്യപ്പെട്ടിട്ടും മഹാത്മജി ബ്രിട്ടീഷ്‌ഏജന്‍ാണെന്ന്‌ ഒരു മുന്‍ സുപ്രീം കോടതി ജഡ്‌ജി പറഞ്ഞിട്ടും മൗനം ഭ ജിച്ച മോദിയുടെ നടപടി അപഹാസ്യകരവും, വിമര്‍ശന വിധേയവുമായി എന്നാണ്‌ വിലയിരുത്തുന്നത്‌. മോദിയുടെ മോഡി കുറയാന്‍ ഇത്‌ ധാരാളമായി. ലോകം മുഴുവന്‍ മഹാത്മജിയെ ആദരിക്കുമ്പോള്‍ സ്വന്തം രാജ്യത്ത്‌ അദ്ദേഹം അവഹേളിക്കപ്പെടുന്നത്‌. ഒരു പരി ധി വരെ മോദിയുടെ മൗനാനുവാദം ഉണ്ടെന്നു വരെ വ്യാഖ്യാനിക്കപ്പെട്ടത്‌ അദ്ദേഹത്തിന്റെ പ്രതിച്ഛായ ഇടിയാന്‍ കാരണമായി.

മത വേര്‍തിരിവ്‌ ഏറ്റവും അധികം പ്രകടമായി ഭാരതത്തില്‍ അങ്ങോളമിങ്ങോളം പ്ര ശ്‌നം സൃഷ്‌ടിച്ചതും മോദിയു ടെ മോഡിക്ക്‌ മങ്ങലേല്‍പിച്ചു എന്നു തന്നെ പറയാം. ന്യൂനപക്ഷ, ഭൂരിപക്ഷ മത ചിന്താഗതി മോദിയെ പിന്തുണയ്‌ക്കുന്നവരില്‍ ചിലര്‍ പ്രകടിപ്പിക്കുക യും പ്രസ്‌താവിക്കുകയും ചെ യ്‌തപ്പോള്‍ മതവേര്‍തിരിവും മത അതിക്ഷേപങ്ങളും മറ്റും എങ്ങും ഉണ്ടാകുകയും ചെയ്‌ തു എന്നതാണ്‌ വിലയിരുത്തപ്പെടുന്നത്‌. പൊതു അവധി ദിവസമായ ഞായറാഴ്‌ച ക്രിസ ത്യന്‍ മതത്തിന്റെ ആരാധനാ ദിസമായതിനാല്‍ പൊതു അ വധി ഞായറാഴ്‌ചയില്‍ നിന്നു മാറ്റി മറ്റേതെങ്കിലും ദിവസമാക്കണമെന്നുവരെ ഇവര്‍ ആവശ്യപ്പെട്ടത്‌ എങ്ങും പ്രതിഷേധത്തിന്റെ കൊടുകാറ്റുയര്‍ത്തി.

ഇന്ത്യ കാവി വത്‌ക്കരിക്കപ്പെടുന്നു എന്ന കാഴ്‌ചപ്പാടിലേക്കു പോകുന്ന തരത്തിലുള്ള ചിന്താഗതികള്‍ സാധാരണക്കാരായ നിക്ഷ്‌പക്ഷക്കാരായ ജനതയുടെ പോലും എതിര്‍പ്പിന്‌ കാരണമായി എന്നു പറയപ്പെടുന്നത്‌. ഇന്ത്യ എന്നത്‌ ഹിന്ദുക്കള്‍ക്കുവേണ്ടി മാത്രമാണെ ന്നും അല്ലാത്ത മതസ്ഥര്‍ ഇന്ത്യ വിട്ടു പോകണം എന്നുവരെയുള്ള പ്രസ്‌താവനകള്‍ ചിലര്‍ തൊടുത്തുവിട്ടു എന്നാണ്‌ പറയപ്പെടുന്നത്‌. ഇതിനെതിരെ സോഷ്യല്‍ മീഡിയായില്‍ കൂടി വന്‍ പ്രതിഷേധം അറിയിച്ചുകൊണ്ട്‌ ജനം പ്രതികരിച്ചു എന്നും പറയപ്പെടുന്നുണ്ട്‌. ലോ കം മുഴുവന്‍ ആദരിക്കപ്പെട്ടിരുന്ന മദര്‍ തെരേസയെ മത പരിവര്‍ത്തനം നടത്താന്‍ ഇന്ത്യയില്‍ വന്ന വ്യക്തിയാണെന്നുവരെ ഇക്കൂട്ടര്‍ അവഹേളിച്ചുവത്രേ.

മോദി അധികാരമേറ്റ ശേഷം മുതല്‍ ഇതുവരെയുള്ള ന്യൂനപക്ഷ മതങ്ങളുടെ ആരാധനാലയങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും തകര്‍ക്കപ്പെട്ടപ്പോള്‍ അതിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ അദ്ദേഹം താമസിച്ചത്‌ അദ്ദേഹത്തിന്റെ ഭാഗത്തെ വീഴ്‌ചയായി പലരും വ്യാ ഖ്യാനിക്കുകയുണ്ടായതും മോ ദിയുടെ പ്രതിച്ഛായക്കു കോട്ടം തട്ടി അതിലുപരി പാവങ്ങളുടെ പടത്തലവനായി അവതരിച്ചുകൊണ്ട്‌ അധികാരത്തിലേറിയ മോദി അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ലക്ഷങ്ങള്‍ മുടക്കിയ കോട്ട്‌ ഇട്ടുക്കൊണ്ട്‌ പ്രത്യക്ഷപ്പെട്ടത്‌, ഏറെ വിമര്‍ശനത്തിന്‌ വഴി തെളിച്ചു ആ കോട്ടില്‍ തന്റെ പേര്‌ സ്വര്‍ണ്ണ ലിപികളില്‍ തുന്നിച്ചേര്‍ത്തു എന്ന്‌ ആരോപിച്ചുകൊണ്ട്‌ പ്രതിഷേധമുയര്‍ത്തിക്കൊണ്ട്‌ പലരും രംഗ ത്തു വരികയുണ്ടായി.

അങ്ങനെ മലപോലെ വന്ന മോദി എലി പോലെയായി ചു രുങ്ങുകയാണുണ്ടായതെന്നാണ്‌ ഇപ്പോള്‍ ഉളള വിലയിരുത്തല്‍. തിളങ്ങിയും വിളങ്ങിയും അധികാരത്തിന്റെ അത്ത്യുന്നത ങ്ങളില്‍ കയറിയ മോദി ജനം വെറും വോട്ടുബാങ്കുകളായി കണ്ടു എന്നതാണ്‌ ഇപ്പോള്‍ പൊതുവെ അദ്ദേഹത്തെ വിമര്‍ശിക്കുന്നവരുടെ അഭിപ്രായം. അതല്ല മോദിക്കു പ്രതികൂലമായി വന്നു എന്നതാണ്‌ സത്യം. അതിന്റെ പ്രതിഫലനമായിരുന്നു ഡല്‍ഹിയില്‍ കണ്ടത്‌. ഈ നിലയില്‍ തുടര്‍ന്നാല്‍ ഇനിയും അത്തരം തിരിച്ചടികള്‍ ഉണ്ടാകുമെന്നാണ്‌ ഇപ്പോള്‍ പ ലരും കണക്കുകൂട്ടുന്നത്‌. അതോടെ മോദി യുഗം അവസാനിക്കുമത്രേ കാത്തിരുന്നു കാണാം.

(ബ്‌ളസന്‍ ഹൂസ്റ്റന്‍ blessonhouston@gmail.com)
മങ്ങുന്ന മോദി (ബ്‌ളസന്‍ ഹൂസ്റ്റന്‍)
Join WhatsApp News
Midhun 2015-04-09 10:46:23
മോഡി യുഗം അവസാനിക്കും ...ഉമ്മൻ ചാണ്ടി യുഗം തുടരുമായിരിക്കും ...എല്ലാം മനസിലായി ...എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം !!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക