Image

റാണി പദ്മിനിയുമായി ആഷിക് അബു

ആശ പണിക്കര്‍ Published on 10 April, 2015
റാണി പദ്മിനിയുമായി ആഷിക് അബു
മഞ്ജു വാരിയര്‍-റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആഷിക് അബു ഒരുക്കുന്ന റാണി പത്മിനിയുടെ ചിത്രീകരണം ആരംഭിക്കുന്നു. ഏപ്രില്‍ 20ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ച് ഒക്‌ടോബറില്‍ റിലീസ് ചെയ്യാനാണ് പദ്ധതി.

അപരിചിതരായ രണ്ടു സ്ത്രീകളുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. രണ്ടുപേര്‍ക്കും രണ്ട് ലക്ഷ്യങ്ങളാണ്. കൊച്ചിയില്‍നിന്നു തുടങ്ങി ഡല്‍ഹി വഴി ഹിമാചല്‍പ്രദേശിലേക്കും ജമ്മുകശ്മീരിലേക്കും നീളുന്ന യാത്രയാണത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ഒരു ഫീല്‍ഗുഡ് ട്രാവല്‍മൂവിയായിരിക്കും റാണിപദ്മിനിയെന്ന് ആഷിക് പറയുന്നു. ഇതില്‍ നായകനെന്നു പറയാവുന്ന ഒരാളില്ല. രണ്ടു സ്ത്രീകളെ, അവരുടെ ജീവിതത്തെ, അനുഭവങ്ങളെ ഒക്കെക്കുറിച്ചാണ് ഈ ചിത്രം. നമുക്ക് മള്‍ട്ടി സ്റ്റാര്‍ നായകസിനിമകളുണ്ട്. പക്ഷെ മള്‍ട്ടിസ്റ്റാര്‍ നായികാ സിനിമയെന്നു പറയാന്‍ അധികമൊന്നുമില്ല. അത്തരമൊരു പരീക്ഷണമാണ് റാണിപദ്മിനി.

ഗാങ്‌സ്റ്ററിനു ശേഷം ആഷിക് സംവിധാനം ചെയ്യുന്ന റാണിപദ്മിനി മഞ്ജുവിന്റെ തിരിച്ചുവരവിലെ മൂന്നാമത്തെ സിനിമയാണ്. ശ്യാം പുഷ്‌കരനാണ് തിരക്കഥ.


റാണി പദ്മിനിയുമായി ആഷിക് അബു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക