Image

അജു വര്‍ഗീസ് അദ്ധ്യാപകന്റെ വേഷത്തിലെത്തുന്നു

Published on 10 April, 2015
അജു വര്‍ഗീസ് അദ്ധ്യാപകന്റെ വേഷത്തിലെത്തുന്നു
തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള തമാശകളുമായി മലയാള പ്രേക്ഷരുടെ മനസില്‍ ഇടംനേടിയ അജു വര്‍ഗീസ് തന്റെ അടുത്ത സിനിമയില്‍ അദ്ധ്യാപകന്റെ വേഷത്തിലെത്തുകയാണ്. നവാഗതനായ മുഹ്‌സിന്‍ പെരാരി സംവിധാനം ചെയ്യുന്ന കെ.എല്‍.10 പത്ത് എന്ന സിനിമയിലാണ് അജുവിന്റെ അദ്ധ്യാപകനാവുന്നത്. 

അഹമ്മദ് എന്ന കാര്‍ മെക്കാനിക്കിന്റെ വേഷമാണ് ഉണ്ണിയ്ക്ക്. ഉണ്ണിയുടെ കാമുകിയായ മലപ്പുറത്തുകാരി ഷാദിയയുടെ വേഷത്തിലാണ് ചാന്ദിനി എത്തുക.  ഒരു പ്രണയ കഥയായി ഒരുക്കുന്ന സിനിമയില്‍ ഫുട്‌ബോളിനും ഏറെ പ്രാധാന്യമുണ്ട്.  അനില്‍ നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആദ്യഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക