Image

കെ.എം. മാണിക്കോ കുടുംബാംഗങ്ങള്‍ക്കോ ഹാനോവര്‍ ബാങ്കുമായി ഒരു ബന്ധവുമില്ലെന്നു ഡയറക്ടര്‍

exclusive Published on 10 April, 2015
കെ.എം. മാണിക്കോ കുടുംബാംഗങ്ങള്‍ക്കോ ഹാനോവര്‍ ബാങ്കുമായി ഒരു ബന്ധവുമില്ലെന്നു ഡയറക്ടര്‍
ന്യു യോര്‍ക്ക്: ധന മന്ത്രി കെ.എം. മാണിക്കോ, ജോസ് കെ. മാണി എം.പിക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ഹാനോവര്‍ കമ്യൂണിറ്റി ബാങ്കില്‍ നിക്ഷേപമോ ബന്ധമൊ ഇല്ലെന്നു ബാങ്ക് ഡയറക്ടര്‍ വര്‍ക്കി ഏബ്രഹാം ഇമലയാളിയോടു പറഞ്ഞു.
ഹനോവര്‍ ബാങ്കില്‍ അവര്‍ക്കു നിക്ഷേപമുണ്ടെന്നും അതേപറ്റി അന്വേഷിക്കണമെന്നും പി.സി.ജോര്‍ജ് എം.എല്‍.എ. പറയുന്നത് ടി.വിയില്‍ താനും കാണുകയുണ്ടായി.ഇതിന്റെ സത്യാവസ്ഥ എന്തെന്നു ഒട്ടേറെ പേര്‍ തന്നോട് ചോദിക്കുകയും ചെയ്തു.
ലോംഗ് ഐലന്‍ഡ് കേന്ദ്രമായ ഹാനോവര്‍ കമ്മ്യൂനിറ്റി ബാങ്കുമായി ഒരു ഇടപാടും മാണി സാറിനോ കുടുംബാംഗള്‍ക്കോ ഇല്ല.ഒന്‍പതു വര്‍ഷമായി താന്‍ ബാങ്കിന്റെഡയറക്ടറായിട്ട്. തനിക്കറിയാത്ത ഒരു കാര്യം കേരളത്തിലുള്ളവര്‍ എങ്ങനെ അറിഞ്ഞു എന്ന് മനസിലാവുന്നില്ല. രാഷ്ട്രീയ വിരോധമായിരിക്കാം എല്ലാറ്റിനും കാരണം.
മാണി സാറിന്റെ കുടുംബവും തന്റെ കുടുംബവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. പത്തു വര്‍ഷം മുന്‍പ് ന്യു യോര്‍ക്കില്‍ വച്ച് മാണി സാര്‍ രോഗബാധിതനായപ്പോള്‍ അദ്ധേഹത്തെ ശുശ്രൂഷിച്ചതു താനാണു. പത്തു ദിവസത്തോളം അദ്ധേഹം ഐ.സി.യു വില്‍ കിടന്നു. വളരെ ഗുരുത്രാവസ്ഥയിലായിരുന്നു. അന്നു മുതല്‍ തന്നെ ഒരു സഹോദരനായാണു മാണി സാര്‍ കാണുന്നതും. അതിനപ്പുറമുള്ള ഒരു ബന്ധവും തങ്ങള്‍ക്കിടയിലില്ല -പ്രമുഖ ബിസിനസ്‌കാരനും പ്രവാസി ചാനല്‍ ഡയറക്ടറുമായ വര്‍ക്കി ഏബ്രഹാം പറഞ്ഞു.
കെ.എം. മാണിക്കോ കുടുംബാംഗങ്ങള്‍ക്കോ ഹാനോവര്‍ ബാങ്കുമായി ഒരു ബന്ധവുമില്ലെന്നു ഡയറക്ടര്‍
Join WhatsApp News
CID Moosa 2015-04-10 21:27:26
പ്രസ്താവന ഇറക്കിയതുകൊണ്ട് അതു സത്യം ആകണം എന്നില്ലോല്ലോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക