Image

മൂല്യങ്ങള്‍ (ജി. പുത്തന്‍കുരിശ്‌)

Published on 11 April, 2015
മൂല്യങ്ങള്‍ (ജി. പുത്തന്‍കുരിശ്‌)
വയലില്‍ കണ്ടെത്തിയ,
വെണ്ണക്കല്ലില്‍ തീര്‍ത്ത ആ സുന്ദര ശില്‌പം
അയാളെ വിസ്‌മയഭരിതനാക്കി.
നഗരത്തില്‍ സുന്ദര വസ്‌തുക്കളെ
ശേഖരിക്കുന്ന വ്യാപരിക്ക്‌ അ ശില്‌പം അയാള്‍ വിറ്റു
വളരെ വില നല്‍കി വ്യാപാരി അതു
വാങ്ങി തന്റെ ശേഖരങ്ങളോട്‌ ചേര്‍ത്തു
പണവുമായി മടങ്ങിപോകുമ്പോള്‍
ആ കര്‍ഷകന്‍ സ്വയം ചോദിച്ചു
ജീവിതത്തില്‍ പണത്തിന്റെ വില
ആര്‍ക്ക്‌ നിശ്ചയിക്കാന്‍ കഴിയും?
ആര്‍ക്കും വെളിപ്പെടാതെ ഭൂമിയ്‌ക്കടിയില്‍
ചേതനയറ്റ്‌ വര്‍ഷങ്ങളോളം
മയങ്ങിക്കിടന്നിരുന്ന ശിലയില്‍
കൊത്തിയെടുത്ത ഈ പ്രതിമ
ആര്‍ ഇത്രയും പണം നല്‍കി വാങ്ങും.?
പുരാവസ്‌തു വ്യാപാരി തന്റെ ഭവനത്തില്‍
അതെസമയം തനിക്ക്‌ കിട്ടിയ ആ അമൂല്യ ശില്‌പത്തില്‍
കണ്ണും നട്ട്‌ ഇരുന്നുകൊണ്ട്‌ സ്വയം പറയുകയായിരുന്നു,
സുന്ദരവും ജീവന്‍ തുടിക്കുന്നതുമായ ശില്‌പം,
ആത്‌മാവിലെ സ്വപ്‌നത്തിന്റെ സഫലീകരണം.
വര്‍ഷങ്ങളോളം ഭൂമിയ്‌ക്കടിയില്‍ നിന്ന്‌
ഉറങ്ങി ഉണര്‍ന്നതിന്റെ പ്രസരിപ്പ്‌.
ചേതനയും സ്വപ്‌നങ്ങളും നഷ്‌ടപ്പെട്ടവര്‍ക്കു മാത്രമെ
പണത്തിന്‌ വേണ്ടി ഈ മനോഹര ശില്‌പത്തെ വില്‌ക്കാനാവു.

(ഖലീല്‍ ജിബ്രാന്റെ വ്യാലൂസ്‌ന്റെ കാവ്യാവിഷ്‌കാരം)
മൂല്യങ്ങള്‍ (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
വായനക്കാരൻ 2015-04-11 10:11:09
അഭിനന്ദനങ്ങൾ. ഇപ്പോൾ തർജ്ജമ ശരിയായി. ‘കാവ്യാവിഷ്കരണം‘ എന്ന് വിളിക്കേണ്ടതില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക