Image

ഹില്ലരി ക്ലിന്റന്‍: പഴയ മുഖം, പഴഞ്ചന്‍ ആശയങ്ങള്‍?

Published on 13 April, 2015
ഹില്ലരി ക്ലിന്റന്‍: പഴയ മുഖം, പഴഞ്ചന്‍ ആശയങ്ങള്‍?
അറുപത്തേഴു വയസുള്ള ഹില്ലരി ക്ലിന്റനു പുതുതായി എന്താണു വാഗ്ദാനം ചെയ്യാനുള്ളത്? കാല്‍ നൂറ്റാണ്ടിലേറെയായി ദേശീയ രംഗത്തു നിറഞ്ഞു നില്‍ക്കുന്ന മുഖം. പക്ഷെ ഇപ്പോള്‍ ക്ഷീണിതയായ സ്ഥിതി.
പ്രസിഡന്റു പദം കൂടുതല്‍ ഊര്‍ജസ്വലരും താരതമ്യേന ചെറുപ്പക്കാരുമായവര്‍ക്കുള്ളതാണൊണു വയ്പ്. 69 വയസില്‍ പ്രസിഡന്റായ റൊണള്‍ഡ് റെയ്ഗനാണു അതിനു അപവാദം. ഹില്ലരി ജയിച്ചാല്‍ സ്ഥാനമേല്‍ക്കുമ്പോഴേക്കും പ്രായം 69 ആകും.
ഹില്ലരിയില്‍ നിന്നു പുതിയ ആശയങ്ങളൊന്നും വന്നിട്ടില്ല. എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമാണു അവരെന്നത് സുവിദിതവുമാണു. എന്നു മാത്രമല്ല പ്രസിഡന്റു പദം ആര്‍ക്കെന്നു തീരുമാനിക്കുന്ന 'സ്വിംഗ് സ്റ്റേറ്റുകളായ' ഒഹായോ, പെന്‍സില്‍ വേനിയ, ഫ്‌ളോറിഡ, കൊളറാഡോ തുടങ്ങിയ സ്‌ടെറ്റുകളിലൊക്കെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളാണു ഹീലരിയേക്കാള്‍ മുന്നില്‍.
ഹില്ലരിയുടെ പ്രഖ്യാപനം ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ആവേശമൊന്നും ഉയര്‍ത്തിയിട്ടില്ലെന്നതാണു വസ്തുത. സാധാരണക്കാരെപറ്റിയും തൊഴിലാളികളെപറ്റിയും ഹില്ലരി പരഞ്ഞുവെങ്കിലും അതി സമ്പന്നയായ അവര്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ എത്ര കണ്ടു മനസിലാക്കുന്നുവെന്നു സംശയം.
ഇതിനൊക്കെ പുറമേയാണു ശക്തനായ ഒരു എതിരാളി ഹില്ലരിക്കെതിരെ ഡമോക്രാറ്റിക് പ്രൈമറിയില്‍ ഉണ്ടാവാനുള്ള സാധ്യത. മുന്‍ മെരിലാന്‍ഡ് ഗവര്‍ണര്‍ മാര്‍ട്ടിന്‍ ഓ മാലി ആയിരിക്കാം അതെന്നു കരുതുന്നുണ്ട്. ഒരു പുതിയ മുഖം ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍ ഒമാലിയെ തുണച്ചാല്‍ അതിശയിക്കേണ്ട. 2008-സംഭവിച്ചതും അതാണു. താരതമ്യേന അപ്രശസ്തനായിരുന്ന സെനറ്റര്‍ ബരക്ക് ഒബാമയുടെ ആശയങ്ങള്‍ ജനം സ്വീകരിചു. എല്ല ജനങ്ങള്‍ക്കും സുപരിചിതയായിരുന്ന ഹിലരി തോറ്റു.
അതേ അവസ്ഥ ഇനി ഉണ്ടാകാതിരിക്കാനാണു സ്താനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ ഇത്ര വൈകിയത്. വേറെ ആരെങ്കിലും മുന്നേറുമോ എന്നു കാത്തിരിക്കുകയായിരുന്നു അവര്‍. ഇതു വരെ ഇല്ല. ഇനി വന്നു കൂടായ്കയില്ല. ഇനി പാര്‍ട്ടി സ്ഥാനാര്‍ഥിയാല്‍ തന്നെ റിപ്പബ്ലിക്കന്‍ എതിരാളിയെ എങ്ങനെ നേരിടുമെന്നും അറിയേണ്ടതുണ്ട്.
----
ന്യൂയോര്‍ക്ക്: നീണ്ട നിശബ്ദതക്കു ശേഷം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുമെന്ന് ഹിലരി റോധം ക്ലിന്റന്‍, 67, ഔദ്യോഗികമായി പ്രഖ്യാപിച്ചു.
'ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നു,' ഞായറാഴ്ച മൂന്നു മണിക്കു പുറത്തു വിട്ട രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അവര്‍ പറഞ്ഞു.
'എല്ലാ ദിവസവും അമേരിക്കക്കാര്‍ക്ക് ഒരു ജേതാവിനെ വേണം (ചാമ്പ്യന്‍.) ആ ജേതാവാകാനാണു ഞാന്‍ആഗ്രഹിക്കുന്നത്. അതിനാല്‍ നിങ്ങളുടെ വോട്ട് നേടാന്‍ ഞാന്‍ രംഗത്തിറങ്ങുന്നു. ഇനി നിങ്ങളുടെ ഊഴമാണു. ഈ യാത്രയില്‍ നിങ്ങളും എന്നോടൊപ്പം ചേരുമെന്നാണ് എന്റെ പ്രതീക്ഷ,' അവര്‍ പറഞ്ഞു.
കാമ്പെയിന്‍ ചെയര്‍ ജോണ്‍ പോഡസ്റ്റ ഹില്ലരി അനുകൂലികളെ മുന്‍ കൂട്ടി അറിയിച്ച ശേഷമാണു അവര്‍ പ്രഖ്യാപനം നടത്തിയത്
ഹില്ലരി രംഗത്തു വന്നതോടെ മറ്റാരെങ്കിലും ഡമോക്രാറ്റിക് പ്രൈമറില്‍ മത്സരിക്കാന്‍ ഉണ്ടാവുമോ എന്നു സംശയമാണു. സെനറ്റര്‍
എലിസബത്ത് വാറന്‍ (മാസച്ചുസെറ്റ്‌സ്) മുന്‍ ഗവര്‍ണര്‍ മാര്‍ട്ടിന്‍ ഒമാലി (മെരിലാന്‍ഡ്) തുടങ്ങിവരാണു രംഗത്തു വരുമെന്നു കരുതിയത്.
സെനറ്റര്‍ വാറനെ അനുകൂലിച്ചിരുന്ന പ്രസിഡന്റ് ഒബാമ, ഹിലരിക്കു പിന്തുണയുമായെത്തിയത് ഹിലരിയുടെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്തു.
അധികം ആരും അറിയാത്ത ഒബാമ കഴിഞ്ഞ തവണ സ്ഥാനാര്‍ഥിത്വം നേടിയ പോലെ പുതിയ ആരും ഇത്തവണ വരരുതെന്ന കണക്കു കൂട്ടലിലാണു ഹില്ലരി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ വൈകിയത്. സെനറ്റര്‍ വാറന്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്നു പറഞ്ഞിട്ടുണ്ട്.
ഗവര്‍ണര്‍ ഒമാലി ഇനിയും ശക്തമായി രംഗത്ത് വരുമെന്നാണ് കരുതുന്നത്.  കുടുംബ വാഴ്ച പറ്റില്ലെന്നു പറഞ്ഞാണു ഒമാലി രംഗത്തുള്ളത്. പ്രായാക്കൂടുതലും ഹില്ലരിക്ക് എതിരായ ഘടകമാണു.
മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യയായ ഹിലരി, 2008ല്‍ ഡമോക്രാറ്റ് സ്ഥാനാര്‍ഥിത്വത്തിനായി പൊരുതിയിരുന്നെങ്കിലും സെനറ്റര്‍ ബറാക് ഒബാമയോടു പരാജയപ്പെടുകയായിരുന്നു. പിന്നീടു നാലു വര്‍ഷം ഒബാമയുടെ കീഴില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി.
ഫസ്റ്റ് ലേഡിയായ ശേഷം യു.എസ്. സെനറ്ററും പിന്നീടു സ്റ്റേറ്റ് സെക്രട്ടറിയും ആയ ഏക വനിതയാണു ഹില്ലരി. പ്രസിഡന്റായാല്‍ ആദ്യ വനിതാ പ്രസിഡന്റുമാകും.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മുന്‍ ഫ്‌ളൊറിഡ ഗവര്‍ണര്‍ ജെബ് ബുഷ് വരാനാണു സാധ്യത. അങ്ങനെയെങ്കില്‍ ബുഷ്-ക്ലിന്റന്‍ രാഷ്ട്രീയ കുടുംബങ്ങളുടെ പോരാട്ടം കൂടി ആയിരിക്കും അത്. ബുഷിനെതിരെ വിസ്‌കോണ്‍സിന്‍ ഗവര്‍ണര്‍
സ്‌കോട്ട് വാക്കര്‍, യു.എസ്. സെനറ്റര്‍ മാര്‍ക്കോ റൂബിയൊ, സെനറ്റര്‍ ടെഡ് ക്രുസ്, സെനറ്റര്‍ റാന്‍ഡ് പോള്‍ തുടങ്ങിയവരും രംഗത്തുണ്ട്.
Join WhatsApp News
Anthappan 2015-04-13 09:06:54

Hillary Clinton is a seasoned leader with her experience as the wife of a President, senator, and a Secretary of state with the highest rating by the people when she was in the office.  She travelled extensively (112 countries) and met with world leaders and interacted with them on different world issues where USA has interest as a world leader.    A leader has to be wise, shrewd, and intelligent enough to understand every move of the enemy.   When dealing with her own husband’s infidelity, she handled it with the grace and brilliancy of a diplomat.   USA is due for a woman president and she is any every respect the right candidate for it.  ‘Trample the middle class and fill our belly’ attitude of the GOP must be challenged by a robust leader like Hillary.  Her presidency will be a double presidency with her, one of the successful presidents of USA, husband Bill Clinton supporting from behind.  MY vote is for her. (Suggested reading –Hard Choices by Hillary Clinton)

Tom Abraham 2015-04-13 09:40:13
This author, unknown, hiding, is uttering nonsense and discriminating against a woman s right to run for Presidency.
Also age discrimination. Please avoid such personal attacks.
America needs a change of direction. Any bold Republican, we independents also challenge you to come forward.
We declare Hillary the winner today April 13,2015
John Varghese 2015-04-13 10:09:29

I don’t have a problem with Hillary Clinton.  Her age and experience is good for this country rather that giving this nation to people like Ted Cruz (Screws).  She is a strong lady with a strong will.  She is financially independent  and doesn’t have to dip her hand into the exchequer of the nation just like some of the rotten leaders of Kerala are doing (Shame on them- I know some of the Malayalee so called  rotten leaders in USA are trying to copy the same thing in the organizations they run in USA.  Their leadership lessons are coming from Kerala).  Yes I agree with many commentators ; Hillary is going to be the next president of USA.

thampan 2015-04-13 10:59:01
We have more qualifiede malayalee leaders available here. Any one is planning to run this time?
Hillary For 2016 2015-04-13 12:18:27

Let them go back to Kerala and run for offices there.  They have more opportunity based on their qualifications.   We will elect Hillary for 2016

Thomas V Mathews 2015-04-13 13:10:29
There is nothing wrong with her age. If she has the capability to lead this country give her a chance. It is better to elect her than some crazy nut job. 
വിദ്യാധരൻ 2015-04-13 13:16:24
ഇവിടെയുള്ള പല മലയാളി നേതാക്കന്മാരും, പാത്തും നാപ്പതും വർഷം ആയിട്ടും, ഇവിടെ നില്ക്കൊണോ അവിടെ നില്ക്കണോ എന്ന കന്ഫ്യുഷനിലാണ്.  ഇവിടെ വന്നു പത്തു കാശൊക്കെ ആയിക്കഴിയുമ്പോൾ കേരളത്തിൽ പോയി ഒരു നേതാവാകാൻ മോഹം. അവിടെ ആകുമ്പോൾ പത്താം ക്ലാസ്സും ഗുസ്തിയും മതിയല്ലോ? ഇവിടെ ആകുമ്പോൾ ആംഗലേയ ഭാഷ കൊയ കൊയ എന്ന് സംസാരിക്കണം. അവിടെ ആകുമ്പോൾ, കാലത്തെ മലവിസര്ജനത്തിനു പോകുമ്പോൾ മുക്കുന്നതുപോലെ  മുക്കി മുക്കി  മതിയല്ലോ?  പിന്നെ ഇതൊന്നും ഇല്ലാത്തവന്മാരാണ് . പഞ്ചായത്ത്, ജില്ല, മലയാളി അസോസിയേഷൻ, ഫോമ, ഫൊക്കാന തുടങ്ങിയ സംഘടനകൾ ഉണ്ടാക്കി അതിന്റെ മുകളിൽ കയറി ഇരുന്നു വലിയ ഒച്ചപ്പാട് ഉണ്ടാക്കുന്നത്‌.  കുറച്ചു കഴിയുമ്പോൾ വെട്ടൊന്ന് മുറി രണ്ടു എന്ന് പറഞ്ഞ മാതിരി.  എനിക്കറിയാം ഇത് എഴുതുമ്പോൾ എന്നെ പിടിച്ചു പച്ചയ്ക്ക് തിന്നാനുള്ള അരിശം നിങ്ങൾക്കുണ്ടെന്നു> വെറുതെ അതിനു ശ്രമിക്കരുത്.  എല്ല് തൊണ്ടയിൽ തടഞ്ഞു ചാകാൻ സാധ്യത ഉണ്ട്. 
            നേതാക്കന്മാരായി നടക്കുന്ന നമ്മൾക്ക് എന്ത് ചെയ്യാൻ കഴിഞ്ഞു എന്ന്,  അമേരിക്കയിലെ ആദ്യത്തെ കോണ്ഗ്രസ്മാനായ ദലിപ് സിംഗ് സൗദിന്റെ ചരിത്രം വായിച്ചാൽ മനസിലാകും.  കണക്കിൽ ഉന്നത വിദ്യാഭ്യാസം നേടിയ ഈ വ്യക്തി, വിജയശ്രീലാളിതനായ ഒരു അമേരിക്കൻ കൃഷിക്കാരനായി, പിന്നീട് അമേരിക്കൻ രാഷ്ട്രീയത്തിൽ കയറി കൂടിയതിന്റെ ഫലമാണ്, നിങ്ങളും ഞാനും അടക്കം വീരവാദം മുഴക്കുന്ന പല 'ഇത്തിരിപോരുന്ന' നേതാക്കളും അമേരിക്കയിൽ താമസിക്കുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലത്. ഏഷ്യൻ സമൂഹത്തിന് ആകമാനമായി അമേരിക്കയിലേക്ക് കുടിയേറുന്നതിനു വാതായനം തുറന്നത് ഈ വ്യക്തിയാണ് എന്ന് പറയുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നും? കാരണം യാതൊരു സൗകര്യങ്ങളും ഇല്ലാതിരുന്നിട്ടും 1957 തുടങ്ങി 1963 വരെ ഇദ്ദേഹം അമേരിക്കയിലെ കോണ്ഗ്രസ്മാനായിരുന്നു.  അമേരിക്കയുടെ  രാഷ്ട്രീയത്തിലെടപെടാതെ, ലോകത്തിലെ ഏറ്റവും വൃത്തികെട്ട ചാണ്ടിയേം, മാണിയേം, വിജയനേം, അജിതെം ഒക്കെ കൊണ്ടുവന്നു, തലയിൽ വച്ച് നാറി മറ്റുള്ളവരേം നാട്ടിക്കുന്ന എന്റെ മലയാളി സഹോദരങ്ങളെ, ദയവു ചെയ്യുത് അടുത്ത തലമുറക്ക് വേണ്ടിയെങ്കിലും നിങ്ങൾ ഹില്ലരി ക്ളിന്റെനു വോട്ട് ചെയ്യുക. നമ്മടെ കാര്യം പോക്കാ. എന്തിനാ അടുത്ത തലമുറയെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നത്? അതുകൊണ്ട് എന്റെ പുറകെ നടന്നു ഊർജ്ജം കളയാതെ, അങ്ങ് കേരളത്തിൽ മനസ്സും ചത്ത രണ്ടു കണ്ണുകൾ ഇവിടെയും ആയിരിക്കാതെ, മനസ്സും ശരീരവും ഇവിടെ കേന്ദ്രികരിച്ച് ഈ നാടിന്റെ നന്മക്ക് വേണ്ടി പ്രവർത്തിക്കുക.  എന്റെ വോട്ടു ഹില്ലരിക്ക് തന്നെ!  പിന്നെ അവരെ 'പെണ്ണ്‌ എഴുത്ത്' എന്നൊക്കെ പറയുന്നതുപോലെ  പെണ്‍ പ്രസിഡണ്ട് എന്നൊക്കെ കേറി വിളിച്ചു കളയരുത്?  മാഡം പ്രസിടണ്ട് എന്ന് വിളിക്കണം.  സ്വന്തം ഭാര്യേ എടി പോടീ എന്നൊക്കെ വിളിക്കുന്ന മലയാളിക്ക് അത് വളരെ പ്രയാസം ആണെന്നറിയാം പക്ഷെ ചേരേ തിന്നുന്ന നാട്ടിലെ ചെരേടെ നടുമുണ്ടം തിന്നുന്നവനെ ഇനിയുള്ള കലാം രക്ഷയുള്ളൂ എന്റ മലയാളി ചേട്ടന്മാരെ 

andrew 2015-04-13 13:30:44
Best wishes to Hilary.
I am joining her team to work for her.
മമ്മൂഞ്ഞ് പടിഞ്ഞാറ്റേൽ 2015-04-14 02:50:41
ജോ-ബൈഡൻ വരില്ലാന്നാരു കണ്ടു?  ആൾക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിവുള്ള വാചാലത, ആകാരം, അറിവ് എല്ലാം ഉള്ള വെള്ളക്കാരൻ, മിതഭാഷി.   ഹാർവാർഡ്‌ ഗ്രാഡുവേറ്റല്ല എന്ന  ഒരു കാരണം മാത്രം ബാക്കിയുണ്ട്. അത് സീരിയസ്സാണുതാനും.
Tom Mathews 2015-04-14 03:35:15
Dear Editor: I have no trust in the candidacy of Hillary Clinton for the presidency as I saw and heard Hillary appear on NBC's today show with Matt Lauer, right after Bill Clinton was accused of illicit sex in the oval office of the white house with Monica. She claimed shamelessly that this news was spread around by "the right wing politicians in the country" to discredit Bill. She lied openly to mislead Americans. How can anyone trust this woman who lied openly?. Tom Mathews, New Jersey
Matt John 2015-04-14 09:00:45
Joe Biden drops too many F-bombs
George Parnel (Paranilam) 2015-04-14 11:00:23
I have predicted Presidents and have been wrong only once (due to hanging chads in Florida!) My prediction for next election is Martin O'Malley, the former governor of Maryland a democrat and a friend of President Obama. His opponent will be Ted Cruze a right wing Senator with the wealthiest 1% support. Hillary won't make it.
Anthappan 2015-04-14 11:52:31

Who is Martin O'Malley? Did you dig him out of some graveyard? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക