Image

മടങ്ങിയെത്തിയത്‌ എല്ലാവരുടേയും നിര്‍ബന്ധംമൂലം: ജ്യോതിക

Published on 13 April, 2015
മടങ്ങിയെത്തിയത്‌ എല്ലാവരുടേയും നിര്‍ബന്ധംമൂലം: ജ്യോതിക
താന്‍ സിനിമയിലേക്ക്‌ മടങ്ങി വന്നത്‌ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും നിര്‍ബന്ധം കൊണ്ടാണെന്ന്‌ നടി ജ്യോതിക പറഞ്ഞു. എട്ടു വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം രണ്ടാമതൊരു വരവ്‌ ഉണ്ടാവുമെന്ന്‌ കരുതിയതല്ല. എന്നാല്‍ എന്റെ ഭര്‍ത്താവും നടനുമായ സൂര്യ, പിന്നെ കുടുംബാംഗങ്ങള്‍... അവരുടെയൊക്കെ നിര്‍ബന്ധവും പിന്തുണയുമാണ്‌ എന്നെ വീണ്ടും വെള്ളിത്തിരയില്‍ എത്തിച്ചത്‌. അഭിനയിക്കാന്‍ വീണ്ടും ഓഫര്‍ വന്നപ്പോള്‍ ആശയക്കുഴപ്പത്തിലായിരുന്നു ഞാന്‍. എന്നാല്‍ സുഹൃത്തുക്കളുമായി ആലോചിച്ചപ്പോള്‍ അവര്‍ പൂര്‍ണമായും പിന്തുണച്ചു ജ്യോതിക പറഞ്ഞു. സിനിമയിലേക്ക്‌ തിരിച്ചു വരവിനെ ബന്ധുക്കള്‍ അത്യധികം പിന്തുണയ്‌ക്കുകയാണ്‌ ചെയ്‌തത്‌. ഷൂട്ടിംഗ്‌ സമയത്ത്‌ കുട്ടികളുടെ കാര്യങ്ങളൊക്കെ സൂര്യയുടെ അച്ഛനും അമ്മയും ചേര്‍ന്ന്‌ നോക്കും. അതിനാല്‍ തന്നെ ഷൂട്ടിംഗില്‍ തനിക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കാനായെന്നും ജ്യോതിക പറഞ്ഞു. തന്റെ ഏറ്റവും വലിയ ശക്തി ഭര്‍ത്താവ്‌ സൂര്യ തന്നെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മഞ്‌ജു വാര്യര്‍ അഭിനയിച്ച്‌ മലയാളത്തില്‍ ഹിറ്റായ ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന സിനിമയുടെ തമിഴ്‌ റീമേക്കായ 36 വയതിനിലെ എന്ന്‌ പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ്‌ ജ്യോതിക വീണ്ടും വെള്ളിത്തിരയിലെത്തുന്നത്‌. മലയാളത്തില്‍ സിനിമ സംവിധാനം ചെയ്‌ത റോഷന്‍ ആന്‍ഡ്രൂസ്‌ തന്നെയാണ്‌ തമിഴിലും സിനിമ ഒരുക്കുന്നത്‌.മലയാളത്തില്‍ കുഞ്ചാക്കോ ബോബന്‍ ചെയ്‌ത വേഷം തമിഴില്‍ റഹ്മാനാണ്‌ അവതരിപ്പിക്കുക.

അഭിരാമി, ഡല്‍ഹി ഗണേശ്‌, സിദ്ധാര്‍ത്ഥ ബസു തുടങ്ങിയവരാണ്‌ സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. മേയില്‍ സിനിമ തീയേറ്ററുകളില്‍ എത്തും.
മടങ്ങിയെത്തിയത്‌ എല്ലാവരുടേയും നിര്‍ബന്ധംമൂലം: ജ്യോതിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക