Image

സമാധാനത്തിനു തുരങ്കം വെയ്‌ക്കുന്ന മതഭ്രാന്തര്‍ (ജോസ്‌ തയ്യില്‍, കൈരളി, ന്യുയോര്‍ക്ക്‌)

Published on 13 April, 2015
സമാധാനത്തിനു തുരങ്കം വെയ്‌ക്കുന്ന മതഭ്രാന്തര്‍ (ജോസ്‌ തയ്യില്‍, കൈരളി, ന്യുയോര്‍ക്ക്‌)
എങ്ങനെ മൂന്നാം ലോകമഹായുദ്ധം ഒഴിവാക്കാം?

ഇന്ന്‌ ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. അമേരിക്കയെ സംബിന്ധിച്ചിടത്തോളം വളരെ ഉത്തരവാദിത്വമുള്ള തീരുമാനങ്ങളാണ്‌ ഈ ചോദ്യത്തിനു പിന്നില്‍ ഒളിഞ്ഞു നില്‌ക്കുന്നത്‌.ലോക മഹായുദ്ധത്തിനു ശേഷം ഐക്യ രാഷ്ട്ര സഭ നിലവില്‍ വന്നെങ്കിലും, കഴിഞ്ഞ ഏഴു പതിറ്റാണ്ട്‌ അമേരിക്കന്‍ നേവിയുടെ ശക്തമായ നീക്കങ്ങളാണ്‌ ലോക സമാധാനം ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്‌.

അമേരിക്കന്‍ നേവിയുടെ ചരിത്രം 1700 കളില്‍ ആരംഭിക്കുമെങ്കിലും, ഫ്രാങ്ക്‌ളിന്‍ റൂസ്വല്‍റ്റിന്റെ സമയം മുതലാണ്‌ അമേരിക്കയെ ശക്തമായ ഒരു നേവല്‍ പവറായി ഉയര്‍ത്താനായത്‌. 'speak soft, carry a big stick,' ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രിന്‍സിപ്പിള്‍. ഒബാമയും ഇതില്‍ നിന്നു വ്യത്യസ്ഥനല്ല. 2010 ല്‍ അദ്ദേഹത്തിനു നോബല്‍ പ്രൈസ്‌ ലഭിച്ചപ്പോള്‍ നടത്തിയ പ്രസംഗ ശ്രദ്ധേയമാണ്‌. ?Force may sometimes be necessary is not a call to cynicism ? it is a recognition of history; the imperfections of man and the limits of reason.? അതായത്‌ നോബല്‍ പ്രൈസ്‌ കിട്ടിയതുകൊണ്ട്‌ മനുഷ്യന്റെ നിഷ്‌ഠൂര പ്രവര്‍ത്തനങ്ങള്‍ക്കു നേരെ കണ്ണടയ്‌ക്കാന്‍ സാധ്യമല്ല, ആവശ്യം വന്നാല്‍ ഫോഴ്‌സ്‌ ഉപയോഗിക്കുന്നതില്‌ തെറ്റില്ല, ലക്ഷ്യം സമാധാനം തന്നെ.

പക്ഷെ ജോര്‍ജ്‌ ബൂഷ്‌ ജൂണിയര്‍ അദ്ദേഹം പ്രിന്‍സിപ്പിളുകളെല്ലാം കാറ്റില്‍ പറത്തി. ഇറാക്ക്‌ യുദ്ധം ആവശ്യമില്ലാത്ത നീക്കമാണെന്ന്‌ ലോകരാജ്യങ്ങള്‍ മുഴുവന്‍ വാദിച്ചിട്ടും, ഇസ്രായലിനെ പ്രിതിപ്പെടുത്താന്‍ വേണ്ടിയുള്ള അദ്ദേഹത്തിന്റെ നീക്കം അമേരിക്കന്‍ സാമ്പത്തിക ഭദ്രത തന്നെ താറുുമാറാക്കി.

കഴിഞ്ഞ ലോക മഹായുദ്ധങ്ങള്‍ സാമ്പത്തിക ഏറ്റക്കുറച്ചിലിന്റെ അടിസ്ഥാനത്തിലായിരുന്നെങ്കില്‍, മൂന്നാം ലോക മഹായുദ്ധം ഉണ്ടായാല്‍ ഇസ്ലാംയഹൂത മതങ്ങളുടെ ചിന്തകളില്‍ നിന്നും ഉരുത്തിരിയുന്നതാകാനുള്ള സാദ്ധ്യതകളാണ്‌ തെളിഞ്ഞു വരുന്നത്‌. അങ്ങനെയിരിക്കെ ഏതു വിധേനയും ഇരുചേരികളെയും രമ്യതയില്‌ എത്തിക്കുക എന്നതാണ്‌അമേരിക്ക ഉള്‍പെട്ട അന്താരാഷ്ട്ര സമൂഹത്തിന്റെ ഉദ്യമം.

ഇസ്രായിലനെ സംബന്ധിച്ചിടത്തോളം നില നില്‌പിന്റെ പ്രശ്‌നം വളരെ വലുതാണെങ്കിലും സ്വാര്‍ത്ഥതയിലൂന്നിയ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും സ്വാഗതാര്‍ഹമല്ല. പലസ്‌തീന്‌ പ്രശ്‌നം തന്നെ എടുക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പുവരെ പലസ്‌തീനും ഇസ്രായേലും രണ്ടു രാജ്യങ്ങളായി മാറ്റിക്കൊണ്ട്‌ പ്രശ്‌ന പരിഹാരം കണ്ടെത്താം എന്നു സമ്മതിച്ചിരുന്ന നെതന്യാഹു, തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ, സ്വരം മാറ്റി, പലസ്‌തീന്‍ എന്നൊരു രാജ്യമേ ഉണ്ടാകില്ല എന്നായി നെതന്യൂഹുവിന്റെ പുതിയ നിലപാട്‌.

ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതിക്കു തടയിടാന്‍ ലോക രാജ്യങ്ങളെല്ലാം സ്‌റ്റോക്ക്‌ഹോമില്‍ കൂടി സകല രാജ്യങ്ങള്‍ക്കും സമ്മതമായ ഒരു കരടു രേഖ എഴുതിയുണ്ടാക്കി . പക്ഷേ ഇസ്രായേല്‍, പലസ്‌തീനിയന്‍ ഇഷ്യൂവില്‍ നിന്നും ലോക രാജ്യങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ ഇറാനിയന്‍ ഇഷ്യൂ
വലുതാക്കിക്കാണിക്കാനാണ്‌ നെതന്യാഹു, ശ്രമിക്കുന്നത്‌.

നെതന്യാഹു, പ്രസിഡന്റ ്‌ ഒബാമയെ ധിക്കരിച്ചുകൊണ്ട്‌ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇറാനെതിരെ വലിയൊരു പ്രസംഗം നടത്തി. മണ്ടന്മാരായ റിപ്പബ്ലിക്കന്‍സോ പത്രപ്രവര്‌ത്തകരോ പലസ്‌തീന്‍ ഇഷ്യു എവിടെവരെയായി എന്നു ചോദിക്കുവാന്‍ പോലും തയ്യാറായില്ല.

പ്രസിഡന്റ്‌ ഒബാമയെ സംബന്ധിച്ചിടത്തോളം നെതന്യാഹുവിന്റെ അമേരിക്കന്‍ കോണ്‍ഗ്രസിലേക്കുള്ള വരവും പോക്കും, കാര്യങ്ങള്‍ എളുപ്പമാക്കി. കാരണം തല നില്‍ക്കുമ്പോള്‍ വാലിനോടാണദ്ദേഹം ചര്‍ച്ച ചയ്‌തത്‌. യഹൂദര്‍ ബുദ്ധിമാന്മാരാണെങ്കിലും കര്‍ത്താവിനെ ക്രൂശില്‍ തറച്ച ശേഷം യഹൂദരുടെ രാജാവെന്നു കുരശിനു മുകളില്‍ എഴുതി വെച്ചതു പോലായി അമേരിക്കയിലെത്തി മജോറിറ്റി ലീഡറുമായി നെതന്യാഹു കൂടിക്കാഴ്‌ച നടത്തിയത്‌ . പ്രസിഡന്റ ്‌ ഒബാമയുടെ വിദേശ നയം വിലയിരുത്തിയാല്‍ വളെര പ്രാക്ടിക്കലായിട്ടുള്ള നയമാണ്‌ അദ്ദേഹം കൈക്കൊണ്ടിരിക്കുന്നത്‌.

യമനിലാണെങ്കിലും, ഐഎസ്‌ എസിനെതിരെയാണെങ്കിലും അമേരിക്ക ഒറ്റയക്കല്ല പ്രതിസന്ധിയെ നേരിടുന്നത്‌. ഫലം അമേരിക്കയുടെ ഒരു പട്ടാളക്കാരന്‍ പോലും മേലില്‍ മിഡില്‍ ഈസ്‌റ്റേന്‍രാജ്യങ്ങളില്‍ മരിക്കേണ്ടി വരില്ല. അതേസമയം യഹൂതഇസ്ലാം പോരാട്ടം പടര്‍ന്നു പിടിക്കാതിരിക്കാന്‍ അമേരിക്കയുള്‍പ്പെട്ട യൂറോപ്യന്‍ രാജ്യങ്ങളുടെ സാന്നിധ്യം മെഡിറ്ററേനിയല്‍ ഉറപ്പുവരുത്തുകയുംചെയ്യും.

മറ്റൊന്ന്‌ ഇറാന്റെ ആണവ നീക്കങ്ങള്‍, അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച്‌ ഒപ്പു വെയ്‌ക്കപ്പെടാന്‍ സാധിച്ചാല്‍്‌ ഇറാനെതിരെയുള്ള ഉപരോധം പിന്‍വലിക്കപ്പെടുകയും, ഇറാനുമായുള്ള നയതന്ത്ര ബന്ധം പുനര്‍സ്ഥാപിക്കപ്പെടുകയും, വാണിജ്യരംഗത്ത്‌ കൂടുതല്‍ ഉണര്‍വ്വുണ്ടാകുകയും ചയ്യും. അതല്ല മിറച്ചാണ്‌ സംഭവിക്കുന്നതെങ്കില്‌ ലോകത്തിന്റെ ഗതി പ്രവചനാതീതമാകും ഇറാന്റെ ആണവ നേട്ടങ്ങള്‍ക്ക്‌ തടയിടാന്‍ അന്താരാഷ്ട്ര സമൂഹം പ്രതിജ്ഞ എടുത്തിരിക്കെ, ഇസ്രായലിന്റെ നിലനില്‌പ്‌ അമേരിക്ക ഉറപ്പു നല്‌കിയിരിക്കുന്ന ചുറ്റുപാടില്‍, പലസ്‌തീന്‍ ഇഷ്യൂവിന്‌ പരിഹാരം കാണാനാണ്‌ ഇസ്രായേല്‍ ശ്രമിക്കേണ്ടത്‌.

പകരം ഇറാന്റെ ഇഷ്യൂ പെരുപ്പിച്ച്‌ കാട്ടി പലസ്‌തീന്‍ പ്രശ്‌നം ഒഴിവാക്കാനാണ്‌ ഇസ്രായലിന്റെ നീക്കമെങ്കില്‌ അന്താരാഷ്ട്ര സമൂഹം ഇസ്രായലിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ തയ്യാറാകണം. അതു മാത്രമാണ്‌, മിഡിലീസ്റ്റില്‍ സമാധാനം കൈവരിക്കാനുള്ള ഏക മാര്‍ഗ്ഗം!! അമേരിക്കയും സഖ്യ കക്ഷികളും, വേണ്ടി വന്നാല്‍ അങ്ങനെ ഒരു നീക്കത്തിനു തയ്യാറാകുമെന്ന്‌ പ്രതീക്ഷിക്കാം.
സമാധാനത്തിനു തുരങ്കം വെയ്‌ക്കുന്ന മതഭ്രാന്തര്‍ (ജോസ്‌ തയ്യില്‍, കൈരളി, ന്യുയോര്‍ക്ക്‌)
Join WhatsApp News
andrew 2015-04-13 18:50:49

Thank you for a well analyzed article. You have the courage to face and say the truth as it is.

US is looking for world peace in a broad spectrum. Narrow minded cannot conceive it. US was always a big brother to Israel. And their PM made a very stupid mistake to under estimate US and one of our best presidents.

Religion and politics are adulterating and begetting idiots and fanatic devils every day. Civilized humans has to separate themselves from the slavery of religion.

Politics is part of our daily life, but we can live without religion.

Once all religions are gone, then there will be peace on earth.

Anthappan 2015-04-14 12:22:14

George Bush, Chaney and Donald Rumsfeld along with the conservative Christians destroyed this country economically and morally.  The conservative Christians preach on Jesus, day time,  and conspire with the politicians to attack small nations and kill the children, women and innocents.  So many young Americans gave their life for a fabricated lie of WMD.   The war killed more people in Iraq than the Saddam Hussain’s tyrannical rule.   The wicked trios did everything wrong and blamed it on Obama. According to their Bible a black man is not supposed to rule this country.  These wicked politicians and Religion join hand in hand and pounce on the weak.  They time to time interpret the Bible to suite into their agenda of destroying the Middle class who actually work hard for them to amass wealth.  It is time to change the course of this country.  We need a government focusing on the Middle class rather than safeguarding the interests of the rich only.  That is why get our lazy butt and go to the polling station and vote during election time for Democratic Party’s candidate.  My choice is Hillary Clinton.   Otherwise you will be living in a nation which will perpetually be in war with other countries.  

Ninan Mathullah 2015-04-14 18:13:54
No matter Republicans or Democrats occupy White House, the real rulers of this country are none of them. Most of the time the Presidents are placed their by the establishment as an eyewash. President Obama is the best example. After the Iraq and Afghan war the prestige of USA was drastically down among the nations of the world. To get out of this situation and to improve the prestige of USA and for diplomatic mileage, President Obama is placed in the White House. There were several reports that among the people who financed Obama campaign were Republican financing. The real rulers of this country are Masonic forces no matter who occupy the White house.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക