Image

തട്ടിക്കൂട്ടുന്ന മലയാള സിനിമകളും തകരുന്ന മലയാള സിനിമ മേഖലയും (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 14 April, 2015
തട്ടിക്കൂട്ടുന്ന മലയാള സിനിമകളും തകരുന്ന മലയാള സിനിമ മേഖലയും (ബ്‌ളസന്‍ ഹൂസ്റ്റന്‍)
ഒരു കാലത്ത്‌ മലയാള സിനിമാ ലോകം ഇന്ത്യന്‍ സിനിമയ്‌ക്കും ലോക സിനിമയ്‌ക്കും മഹത്തായ സംഭാവനകള്‍ നല്‍കിയിരുന്നു. കഥാമൂല്യമുള്ള ജീവിതഗന്ധിയായ സിനിമകള്‍ കൊണ്ട്‌ സമൃദ്ധമായിരുന്നു നമ്മുടെ മലയാള സിനിമാ ലോകം. പച്ചയായ ജീവിതങ്ങള്‍ അഭ്ര പാളികളിലാക്കി പ്രേക്ഷക മനസ്സുകളെ പിടിച്ചിരുത്തിക്കൊണ്ട്‌ കഥ പറഞ്ഞിരുന്നപ്പോള്‍ തീയറ്ററുകള്‍ നിറഞ്ഞ സദസ്സായി മാറിയിരുന്നു. കലാമൂല്യമുള്ള അരവിന്ദന്റേയും അടൂര്‍ ഗോപാലകൃഷ്‌ണന്റേയും സിനിമകള്‍ കണ്ട്‌ വിശ്വസനീയമായ ലോകം മലയാള സിനിമയെ വാഴ്‌ത്തുകയും വന്ദിക്കുകയും ചെയ്‌തിരുന്നു. കൊടിയേറ്റവും, എലിപ്പത്തായവും, ചിതമ്പരവും, ഒരിടത്തും, വാസ്‌തുഹാരയും, സ്വയംവരവും, മതിലുകളും, കഥാപുരുഷനും, നിഴല്‍കൂത്തും, അടൂര്‍ ഗോപാലകൃഷ്‌ണന്റേയും അരവിന്ദന്റേയും മികച്ച ഈ ചിത്രങ്ങളായിരുന്നു. മലയാള സിനിമയുടെ യശ്ശസ്സ്‌ ലോക സിനിമയില്‍ എത്തിക്കുകയുണ്ടായി. കലാമൂല്യം നിറഞ്ഞ ആ സിനിമകള്‍ക്ക്‌ പകരമായി മറ്റൊരു സിനിമയോ ആ സംവിധായകര്‍ക്കു പകരമായി മറ്റൊരു സംവിധായകനോ ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടില്ല എന്ന്‌ ആ സിനിമകള്‍ എത്ര മഹത്വമുള്ളവ എന്നു തുറന്നു കാട്ടുന്നു.

ലോക പ്രശസ്‌തങ്ങളായ ഫിലിം ഫെസ്റ്റുവലുകളില്‍ മലയാള സിനിമ അന്ന്‌ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്‌തിരുന്നു. മലയാള സിനിമയുടെ മൂല്യം എന്തെന്ന്‌ ലോകം അറിയുന്നത്‌ അന്നാണ്‌. മലയാളിക്ക്‌ അഭിമാനം പകരുന്ന ആ സിനിമകള്‍ക്ക്‌ തുല്യമായ ഒരു സിനിമ പോലും ഇപ്പോള്‍ ഇറങ്ങുന്നില്ല എന്നതാണ്‌ ഇന്ന്‌ നാം ലോക സിനിമ ലോകത്തു നി ന്ന്‌ മാറി പോകുന്നതിനുള്ള കാരണം. ഈ അടുത്ത കാലത്ത്‌നടന്ന ആഗോളനിലവാരത്തിലുളള പല ഫിലിം ഫെസ്റ്റിവലുകളിലും മലായള സിനിമയുടെ സാന്നിദ്ധ്യം അറിയാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമായി ഒന്നു മുഖം കാണിച്ചു പോയ കാഴ്‌ചയാണ്‌ പലയിടത്തും കാണുന്നത്‌. നാലോ അ ഞ്ചോവര്‍ഷങ്ങള്‍ക്കിടയില്‍ ഒന്നോ രണ്ടോ ഇത്തരം ചിത്രങ്ങള്‍ ഇറങ്ങിയാലായി എന്നതാണ്‌ ഇപ്പോഴത്ത അവസ്ഥ. ഇറങ്ങുന്നവയോ ലോക നിലവാരത്തിലെത്താറില്ല. അങ്ങനെ കലാമൂല്യമുളള ചിത്രങ്ങളുടെ കാര്യത്തില്‍ നാം ഇന്ന്‌ വളരെ പിന്നോട്ടാണെന്ന്‌ പറയാം.
ഇതു തന്നെയാണ്‌ കൊമേഴ്‌സ്യല്‍ സിനിമകളുടെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. കച്ചവട സിനിമ എന്ന്‌ നാം ഒരുകാലത്ത്‌ കളിയാക്കി വിളിക്കുന്നവയായിരുന്നെങ്കിലും മലയാള സിനിമ വളരെ അധികം മികച്ച കൊമേഴ്‌സ്യല്‍ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌ എന്നത്‌ തുറന്നു പറയേണ്ട ഒന്നു തന്നെയാണ്‌. ആര്‍ട്ട്‌ ഫിലിം എന്നുപറഞ്ഞ്‌ ഒരു കാലത്ത്‌ ആ സിനിമകളെ തഴഞ്ഞെങ്കിലും അതിന്റെ മ ഹത്വം ഇന്നാണ്‌ നാം മനസ്സിലാക്കുന്നത്‌. ലോകപ്രശസ്‌തങ്ങളായ ഫിലിം ഫെസ്റ്റിവലുകളില്‍ നിന്ന്‌ മലയാള സിനിമയുടെ സാന്നിദ്ധ്യം സാവധാനത്തില്‍ കുറയുന്നതായിട്ടാണ്‌ ഈ അടുത്ത കാലത്തെ ഫി ലിം ഫെസ്റ്റിവലുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്‌. കാരണം കലാമൂല്യമുള്ള ചിത്രങ്ങളൊന്നും തന്നെ ഇപ്പോള്‍ ഇറങ്ങാറില്ലെന്നതാണ്‌ നാലോ അഞ്ചോ വര്‍ഷത്തിനിടയ്‌ ക്ക്‌ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയാലായി എന്നതാണ്‌ ഇപ്പോഴത്തെ സ്ഥിതി. ഇറങ്ങുന്നവയോ അന്താരാഷ്‌ട്ര സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവാരം കുറയുന്നവയായി മാറുന്നു.

ഇതു തന്നെയാണ്‌ കൊമേഴ്‌ സല്‍ മലയാള സിനിമകളുടേയും ഇന്നത്തെ അവസ്ഥ. ബ്ലാ ക്ക്‌ ആന്റ്‌ വൈറ്റ്‌ സിനിമകളുടെ കാലത്ത്‌ സാങ്കേതിക വിദഗദ്ധതയുടെ അഭാവം മൂലം മറ്റു ഭാഷാ ചിത്രങ്ങളുടെ അത്ര യും നിലവാരം ഉണ്ടായിട്ടില്ലായിരുന്നെങ്കിലും കളര്‍ എം.എം. ത്രിഡി ചിത്രങ്ങളുടെ കാര്യത്തില്‍ മികച്ച നിലവാരം പുലര്‍ത്താന്‍ ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രം നിര്‍മ്മിച്ചുകൊണ്ട്‌ മലയാള സിനിമ ഒരു പുതിയ പരീക്ഷണം നടത്തുകയുണ്ടായി. കുട്ടിച്ചാത്തന്‍ എന്ന ത്രിഡി ചിത്രം നിര്‍മ്മിച്ചുകൊണ്ട്‌ നവോദയയായിരുന്നു ആ പരീക്ഷണത്തിന്‌ തുടക്കമിട്ടത്‌. എം.എം. സ്‌ക്രീനുകളില്‍കൂടി മലയാള സിനിമ വളര്‍ന്നപ്പോള്‍ അത്‌ മലയാള സിനിമയെ മറ്റു ഭാഷാ ചിത്രങ്ങള്‍ക്കൊപ്പം നിര്‍ത്തി.

കെ.ജി ജോര്‍ജ്ജ്‌, പത്മരാജ ന്‍, ഭരതന്‍, എണ്‍പതുകളിലും തൊണ്ണൂറുകളിലെ ആദ്യ പകുതിയിലും കലാമൂല്യമുള്ള കൊ മേഴ്‌്‌സല്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച മലയാളത്തിന്റെ ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകരില്‍ ചിലരാണ്‌. അവരില്‍ നിന്ന്‌ ഒ രു കൂട്ടം മികച്ച സിനിമകള്‍ മലയാള സിനിമയ്‌ക്കു ഉണ്ടായിട്ടു ണ്ട്‌. തൂവാനതുമ്പിയും, കൂടെവിടെയും, മൂന്നാംപക്കവും തു ടങ്ങിയ പത്മരാജന്‍ ചിത്രങ്ങ ളും, ചാമരം, രതിനിര്‍വ്വേദം, കാതോടുകാതോരം, കാറ്റത്തെ കി ളിക്കൂട്‌, അമരം, വൈശാലി, തുടങ്ങിയ ഭരതന്‍ ചിത്രങ്ങളും യവനിക, സ്വപ്‌നാടനം, ആദാമിന്റെ വാരിയെല്ല്‌, ഇരകള്‍, ലേഖയുടെ മരണംഒരു ഫ്‌ളാഷ്‌ ബാക്ക്‌ തുടങ്ങിയ കെ.ജി ജോര്‍ജ്ജിന്റെ ചിത്രങ്ങളും മലയാള സിനിമയെ സംപുഷ്‌്‌ടമാക്കി യെന്നു തന്നെ പറയാം.

തൊണ്ണൂറുകളില്‍ സിബി മലയില്‍ , കമല്‍, ലോഹിതദാസ്‌, ജയരാജ്‌, സത്യന്‍ അന്തിക്കാട്‌, തുടങ്ങിയവര്‍ മലയാള സിനിമയെ ജനപ്രിയമാക്കുകയുണ്ടായി. മലയാള സിനിമയി ല്‍ ഏറ്റവും അധികം ജന പ്രി യ സിനിമകള്‍ നിര്‍മ്മിച്ചത്‌ ആ കാലഘട്ടത്തിലും ഈ സംവിധായകരുമായിരുന്നു. സിബി മലയിലിന്റെ തനിയാവര്‍ത്തവ നും, കിരീടവും, ഹിസ്‌ ഹൈ നസ്സ്‌ അബ്‌ദുള്ളയും കമല ദളവും, കുടുംബസമേതവും, വി ദ്യാരംഭവും, കാരുണ്യവും, കളിയാട്ടവും കമലിന്റെ ഉണ്ണികളെ ഒരു കഥപറയാമും, കാക്കോ ത്തി കാവിലെ അപ്പൂപ്പന്‍ താ ടിയും പെരുവണ്ണാപുരത്തെ വിശേഷങ്ങളും, പാവം പാവം രാജകുമാരനും, തൂവല്‍ സ്‌പ ര്‍ശവും ശുഭയാത്രയും, ഉള്ളടക്കവും, ചമ്പക്കുളം തച്ചനും, മഴയെത്തും മുമ്പേയും, അഴകിയരാവണനും ഈ പുഴയും കടന്നും അയാള്‍ കഥയെഴുതുകയാണും, നിറവും സത്യന്‍ അന്തിക്കാടിന്റെ റ്റി.പി. ബാലഗോപാലന്‍ എം.എയും, ഗാ ന്ധി നഗര്‍ സെക്കന്റ്‌ സ്‌ട്രീറ്റും, വരവേല്‍പ്പും, മഴവില്‍ക്കാവടി യും, വീണ്ടും ചില വീട്ടു കാര്യങ്ങളും, നാടോടിക്കാറ്റും, കൊ ച്ചുകൊച്ചു സന്തോഷങ്ങളും ലോഹിതദാസിന്റെ ഭൂത കണ്ണാടിയും, അരയന്നങ്ങളുടെ വീ ടും, കാരുണ്യവും, കന്മദവും തുടങ്ങിയ നല്ല നിരവധി സിനിമകള്‍ ആ കാലത്ത്‌ മലയാള സിനിമക്കുണ്ടായിട്ടുണ്ട്‌.
ഇന്ന്‌ അത്തരത്തിലോ അതിനോപ്പമെങ്കിലും വരുന്ന ഒരു സിനിമയെങ്കിലും ഇറങ്ങുന്നുണ്ടോ, മനസ്സിനെ പിടിച്ചിരുത്തുന്ന ജീവിത ഗന്ധിയായ ഒരു സിനിമയെങ്കിലും ഈ അടുത്ത കാലത്ത്‌ ഇറങ്ങിയിട്ടു ണ്ടോ? എത്ര കണ്ടാലും മതിവരാത്ത എത്ര സിനിമകളായിരുന്ന പഴയ കാലങ്ങളില്‍ . മലയാള സിനിമയില്‍ ഇറങ്ങിയിട്ടുള്ളത്‌. ചെമ്മീന്‍, ഒരു വടക്കന്‍ വീരഗാഥ, ഹിസ്‌ ഹൈനസ്‌ അബ്‌ദുള്ള, ചിത്രം, കിലുക്കം, ടി.പി. ബാലഗോപാലന്‍ , ഗാന്ധി നഗര്‍ സെക്കന്റ്‌ സ്‌ട്രീറ്റ്‌, കാക്കോത്തി കാവിലെ അപ്പൂപ്പന്‍ താടി കാതോടു കാതോരം, അങ്ങനെ നിളുന്നു അത്‌. കണ്ടാലും കണ്ടാലും മതിവരാത്ത ആ സിനിമകള്‍ നിറഞ്ഞ സദസ്സില്‍ ആഴ്‌ചകളോളം ഓടിയപ്പോള്‍ അതു കണ്ട്‌ കോളിവുഡും, ബോളിവുഡും അത്ഭുതപ്പെട്ടു പോയിട്ടുണ്ട്‌.

അതുകൊണ്ടു തന്നെ ജനപ്രിയ ചിത്രങ്ങളില്‍ പലതിനേയും അവരുടെ ഭാഷയിലേക്ക്‌ മൊഴിമാറ്റിക്കൊണ്ടുപോയിട്ടുണ്ട്‌. നല്ല തിരക്കഥാ കൃത്തുക ളും ഗാന രചയീതാക്കളും, സം ഗീത സംവിധായകരും ചേര്‍ന്ന നല്ല ഒരു കൂട്ടുകെട്ടില്‍ ഉത്തമ സൃഷ്‌ടി ആയിരുന്നു അന്ന്‌ സിനിമകള്‍. ജീവിതത്തെ തൊട്ടറിഞ്ഞ മനുഷ്യന്റെ പച്ചയായ ജീവിതം അഭ്രപാളികളിലെത്തിച്ചുകൊണ്ട്‌ മലയാള സിനിമയെ ജനപ്രിയമാക്കിയപ്പോള്‍ അത്‌ മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായി . അന്നിറങ്ങിയ സിനിമയിലെ പാട്ടുകള്‍ പോലും ഇന്നും ജനങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട്‌. അന്നിറങ്ങിയ പല സിനിമകളും ഇന്ന്‌ പുതിയ രൂപത്തിലിറങ്ങുന്നത്‌ ഇതിന്റെ ഉദാഹരണമാണ്‌.

ഇന്നിറങ്ങുന്ന ഒരു സിനിമകള്‍ പോലും ഒരു പ്രാവശ്യത്തില്‍ കൂടുതല്‍ കാണാന്‍ താല്‍പര്യം കാട്ടാറില്ല എന്നതാണ്‌ സത്യം. ഓര്‍ഡിനറിയും അതുപോലെ ചുരുക്കം ചില സിനിമകളും മാത്രമേ വീണ്ടും ഒരു പ്രാവശ്യം കൂടി കാണാന്‍ തോന്നാറുള്ളു എന്നതാണ്‌ ഈ കു റേ നാളുകളായിട്ടുള്ള അനുഭവം. ബ്ലസിയെപ്പോലെ ചുരുക്കം ചില സംവിധായകര്‍ മാത്രമെ അല്‌പമെങ്കിലും നല്ല സിനിമകള്‍ ചെയ്യാറുള്ളൂ എന്നതാണ്‌ സത്യം. കഴിഞ്ഞ വര്‍ ഷം ഇറങ്ങിയ സിനിമകളില്‍ സൂപ്പര്‍ മെഗാതാരങ്ങളുടെ ഉള്‍ പ്പെടെ ഒട്ടു മിക്ക ചിത്രങ്ങളും തീയറ്ററില്‍ ഒരഴ്‌ച രണ്ടാഴ്‌ചയി ല്‍ കൂടുതല്‍ ഓടിയില്ലെന്നതാ ണ്‌ ഈ അടുത്ത കാലത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞത്‌. സാമ്പത്തികമായി ഒട്ടു മിക്ക ചിത്രങ്ങളും തകര്‍ന്ന കാഴ്‌ചയാണ്‌ കാണാന്‍ കഴിഞ്ഞത്‌.

ആതിനു കാരണം നല്ല കഥയുടെ അഭാവം തന്നെ ന്യൂ ജനറേഷന്‍ ചിത്രങ്ങളില്‍ ഒട്ടു മക്കതിലും തട്ടിക്കൂട്ട്‌ എന്ന തരത്തിലാണ്‌ ഇപ്പോള്‍ നടത്തുന്നത്‌. കുറച്ച്‌ ആള്‍ക്കാര്‍ കൂടി എന്തൊക്കെയോ തട്ടിക്കൂട്ടുമെന്ന സ്ഥിതിയിലേക്കാണ്‌ ഇപ്പോള്‍ സിനിമകള്‍ മലയാളത്തില്‍ ഇറങ്ങുന്നത്‌. അതുകൊണ്ടുതന്നെ അത്‌ കാണാന്‍ തീയറ്ററുകളില്‍ ആളുകള്‍ എത്താറുമില്ല. യാഥാര്‍ത്ഥ്യത്തിലേക്ക്‌ ഇറങ്ങിച്ചെന്നുകൊണ്ടുള്ള അഭിനേതാക്കളുടെ ഒരു നീണ്ട നിരതന്നെ അന്ന്‌ നമുക്കുണ്ടായെങ്കില്‍ ഇന്ന്‌ അതുപോലെ ഒരാളുപോലും നമുക്കില്ല. ഇതെല്ലാം കൂടി മലയാള സിനിമയെ തരം താഴ്‌ത്തുകയും ജനത്തിന്റെ പ്രിയ വിനോദത്തില്‍ നിന്ന്‌ അകറ്റുകയും ചെയ്‌തു.

ഇന്ന്‌ മലയാള സിനിമയുടെ തകര്‍ച്ചക്ക്‌ കാരണം കഥയുടെ അഭാവമാണെന്ന്‌ ഒരിക്കല്‍ ശ്രീ നിവാസന്‍ പറയുകയുണ്ടായി. കഥയുടെ അഭാവവും, അഭിനേതാക്കളുടെ അര്‍പ്പണ മനോഭാവമില്ലായ്‌മയും അഹങ്കാരവുമാണിന്ന്‌ മലയാള സിനിമയുടെ തകര്‍ച്ചക്കു കാരണം, സൂപ്പര്‍ താരങ്ങള്‍ക്കുവേണ്ടി അവര്‍ക്ക്‌ അഭിനയിക്കാന്‍ വേണ്ടിയാണ്‌ ഇപ്പോള്‍ കഥയെഴുതുന്നത്‌. താരത്തിന്റെ ശോഭയില്‍ ഉള്ള അഹങ്കാരവും തലക്കനവുമായിട്ടാണ്‌ അവര്‍ അഭിനയിക്കുന്നത്‌. അപ്പോള്‍ അവിടെ യാന്ത്രികത്വം കൂടുന്നു. ഇത്‌ ഒരു കാരണം. മറ്റൊന്ന്‌ കഞ്ചാവും കഞ്ചാവിന്റെ കഥയുമായിട്ടാണ്‌ ന്യൂ ജനറേഷന്‍ സിനിമകള്‍ ഉണ്ടാകുന്നത്‌. ജനത്തിലേക്ക്‌ ഇറങ്ങിവന്ന്‌ ജനത്തിന്റെ കഥ പറയുന്നതിനു പകരം ഹോട്ടലിലെ എ.സി. റൂമിലിരുന്ന്‌ കഞ്ചാവില്‍ കൂടി കഥ പറയുകയാണ്‌ ഇവര്‍ ചെയ്യുന്നതെന്ന്‌ ഒരു മുതിര്‍ന്ന സംവിധായകന്‍ പറഞ്ഞത്‌ ആലോചിക്കേണ്ട കാര്യം തന്നെയാണെന്നതാണ്‌ ജനത്തിന്‌ ഇപ്പോള്‍ പറയാനുള്ളത്‌. ഇങ്ങനെപോയാല്‍ മലയാള സിനിമ ഒന്നുമല്ലാതെയാകും.

ബ്‌ളസന്‍ ഹൂസ്റ്റന്‍ (blessonhouston@gmail.com)
തട്ടിക്കൂട്ടുന്ന മലയാള സിനിമകളും തകരുന്ന മലയാള സിനിമ മേഖലയും (ബ്‌ളസന്‍ ഹൂസ്റ്റന്‍)
Join WhatsApp News
Vinayan 2015-04-15 06:25:29
മലയാള സിനിമകൾ കണ്ടാൽ മാത്രം മതി ആ നാടിന്റെ പുരോഗതി മനസ്സിലാക്കാൻ. ചട്ടി നടന്നു ഒറ്റക്കൈ കൊണ്ട് ഇപ്പോഴും പത്തു പന്ത്രണ്ടു പേരെ ഒരേ സമയം ഇടിച്ചു താഴെയിടുന്ന ഒരു ഇടിനായകനായി മോഹനലാൽ വരെ അഭിനയിക്കുന്നു! അങ്ങനെ അയാളെ  കാണാനാണ് മലയാളിക്ക് ഇഷ്ടം. മമ്മൂട്ടിയെയും! അഭിനയിക്കാൻ നന്നായി അറിയാവുന്ന വരാണ് മോഹൻലാലും മമ്മൂട്ടിയും. പക്ഷെ അവരുടെ ഇടി കാണാനും അവർ സ്ത്രീകളെ - പ്രധാനമായി ഭാര്യമാരെ- മുഖത്തു അടിച്ചു താഴെയിടു ന്നതു കാണാനുമാണ് ഈ പരട്ട സമൂഹത്തിൽ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്ന തെന്നു തോന്നുന്നു. അത്തരത്തിൽ രംഗങ്ങൾ അനേക ചിത്രങ്ങളിൽ തുടർച്ച യായി കണ്ടുവരുന്നു. മലയാളികളിൽ കഴിവുള്ള ഒരു ഭർത്താവിനെയോ പുരുഷനെയോ ചിത്രീകരിക്കുന്നത് അങ്ങിനെയോ? ഇതിനെതിരെ സ്‌ത്രീകൾ ശബ്ദമുണ്ടാക്കേണ്ടതുണ്ട്. മോഹൻലാൽ മമ്മൂട്ടിമാർ ദയവായി അത്തരത്തിൽ അഭിനയിക്കാൻ തായ്യാറാവരുത്. പത്രക്കാരും ഇതിനെതിരായി എഴുതേണ്ട താണ്. അറിവുള്ളവന്റെ രീതിയല്ലിത്. വിവരമുള്ളവർ നമ്മുടെ സമൂഹത്തിൽ അങ്ങനെ ചെയ്യാറുമില്ല. പിന്നെ കുറച്ചു 'ലോ-ക്ലാസ്സിന്റെ' താൽപ്പര്യങ്ങൾക്ക് വേണ്ടി ഒരു സമൂഹത്തെ മുഴുവൻ എന്തിനു താഴ്ത്തി കാട്ടുന്നു? 
 
അതുപോലെ സദാ സമയവും ഇടിയ്ക്കയും, അട്ടഹസിക്കയും ചെയ്യുന്നവ രാണോ ധീരന്മാരും സമർത്ഥരുമായ പോലീസ് ഉദ്യോഗസ്ഥർ? അങ്ങനെ ഒരുപാട് ഐ.പി.എസ് ഓഫീസർമാരെ ചിത്രീകരിച്ചു കാണിക്കുന്നു. സുന്ദരിമാരെയും ഒത്തിരി ഐ.പി.എസ് പോലീസ് ഓഫീസർ ആക്കി പടം പിടിച്ചിറക്കുന്നു. സിനിമകൾ ഇത്തരത്തിൽ ബോറാക്കാൻ തുടങ്ങിയിട്ട് ഒരുപാടു വർഷങ്ങൾ കഴിഞ്ഞിട്ടും തുടരുന്നു. വങ്കൻ മലയാളിയുടെ അഭിരുചികൾക്കനുസരണമായി ഈ കലാരംഗം നന്നേ അധംപതിച്ചു കഴിഞ്ഞു.

സ്വഭാവികമായ അഭിനയമോ സംസാരമോ രംഗമോ ഒറ്റ ചിത്രത്തിൽ പോലും കാണാനില്ല. എഴുതിക്കൊടുത്തതു വായിച്ചു പഠിച്ചു, താളം തെറ്റി സംഭാഷണം നടത്തുമ്പോൾ അതു വികൃതമായി സംഭവങ്ങൾക്കും വികാര- ഭാവ പ്രകടനങ്ങൾക്കും സമാനമാവാതെ വരുന്നു.  സംഭവങ്ങൾ കഴിഞ്ഞും വികാരങ്ങൾ സെക്കന്ടുകൾ നീളുന്ന ഷോട്ടുകളിൽ അഭിനയിച്ചു കാണിക്ക യാണ്!  ചിന്തിക്കുന്നതും, കരയുന്നതും ദേഷ്യപ്പെടുന്നതും എത്ര നേരമാണ് കാണുക!

റബറിന് വില പെരുകി വന്നപ്പോൾ അനേകം ശൂന്യന്മാർക്കു ചാക്കു നിറയെ പണം കിട്ടി. അതെല്ലാം സിനിമ ഉണ്ടാക്കാൻ ഇട്ടു. അങ്ങനെ ഒത്തിരി നിർമ്മാതാക്കളും, നടന്മാരും, ഡയറക്ടർമാരും ചേർന്ന കലകാരന്മാർ മലയാളത്തിൽ ഉണ്ടായിരിക്കുന്നു.
 
പത്തുപതിനഞ്ചു വർഷങ്ങൾ മലയാളം ടീവി കാണുന്നത് നിറുത്തിയിരുന്നു.  അടുത്ത കാലത്ത് ഒരു സ്പെഷ്യൽ പാക്ക് കിട്ടിയത്തിൽ ചേർന്നു കിട്ടിയതാണ് മലയാളം ചാനലുകൾ. സത്യത്തിൽ ഏതാനും മിനിട്ടുകൾ പോലും കണ്ടിരി ക്കാൻ പ്രയാസം. കുട്ടികള്ക്കു പോലും കാണേണ്ടാ. വാർത്തകൾ വായിക്കു ന്നതു പോലും എത്ര വികൃതമായിട്ടാണ്!  എന്തൊരു  കോമാളിത്തരം! തമാശകളാണ് ഭൂരിഭാഗം സമയവും. ഇതെന്ന് മാറിക്കിട്ടും?


വായനക്കാരൻ 2015-04-16 04:45:46
പട്ടണത്തിലു വന്നിരിക്കണ് പഷ്ടുപഷ്ടൊരു സിലിമാ
എട്ടുപത്തു പാട്ടുകേൾക്കാം മുട്ടിനു മുട്ടിനു ഗുസ്തി കാണാം
തൊട്ടുതൊട്ടു പെമ്പിള്ളേരുടെ കളികാണാം
കളികാണാം കളികാണാം 
(ഏഴുരാത്രികൾ - വയലാർ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക