Image

വിഷുപക്ഷി പാടി…..വിഷു വന്നു….(ബഷീര്‍ അഹമ്മദ്)

ബഷീര്‍ അഹമ്മദ് Published on 14 April, 2015
വിഷുപക്ഷി പാടി…..വിഷു വന്നു….(ബഷീര്‍ അഹമ്മദ്)
വിഷുവെത്തി. കേരളക്കരയില്‍ പ്രകൃതിയുമായി ഇഴുകി  ചേര്‍ന്നു നില്‍ക്കുന്ന ഉത്സവം കൂടിയാണ് വിഷു. വിഷു നന്മയുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. രാവും പകലും ഒരേപോലെ വരുന്നതിനെയാണ് 'വിഷു' എന്ന് പഴമക്കാര്‍ പറയുന്നു.

വര്‍ഷത്തില്‍ രണ്ട് വിഷുവുണ്ടെങ്കിലും മേട വിഷുവാണ് മലയാളികളുടെ ആഘോഷം. വിശുദ്ധിയുടെ പുതുവര്‍ഷ പുലരി കൂടിയാണ് വിഷു.

സ്വര്‍ണ്ണ നിറമാര്‍ന്ന കണിക്കൊന്നപ്പൂക്കളുടെയും, മഞ്ഞ നിറമാര്‍ന്ന കണി വെള്ളരിയുടെയും, പൊന്‍ നാണയങ്ങളുടെയും ഏഴു തിരിയിട്ട നെയ് പകര്‍ന്ന നിലവിളക്കിലെരിയുന്ന ദീപപ്രഭയുടെയും തെളിച്ചത്തില്‍ കണി കണ്ടുണരുകയായ് മലയാളി, തിളക്കമാര്‍ന്ന ആഹ്ലാദത്തിന്റെ പുതു പിറവിയേക്ക്….

കര്‍ഷകര്‍ക്ക് തങ്ങളുടെ നിലം ഉഴുത് വിത്ത് പാകാന്‍ സമയമാകുന്ന മുഹൂര്‍ത്തം കൂടിയാണ് വിഷു.
ഐശ്വര്യവും സമ്പത്തും നിറഞ്ഞ നന്മയുടെ നാളുകളാവട്ടെ വരും വര്‍ഷം എന്ന ആശംസകള്‍ നേര്‍ന്നുകൊണ്ട് നമുക്ക് വിഷുവിനെ നെഞ്ചിലേറ്റാം. ആഹ്ലാദപൂര്‍ണ്ണമായ പുതുവര്‍ഷത്തിനായ്.
വിഷുപക്ഷി പാടി…..വിഷു വന്നു….(ബഷീര്‍ അഹമ്മദ്)വിഷുപക്ഷി പാടി…..വിഷു വന്നു….(ബഷീര്‍ അഹമ്മദ്)വിഷുപക്ഷി പാടി…..വിഷു വന്നു….(ബഷീര്‍ അഹമ്മദ്)വിഷുപക്ഷി പാടി…..വിഷു വന്നു….(ബഷീര്‍ അഹമ്മദ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക