Image

സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്ക്കുന്നത് ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു

Published on 31 December, 2011
സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്ക്കുന്നത് ഡല്‍ഹി സര്‍ക്കാര്‍  നിരോധിച്ചു
നഴ്‌സിംഗ്, പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്ക്കുന്നത് നിരോധിച്ചുകൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരിവിട്ടു. ഡല്‍ഹി ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് ആശുപപത്രികള്‍ക്ക് നല്‍കി.

ബോണ്ടിന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്ക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യമാകെ ഉണ്ടാകുന്നത്. ബോണ്ട് നിരോധിച്ചുകൊണ്ടും സര്‍ട്ടിഫിക്കറ്റുകള്‍ അനാവശ്യമായി പിടിച്ചുവയ്ക്കുന്നതു തടഞ്ഞുകൊണ്ടും ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി സര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഇറങ്ങിയിരിക്കുന്നത്. ഇതുസംബന്ധിച്ച് നടപടികള്‍ സ്വീകരിച്ച് രണ്ടാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും ആശുപത്രികള്‍ക്ക് നല്‍കിയ ഉത്തരവിലുണ്ട്.

ഡല്‍ഹി ഹൈക്കോടതി വിധിക്കുപിന്നാലെ മറ്റു സംസ്ഥാനങ്ങളിലെ ആശുപത്രികളിലും ബോണ്ട് നിരോധനം ഏര്‍പ്പെടുത്തണമെന്നും സര്‍ട്ടിഫിക്കറ്റുകള്‍ നഴ്‌സുമാര്‍ക്കു തിരികെ നല്‍കണമെന്ന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഇതിന്റെ ഉത്തരവ് വരാനിരിക്കെയാണ് ഡല്‍ഹി സര്‍ക്കാര്‍, ഹൈക്കോടതി വിധി നടപ്പില്‍ വരുത്താനായി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക