Image

ഭാര്യയുടെ പഴയ പ്രണയം; തൊണ്ണൂറ്റൊമ്പതുകാരന്‍ വിവാഹമോചനത്തിന്‌

Published on 31 December, 2011
ഭാര്യയുടെ പഴയ പ്രണയം; തൊണ്ണൂറ്റൊമ്പതുകാരന്‍ വിവാഹമോചനത്തിന്‌
റോം: ഭാര്യയ്‌ക്ക്‌ എഴുപതോളം വര്‍ഷം മുന്‍പ്‌ അന്യപുരുഷനുമായി പ്രണയമുണ്ടായിരുന്നുവെന്നു കണ്ടുപിടിച്ച തൊണ്ണൂറ്റൊന്‍പതുകാരനായ വൃദ്ധന്‍ ഇറ്റലിയില്‍ വിവാഹമോചനത്തിന്‌ ഒരുങ്ങുന്നു. ലോകത്ത്‌ ഇന്നേവരെ അറിയപ്പെട്ടതില്‍ വച്ചേറ്റവും പ്രായമേറിയ ആളുടെ വിവാഹമോചനക്കേസ്‌ ആയിരിക്കും ഇത്‌.

പഴയ അലമാരിയിലെ കടലാസുകെട്ടുകള്‍ക്കിടയില്‍നിന്നാണ്‌ അന്റോണിയോ ഈയിടെ ആ രഹസ്യം കണ്ടെത്തിയത്‌. 1940-കളില്‍ തന്റെ ഭാര്യ കാമുകനെഴുതിയ കത്തുകളായിരുന്നു അവ. ഭാര്യയ്‌ക്ക്‌ ഇപ്പോള്‍ 96 വയസുണ്ട്‌. അഞ്ചു മക്കളും ഒരു ഡസനിലേറെ കൊച്ചുമക്കളും കൊച്ചുമക്കളുടെ മക്കളുമായി പടര്‍ന്നുപന്തലിച്ച്‌ 77 വര്‍ഷം പിന്നിട്ട വൈവാഹിക ജീവിതം സായാഹ്‌നത്തിലാണെങ്കിലും ഇപ്പോള്‍ അറിഞ്ഞ ഈ രഹസ്യബന്ധം അന്റോണിയോയ്‌ക്കു സഹിക്കാന്‍ കഴിയുന്നില്ലത്രെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക