Image

വിയന്നയില്‍ കൈരളി നികേതന്‍ സ്‌കൂള്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചു

Published on 31 December, 2011
വിയന്നയില്‍ കൈരളി നികേതന്‍ സ്‌കൂള്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചു
വിയന്ന: വിയന്നയിലെ കൈരളി നികേതന്‍ സ്‌കൂള്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചു. പുതിയ അഞ്ച്‌ അംഗങ്ങളെ കൂടി സ്‌കൂള്‍ കമ്മറ്റിയില്‍ ചേര്‍ത്ത്‌ വിയന്നയിലെ കൈരളി നികേതന്‍ സ്‌കൂള്‍ വിജയകരമായി മുന്നോട്ടു നീങ്ങുന്നു.

മിനി സ്രാമ്പിക്കല്‍, സെലീനാമ്മ എറണിയാകുളത്തില്‍, മാത്യു ചെറിയാന്‍ കാലായില്‍, പ്രദീപ്‌ വേങ്ങാലില്‍, ലിജിമോന്‍ മനയില്‍ എന്നിവരാണ്‌ പുതിയ കമ്മറ്റി അംഗങ്ങള്‍,

1993ല്‍ വിയന്നയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിതമായ ഈ മാതൃഭാഷപഠന സ്‌കൂള്‍ ഓസ്‌ട്രിയയിലെ മലയാളി കുട്ടികള്‍ക്ക്‌ മാതൃഭാഷ പഠിക്കുന്നതിനും അവരുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുവാനും ഈ സ്‌കൂള്‍ വഴി കഴിയുന്നു. മലയാളി കുട്ടികളുടെ വളര്‍ച്ചയുടെ നാഴികകല്ലായ സ്‌കൂലില്‍ ഇപ്പോള്‍ നൂറോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്‌ട്‌.

സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ജോഷിമോന്‍ എര്‍ണാകേരിലും സെക്രട്ടറി പോളി സ്രാമ്പിക്കലും ട്രഷറര്‍ പൗലോസ്‌ വെട്ടിക്കല്‍ എന്നിവരാണ്‌.

ബോബന്‍ കളപുരയ്‌ക്കല്‍, നിബു സണ്ണി, ബെറ്റി വെള്ളനാമറ്റത്തില്‍, ധന്യ ഏബ്രഹാം തുടങ്ങിയവരാണ്‌ അധ്യാപകര്‍. ഡോ. തോമസ്‌ താണ്‌ടപ്പിള്ളിയും ഫാ. ജോയി പ്ലാത്തോട്ടത്തിലും നേതൃത്വം നല്‍കുന്ന സ്‌കൂള്‍ മലയാളി സമൂഹത്തിന്റെ അഭിമാനമാണ്‌.
വിയന്നയില്‍ കൈരളി നികേതന്‍ സ്‌കൂള്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക