ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ന്യൂയോര്‍ക്കിന്റെ (INA- NY)
ഈവര്‍ഷത്തെ നേഴ്സസ് ഡേ ആഘോഷം മെയ് ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക്
ക്യൂന്‍സിലുള്ള ടേസ്റ്റ് ഓഫ് കൊച്ചിന് റെസ്റ്റോറന്റില്‍ വെച്ച് നടത്തുന്നതിന്
തീരുമാനിച്ചു.
ഈ മീറ്റിംഗിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്
ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി വുമണ്‍ മൈക്കിള്‍ ഷിമേല്‍ ആയിരിക്കും. മുഖ്യ
പ്രഭാഷകരായി ക്യൂന്‍സ് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഏലിയാമ്മ
ഈപ്പന്, കരുണാ ചാരിറ്റി ന്യൂയോര്‍ക്ക് പ്രസിഡന്റ് ഷീലാ ശ്രീകുമാര്‍
എന്നിവരായിരിക്കും.
നേഴ്സിംഗില്‍ പുതാതിയി ഗ്രാജ്വേറ്റ് ചെയ്തവരേയും
വിമരിച്ചവരേയും തദവസരത്തില്‍ ആദരിക്കുന്നതനോടൊപ്പം സ്റ്റുഡന്റ് സ്കോളര്‍ഷിപ്പ്,
ബെസ്റ്റ് നേഴ്സ് അവാര്‍ഡ്, മറ്റ് അവാര്‍ഡ് ദാനങ്ങളും ഉണ്ടായിരിക്കും.
അതിനെതുടര്‍ന്ന് വിവിധതരം കലാപിപാടികളും അരങ്ങേറും. പ്രസിഡന്റ് ഉഷാ ജോര്‍ജ്
അറിയിച്ചതാണിത്.