Image

ജനം ടി വി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് യുനൈട്ടഡ് മീഡിയ വഴി

Published on 19 April, 2015
ജനം ടി വി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് യുനൈട്ടഡ്  മീഡിയ വഴി
ന്യൂ യോര്‍ക്ക് : ജനം ടി വി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് യുനൈട്ടട് മീഡിയ വഴി

ദൃശ്യമാധ്യമരംഗത്ത് മാറ്റത്തിന്റെ ശംഖൊലിയുമായി തുടക്കം കുറിക്കുന്ന ജനം ടിവിയുടെ ഉദ്ഘാടനച്ചടങ്ങ്  ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പരിപാടിയുടെ ആദ്യാവസാനം പൂര്‍ണമായി യുനൈട്ടഡ്  മീഡിയ വഴി കാണാവുന്നതാണ്.

കേരളത്തിന്റെ പുറത്തുള്ള ഏറ്റവും വലിയ IPTV വിതരണ സ്രിന്ഖലയാണ് യുനൈട്ടഡ്  മീഡിയ.

വെല്ലിംഗ്ടണ്‍ ഐലന്റിലെ ബ്രിസ്‌റ്റോ ഗ്രൗണ്ടില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ജനം ടിവിയുടെ ഉദ്ഘാടനച്ചടങ്ങിന് തിരി തെളിയുക. ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, രാഷ്ട്രീയ സ്വയംസേവക സംഘം സര്‍കാര്യവാഹ് ഭയ്യാജി ജോഷി, കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, ബി ജെ പി ദേശീയ ജനറല്‍സെക്രട്ടറി റാം മാധവ്, സ്വമി പൂര്‍ണാമൃതാനന്ദപുരി, സ്വാമി ചിദാനന്ദപുരി, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.

ചടങ്ങില്‍ സാമൂഹ്യ, സാംസ്‌കാരിക, ആദ്ധ്യാത്മിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. നടന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി സംവിധായകരായ പ്രിയദര്‍ശന്‍, മേജര്‍ രവി, മികച്ച പിന്നണി ഗായികയ്ക്കുള്ള ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരം ലഭിച്ച ഉത്തരാഉണ്ണികൃഷ്ണന്‍ എന്നിവര്‍ താര സാന്നിദ്ധ്യങ്ങളാകും. തീവ്രവാദികളുമായി ഏറ്റുമുട്ടി രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ച മേജര്‍ മുകുന്ദ് വരദരാജന് ജനം ടി വി മരണാനന്തര ആദരവ് അര്‍പ്പിക്കും.

തുടര്‍ന്ന് നടക്കുന്ന കലാവിരുന്നില്‍ വിജയ് യേശുദാസ്, ശ്വേതാ മോഹന്‍, രഞ്ജിനി ജോസ്, സച്ചിന്‍ വാര്യര്‍ എന്നിവര്‍ വേദിയെ സംഗീത സാന്ദ്രമാക്കും. ആശാ ശരത്, അപര്‍ണാ നായര്‍, മണിക്കുട്ടന്‍, കൃഷ്ണ പ്രഭ, രചനാ നാരായണന്‍കുട്ടി എന്നിവരുടെ നാട്യ വിരുന്നിനൊപ്പം ഈജിപ്ത്യന്‍ ഡാന്‍സ്, ഓര്‍ക്കസ്ട്ര, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, കൊട്ടുവാദ്യം, സ്‌കിറ്റ്, തുടങ്ങി ആസ്വാദനത്തിന്റെ വൈവിധ്യമാര്‍ന്ന കലവറയാണ് ഉദ്ഘാടനച്ചടങ്ങില്‍ ജനം ടിവി ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 17326480576 അല്ലെങ്കില്‍ 12155587777
ജനം ടി വി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് യുനൈട്ടഡ്  മീഡിയ വഴിജനം ടി വി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് യുനൈട്ടഡ്  മീഡിയ വഴിജനം ടി വി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് യുനൈട്ടഡ്  മീഡിയ വഴി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക