Image

വിദഗ്ദരോടു ചോദിക്കുക: ഇമലയാളിയില്‍ പുതിയ പംക്തി

Published on 19 April, 2015
വിദഗ്ദരോടു ചോദിക്കുക: ഇമലയാളിയില്‍ പുതിയ പംക്തി
അമേരിക്കയില്‍ ദീര്‍ഘകാലമായി ജീവിക്കുന്നവര്‍ക്കു കൂടി പല കാര്യങ്ങളെപറ്റിയും വ്യക്തമായ അറിവില്ല. അതു നമ്മെ പലപ്പോഴും കുഴപ്പത്തില്‍ ചാടിക്കുകയും ചെയ്യുന്നു.
ഇതിനൊരു എളിയ പരിഹാരമെന്ന നിലയില്‍ വിദഗ്ദരോടു ചോദിക്കുക എന്ന പുതിയ പംക്തി ഇമലയാളി തുടങ്ങുന്നു. ഏതു കാര്യത്തെപ്പറ്റിയുമുള്ള സംശയങ്ങള്‍ ഞങ്ങള്‍ക്ക് ഈമെയില്‍ ചെയ്യുക. അത് ആ രംഗത്തെ വിദഗ്ദരെ കാണിച്ച് ഒരു മറുപടി പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.
ശ്രദ്ധിക്കേണ്ട ഒരു കാര്യം എത്ര പെട്ടെന്നു മറുപടി പ്രസിദ്ധീകരിക്കാന്‍ കഴിയും എന്നതിനെപറ്റി ഒരു ഉറപ്പും നല്‍കാന്‍ പറ്റില്ല എന്നതാണു. വിദഗ്ദരായവര്‍ മറുപടി നല്‍കുന്ന മുറക്കു അതു പ്രസിദ്ധീകരിക്കും.
അതു പോലെ തന്നെ, ചോദിക്കുന്ന വിഷയം സംബന്ധിച്ച പൊതുവായ അഭിപ്രായം മാത്രമാണു മറുപടിയായി നല്‍കുന്നത്. അതു ആധികാരിമായി ഉപയോഗിക്കുന്നതിനു പകരം വിഷയത്തെപറ്റിയുള്ള ഏകദേശ ധാരണക്കായി ഉപയോഗപ്പെടുത്തുക.
എതു വിഷയത്തെപറ്റിയും ചോദിക്കാം. സാമ്പത്തിക കാര്യങ്ങള്‍; റിട്ടയര്‍മന്റ്; സോഷ്യല്‍ സെക്യുരിറ്റി; ഇന്ത്യയി
ല്‍ സ്വത്തുക്കള്‍; അമേരിക്കക്കു പുറത്തുള്ള നിക്ഷേപങ്ങള്‍; ഇമ്മിഗ്രേഷന്‍; മെഡിക്കല്‍ കാര്യങ്ങള്‍; വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ തുടങ്ങിയവ.
ഈ പംക്തിയില്‍ ഉത്തരങ്ങള്‍ ന
ല്‍കുവാന്‍ താല്പര്യമുള്ള വിദ്ഗ്ദരേയും ഞങ്ങള്‍ ക്ഷണിക്കുന്നു. ഒരേ കാര്യത്തെപറ്റി ഒന്നിലേറെ വിദഗ്ദര്‍ അഭിപ്രായം പറയുന്നതും സ്വാഗതാര്‍ഹമാണു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1) മറുപടികള്‍ ഇമലയാളിയില്‍ പ്രസിദ്ധീകരിക്കുകയല്ലാതെ അതു സംബന്ധിച്ച് മറ്റു ആശയ വിനിമയങ്ങള്‍ ഉണ്ടാവില്ല.
2) എപ്പോള്‍ മറുപടി പ്രസിദ്ധീകരിക്കുമെന്നു ഉറപ്പു നല്‍കാനാവില്ല. അതു മാത്രം പ്രതീക്ഷിച്ചിരിക്കരുതെന്നര്‍ഥം
3) മറുപടികള്‍ പൊതു അഭിപ്രായം മാത്രം. അതു മാത്രം ആശ്രയിക്കരുത്. ഓരൊരുത്തരുടെയും സാഹചര്യം വ്യത്യസ്തമാണല്ലൊ.
4) മറുപടി സംബന്ധിച്ച് ഞങ്ങള്‍ക്കോ മറുപടി നല്കുന്നവര്‍ക്കോ നിയമപരമായ ഒരു ബാധ്യതയും ഉണ്ടാവില്ല.
editor@emalayalee.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക