Image

സരിതയല്ല ശാപം (ത്രേസ്യാമ്മ തോമസ്‌)

Published on 19 April, 2015
സരിതയല്ല ശാപം (ത്രേസ്യാമ്മ തോമസ്‌)
കേരളം സരിത എന്ന അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു.. അല്ലെങ്കില്‍ സരിത ആ അച്ചുതണ്ടു കറക്കിക്കൊണ്ടിരിക്കുന്നു. രഷ്ട്രീയക്കാരെ കൂടാതെ സമൂഹത്തില്‍ മാന്യരെന്നു ജനങ്ങള്‍ ധരിച്ചു വച്ചിരിക്കുന്ന പലരും നാളെ അവര്‍ എന്താണു വിളിച്ചു പറയുക എന്ന ഭയത്തിലാണ്‌.ഇന്‍ഡ്യയിലെ ഏതു സംസ്ഥാനത്തെക്കാളും സാക്ഷരതയിലും വിദ്യാഭ്യാസ യോഗ്യതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളജനതയെ ആണ്‌ സരിത എന്ന സ്‌ത്രീ വട്ടം കറക്കിക്കൊണ്ടിരിക്കുന്നത്‌..

കേരളത്തിന്‌ അതു വേണം.പല ചീഞ്ഞളിഞ്ഞ കേസും തുമ്പില്ലാതെ കിടക്കുകയും ഐസ്‌ക്രീംകാരും കിളിരൂര്‍കാരും സമൂഹത്തില്‍ മാന്യന്മാരായി വിലസുകയും ചെയ്യുമ്പോള്‍ ഇങ്ങനെ ഒരു സ്‌ത്രീ എല്ലാം വെളിപ്പെടുത്താന്‍ തയ്യാറാകുന്നതു നല്ലതാണ്‌. കേരളം അവളിലൂടെ നന്നാകുന്നെങ്കില്‍ നന്നാകട്ടെ.കുടുംബ ബന്ധങ്ങളുടെ പവിത്രതയും കോഴവാങ്ങലിന്റെ തിക്തഫലങ്ങളും മനസ്സിലാക്കട്ടെ.

എന്തിനും തുനിഞ്ഞിറങ്ങുന്ന ഒരു സ്‌ത്രീയെ കൊണ്ടേ അത്തരക്കരുടെ ഒളിച്ചുകളികള്‍ വെളിച്ചത്തു കൊണ്ടുവരാനാവൂ. അവര്‍ക്കു നഷ്ടപ്പെടാന്‍ ഒന്നുമില്ല. വാട്‌സ്‌പ്‌ പ്രചരണം പൊലും അവര്‍ക്കു ശക്തി കൂട്ടിയ്‌തെ ഉള്ളൂ.മേനികൊഴുപ്പുകണ്ടു മോഹന വാഗ്‌ദാനങ്ങളുമായി വാലാട്ടി പിറകെ പോയ ഞരമ്പു റൊഗികള്‍ക്കു അവരില്‍ നിന്നു തന്നെ തിരിച്ചടി കിട്ടണം.സോളാര്‍ കേസു യഥാര്‍ത്ഥത്തില്‍ ഉള്ളതാണെങ്കിലും സെന്‍സേഷണല്‍ ന്യൂസിനു വേണ്ടി ചാനലുകള്‍ പല സത്യങ്ങളും വളച്ചൊടിക്കുന്നു. അതുകൊണ്ട്‌ ജനങ്ങള്‍ക്കു സത്യാവസ്ഥ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല.സരിതയുടെ കത്തു തന്നെ പല രൂപത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇതിന്റെയൊക്കെ പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ എത്ര വിലകുറഞ്ഞവരാണ്‌, എത്ര നിസ്സാരരാണ്‌ എന്നു ജനങ്ങള്‍ എന്തുകൊണ്ടു മനസ്സിലാക്കുന്നില്ല?.

എന്‍ഡോസള്‍ഫാന്‍ ദുരന്തമൊ പാര്‍വതിപുത്തനാര്‍ ദുരന്തമൊ. അതിന്റെ തുടര്‍ പ്രവര്‍ത്തനങളൊ ആദിവസി ദുരിതങ്ങളൊ ഒന്നും തന്നെ ചാനലുകള്‍ക്കു ശ്രദ്ധിക്കുവാന്‍ സമയമില്ല.അവര്‍ സരിത എവിടെ പോയാലും അവരുടെ പിറകെ ഒഴിയാബാധപോലെ കുടുകയും രാഷ്ട്രീയ പൊര്‍വിളികള്‍ക്കു അവസരം ഒരുക്കുകയുമാണ്‌ ചെയ്യുന്നത്‌.

കേരളത്തില്‍ സംഭവിച്ചുകൊണിരിക്കുന്ന പല കാര്യങ്ങളുടെയും അടിസ്ഥാന കാരണം കുടുംബവിദ്യാഭാസ വ്യവസ്ഥിതികളിലെ പാളിച്ചകളാണ്‌.ആണ്‍കുട്ടികളെ നേരായ വഴിയില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കറിയില്ല. ഒരു പെണ്ണിനെ ഒറ്റക്കു കണ്ടാല്‍ ഒരുമിച്ചൊരു മുറിയില്‍ കഴിയേണ്ടിവന്നാല്‍ ഞരംബു രോഗികളായി പോകുന്നത്‌; അപ്പോള്‍ തന്റെ അമ്മയുടെയൊ ഭാര്യയുടെയൊ സഹോദരിയുടെയൊ മുഖം ഓര്‍മ്മിക്കാന്‍ കഴിയാതെ പോകുന്നത്‌, അതിന്റെയെല്ലാം ഉത്തരവാദിത്തം മതാപിതാക്കള്‍ക്കുള്ളതാണ്‌. അദ്ധ്യാപകര്‍ക്കുള്ളതാണ്‌.പിന്നെ ഒരു പരിധിവരെ സിനിമകളും .സീരിയലുകളളും.. ഒരു പെണ്ണിനെ ബഹുമാനിക്കാനുള്ള മാന്‍സികാരോഗ്യം ഇല്ലാതെ തനിക്കെന്തുമാകാം എന്ന പുരുഷന്റെ മാനസികാവസ്ഥ ശോചനീയമാണ്‌.

സരിതയെ പോലെ മിടുക്കിയായൊരു സ്‌ത്രീയെ സമൂഹ നന്മക്കു വേണ്ടി ഉപയോഗിക്കാനറിയാത്ത, നേര്‍വഴിക്കു കൊണ്ടു പോകാനറിയാത്ത പുരുഷന്മാരാണ്‌ കേരളത്തിന്റെ ശാപം.
സരിതയല്ല ശാപം (ത്രേസ്യാമ്മ തോമസ്‌)
Join WhatsApp News
വായനക്കാരൻ 2015-04-20 08:18:17
സരിത, ഗമ, പതനം  
സംസ്കാര രാഗ അപശ്രുതി  
പെരുകുന്ന മൂല്യച്യുതി ലക്ഷണം   
‘അപശ്രുതി ആയിരം കാതം’
വിദ്യാധരൻ . 2015-04-20 08:19:06
സ്ത്രീകളുടെ അഭിമാനം കാത്തു സൂക്ഷിക്കുന്നതിൽ പേരുകേട്ടിരുന്ന കേരളം ഇന്ന് അവരെ അപമാനിക്കുന്നതിൽ മുന്നില്ലാണ്. ഈ -മലയാളിയുടെ ഒരു വശത്ത് ഒരു നാല് വയസ്സുകാരിയെ ആപ്പൂപ്പൻ പീഡിപ്പിച്ച വാർത്ത വായിക്കുമ്പോൾ മനസ്സിലാകും, നാമ്മളുടെ നാട് എവിടെയാണ് ;ചെന്നെത്തിയിരിക്കുന്നതെന്നു.  ലൈംഗിക അരാചകത്വത്തിന്റെയും, അധർമ്മത്തെ വാഴ്ത്തി സ്തുതിക്കുന്നവരുടെയും ഒരു നാടായിട്ടുണ്ട് കേരളം.  അതോടൊപ്പം അതിൽ നിന്ന് ഉരുതിരിഞ്ഞുവരുന്ന സാഹിത്യവും. അടിച്ചമർത്തപ്പെട്ട് പാർശ്വവല്ക്കരിക്കപെട്ട ഒരു ജനതയുടെ മോചനത്തിനായി ശ്രമിച്ചപ്പോൾ ക്രൂശിൽ നിഷ്ടൂരമായി കൊലചെയ്യപ്പെട്ട, നസറെത്ത്കാരെൻ യേശുവും,  അടിമത്വത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞു അമേരിക്കൻ കറുത്ത വർഗ്ഗത്തിന് സ്വാതന്ത്ര്യം നേടികൊടുത്തു വെടിയേറ്റ്‌ മരിച്ച  അബ്രാഹം ലിങ്കണും,  അക്രമരാഹിത്യത്തിന്റെ പാദകളിൽ സഞ്ചരിച്ചു ഭാരതത്തിന്‌ സ്വാതന്ത്ര്യം നേടികൊടുത്തു ലോകത്തിനു മാതൃകയായി, വെടിയേറ്റ്‌ മരിച്ച ഗാന്ധിയെയും ദൈവമാക്കിയും, രാഷ്ട്രപിതവാക്കിയുമൊക്കെ ഉയർത്തികെട്ടി, അവരൊക്കെ ഏതൊന്നിനെ എതിർത്തോ അതിനെ   ആശ്ലേഷിച്ചു കഴിയുന്ന കപട ചാനലുകളുടെം സാഹത്യസപരിയുടെ നാടായിട്ടുണ്ട് കേരളം.  അതിനൊക്കെ ഹലെല്ലു്യാ പാടി, അവാർഡു കൾ വാങ്ങി, സുരേഷു ഗോപിയുടെ ഭാഷയിൽ 'വെട്ടി വിഴുങ്ങി മൃഷ്ടാന ഭോജനം 'നടത്തി കഴിയുന്ന സാഹിത്യ പുംഗവർ.  ഇടക്ക്യ്ക്കിടക്ക് ഇവർ ഗാന്ധിയെപോലുള്ളവരുടെ  ശവ കുടീരങ്ങളിൽ പോയി മൃതദേഹങ്ങൾ പൊക്കിയെടുത്തു, മൃതശരീര കൂത്ത് നടത്താറുണ്ട്‌. ചിലർ ലൈംഗികപ്രജനനസംബന്ധിയായ കവിതകൾ എഴുതുകയും വീണ്ടും അറുത്തുകീറി അതിന്റെ നാറ്റം കൊണ്ട് മനുഷ്യ മനസുകളിൽ ഉദ്ധാരണം വരുത്തി സ്ത്രീട്കളുടെ മേൽ സ്ഥലകാല ഭേദമില്ലാതെ (ഇവരെ മൃഗങ്ങൾ എന്ന് വിളിച്ച് സംസ്കാര സമ്പന്നമായ ഒരുവർഗ്ഗത്തെ തേജോവധം ചെയ്യാൻ ഞാൻ തയാറല്ല ) ചാടിവീഴിക്കാൻ  ശ്രമിക്കാറുണ്ട്.  ചാനലുകൾക്കും അതിനെ നയിക്കുന്നവരെയും, ചില സാഹിത്യ മനോരോഗികളേയും വൈദ്യുതാഘാത ചികിത്സക്ക് വിധേയപ്പെടുത്തി എവിടെയിങ്കിലും ആജീവാന്തം പൂട്ടിയിടുകയും, അതോടൊപ്പം ഞരമ്പ് രോഗികളായ മന്ത്രിമാരെയും.  വിട്ടുവീഴ്‌ചയില്ലാത്ത നിയമത്തിന്റെ നടത്തിപ്പിലൂടെ മാത്രമേ ഇതിനു പൊംവഴിയുള്ള് . അല്ലെങ്കിൽ ഇനിയും ബലാൽസംഗത്തിന് വിധേയപ്പെട്ടു നീതിക്കുവേണ്ടി പോരാടി വിസ്മരിക്കപെട്ട സൂര്യനെല്ലിയിലെ പെണ്‍ക്കുട്ടിയും, ബലാൽ സംഗ ചെയ്യതവരുടെ ലിസ്റ്റുമായി അലഞ്ഞു തിരിയുന്ന സരിതമാരും കേരളത്തിൽ വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കും.  കൂടാതെ അവസാനം ഈ അറപ്പുളവാക്കുന്നവർ താമസമില്ലാതെ അവരുടെ മാതാക്കളുടെമേൽ ചാടിവീഴും എന്നതിന് തർക്കമില്ല.  ആധുനിക അമരിക്കൻ സാഹിത്യത്തിന്റെ കപടമാർഗ്ഗങ്ങളിൽ നിന്ന് മാറി സഞ്ചരിച്ച് ലേഖനം എഴുതിയ എഴുത്ത് കാരിക്ക്  അഭിനന്ദനം .
നാരദർ 2015-04-20 09:03:48
വിദ്യാധരൻ ഒരു സ്ത്രീ ആയിരിക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ പുരുഷന്മാരെയും സാഹിത്യകാരന്മാരെയും , ചാനലിനെയും  മുഴുവൻ താറടിച്ചു കാണിച്ചു ഇങ്ങനെ എഴുതണ്ട യാതൊരാവശ്യവുമില്ല.  സരിത ശീലവതിയാണോ എന്ന് നമ്മള്ക്ക് അറിയില്ലാല്ലോ ?
Thresiamma 2015-04-20 09:08:32
Vidyadharanu ente nanni
ശകുനി 2015-04-20 10:01:20
നാരദരുടെ തനി സ്വാഭാവം പുറത്തു വന്നുതുടങ്ങി!
hanuman 2015-04-20 10:12:14
Be careful about the american malayalees who visit kerala ocassionally to discuss kerala's future.
American Leader 2015-04-20 10:31:57
എന്തിനാണ് സരിതയുടെ പേര് പറഞ്ഞു ഇങ്ങനെ ഭയപ്പെടുത്തുന്നത്‌?
Aniyankunju 2015-04-20 11:16:28

FWD:  __by  Thresiamma Thomas

സാഹിത്യം എക്കാലത്തും ആസ്വദിക്കപ്പെടേണ്ടതാണ്‌. വികാരം യുക്തിഭാവന ഇതിന്റെയെല്ലാം ഫലമായുണ്ടാകുന്ന മറ്റൊരു ഭാവപ്രപഞ്ചമാണ്‌ സാഹിത്യം. അനുവാചകനെ പുതിയൊരു അനുഭൂതിമണ്‌ഡലത്തിലേക്ക്‌ അതായത്‌ ഉന്നതമായ ഒരു ആത്മവികാസത്തിലെത്തിക്കണമെങ്കില്‍ എഴുത്തുകാരന്‌ സാഹിത്യസംസ്‌കാരത്തോടൊപ്പം സന്മാര്‍ഗ്ഗസംസ്‌കാരവും ഉണ്ടായിരുന്നേ മതിയാകൂ.
കഥയാകട്ടെ, കവിതയാകട്ടെ ലേഖനമാകട്ടെ അതിലൂടെയെല്ലാം സാഹിത്യകാരന്റെ സാഹിത്യ സംസ്‌കാരവും സന്മാര്‍ഗ്ഗ സംസ്‌കാരവും വെളിപ്പെട്ടുവരും. `സാഹിത്യം ഹൃദയത്തെ സംശുദ്ധമാക്കുന്നു' എന്ന്‌ അരിസ്റ്റോട്ടലും, `സാഹിത്യം ഹൃദയത്തെ മഥിക്കുകയും, സ്‌പര്‍ശിക്കുകയും' ചെയ്യുന്നുവെന്ന്‌ ഗേയ്‌ഥേയും പറയുന്നു. നമ്മുടെ സാഹിത്യകാരന്മാരില്‍ ചിലരെങ്കിലും സന്മാര്‍ഗ്ഗ സംസ്‌കാരത്തെ ഗൗനിക്കാത്തവരാണ്‌. കഥകളിലും കവിതകളിലുമെല്ലാം അശ്ശീല പദപ്രയോഗങ്ങള്‍ ഇഷ്‌ടപ്പെടുന്നവരാണ്‌. കേശവദേവ്‌ പണ്ടേ അതിന്‌ പ്രസിദ്ധനാണ്‌. അദ്ദേഹത്തിന്റെ കൃതികളില്‍ സന്മാര്‍ഗ്ഗ സംസ്‌കാരത്തിന്‌ സ്ഥാനമില്ല. തന്റെ കൃതികളെ അപ്രകാരം ആരെങ്കിലും വിമര്‍ശിച്ചാല്‍ അസഭ്യപദപ്രയോഗങ്ങളുടെ കുത്തക തനിക്കാണെന്ന്‌ അദ്ദേഹം തെളിയിക്കുമെന്ന്‌ ഞാന്‍ വായിച്ചിട്ടുണ്ട്‌. രസിപ്പിക്കാന്‍ വേണ്ടിയും ചിലര്‍ അസഭ്യപദങ്ങള്‍, അശ്ശീല പദങ്ങള്‍, ശ്ശേഷാര്‍ത്ഥങ്ങള്‍ ഇവ പ്രയോഗിച്ചുകാണാറുണ്ട്‌. രസത്തിന്റെ മര്‍മ്മം അതൊന്നുമല്ല എന്നറിയാത്തവര്‍ കുറയുമല്ലോ.
സാഹിത്യത്തില്‍ അതാതുകാലത്തെ ജീവിത സാഹചര്യങ്ങളും സംസ്‌കാരവും പ്രതിഫലിക്കും. മണിപ്രവാള പ്രസ്ഥാനം, വെണ്‍മണി പ്രസ്ഥാനം, ഭക്തിപ്രസ്ഥാനം, ക്ലാസിസം, റിയലിസം, റൊമാന്റിസം ഇവയിലെല്ലാം അത്‌ പ്രകടമാണ്‌. സിനിമ, നാടകം, നോവല്‍, സിനിമാഗാനങ്ങള്‍, കവിത ഇവയിലെല്ലാം കാലത്തിന്റെ പ്രതിഫലനം നാം കണ്ടുകഴിഞ്ഞു. സമൂഹത്തിലെ അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, ഉച്ചനീചത്വങ്ങള്‍, ജാതിവ്യത്യാസം ഇവയൊയ്‌ക്കൊക്കെ ഒരു പരിധിവരെ അറുതി വരുത്താന്‍ സാഹിത്യത്തിനു കഴിഞ്ഞു.
എഴുത്തുകാര്‍ക്ക്‌ സമൂഹത്തിലെ നന്മതിന്മകളെ വേര്‍തിരിച്ചറിയാനും നന്മയെ പ്രോത്സാഹിപ്പിക്കാനും, തിന്മയ്‌ക്കെതിരെ പോരാടനും കഴിവുണ്ട്‌. അതിന്‌ സന്മാര്‍ഗ്ഗ സംസ്‌കാരം ആവശ്യമുണ്ട്‌. താടിയും മുടിയും വളര്‍ത്തിയവര്‍ക്കു മാത്രമായി അതുവേര്‍തിരിച്ചുകാണേണ്ടതല്ല. ഒരു കൃതി വായിച്ചു മടക്കിവെയ്‌ക്കുമ്പോള്‍ അത്‌ എത്രമാത്രം നമ്മുടെ ഹദയത്തെ മഥിച്ചു, പഠിപ്പിച്ചു, രസിപ്പിച്ചു, ശുദ്ധീകരിച്ചു എന്നൊക്കെ ചോദിച്ചാല്‍ ഉത്തമമായ ഒരു ഉത്തരം ലഭിക്കുമെങ്കില്‍ ആ കൃതിക്ക്‌ ആശ്വസിക്കാന്‍ വകയുണ്ട്‌. അതുകൊണ്ടാണല്ലോ ശാകുന്തളവും, ഒഥല്ലോയും കാരമോവ്‌ സഹോദരന്മാരും പാവങ്ങളുമൊക്കെ ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നത്‌.

വായനക്കാരൻ 2015-04-20 13:02:44
പേനതൻ അശ്ലീല പദപ്രയോഗം 
അസന്മാർഗികം സംസ്കാരവിരുദ്ധം,   
സരിതതൻ കിടക്ക പ്രയാണം 
സംസ്കാരോദ്ധാരണ പ്രയോജനം!
Justice 2015-04-20 15:24:47
The writer trying to support to whom
The world was cheated by a woman
So we have to believe her again 
That is the number one foolery
Ronnie Daniel 2015-04-20 16:35:22
ഈ രാഷ്ട്രീയക്കാരൊന്നും സരിതയുടെ പിറകേ പോയതല്ലെല്ലോ...അവൾ ഓരോ കാര്യ സാദ്ധ്യത്തിനു വേണ്ടി അവരെ സമീപിച്ചതല്ലേ ... കേരളത്തിലെ അല്ല ലോകത്താകമാനം ഉള്ള (അമേരിക്കയിലും ഒട്ടും കുറവല്ല) രാഷ്ട്രീയക്കാരുടെ വീക്നെസ്സ് അറിയാവുന്ന ഒരു സ്ത്രീയും രാഷ്ട്രീയക്കാരെ അസമയത്ത് കാണാൻ പോവില്ല... സരിത അതിനു തന്നെ ഒരുമ്പെട്ടിറങ്ങി..അവൾക്കു അതിനു പ്രതിഫലം കിട്ടി...അത്ര മാത്രം വിചാരിച്ചാൽ മതി... ഇതൊക്കെ പീഡനം ആയിരുന്നു എങ്കിൽ പോലീസിന്റെ പിടിയിൽ ആകുന്നതു വരെ എന്ത് കൊണ്ട് ഇതൊന്നും പറഞ്ഞില്ല... സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഈ വക prostitutes നെ ഒക്കെ സംരക്ഷിക്കാൻ അന്തസ്സായി ജീവിക്കുന്ന നിങ്ങളാരും ഇറങ്ങുമെന്ന് പ്രതീക്ഷിച്ചില്ല...
വിദ്യാധരൻ 2015-04-20 17:54:25
അംഗുല്യ ക:കവാടെ പ്രഹരതി കുടിലോ ?
           മാധവാ; കിം വസന്തോ ?
നോ ചക്രീ ; കിം കുലാലോ ? നഹി ധരണി ധര :
           കിം ദ്വിജിഹ്വ; ഫണീന്ദ്ര :?
നാഹം, ഘോരാഹി മർദ്ദി; കിമസി ഖഗപതി?-
           ന്നോഹരി : കിം കപീന്ദ്ര ?
ശ്രുത്വൈ വം സത്യഭാമാ പ്രതി വചന ജള :
           പാതു വശ്ചക്രപാണി 

സത്യഭാമയുടെ അന്ത:പുരകവാടത്തിൽ മുട്ടി വിളിക്കുകയാണ്‌ ശ്രീകൃഷ്ണൻ. സത്യഭാമ ആരെന്നു ചോതിക്കുന്നു. കൃഷ്ണൻ പേര് പറയുന്നു. കൃഷ്ണനെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണ് സത്യഭാമ. എന്ന് പറഞ്ഞതുപോലെ. സാഹിത്യം എങ്ങനെ മനസിന്റെ വികാസത്തിന് എങ്ങനെ പ്രയോചനപ്പെടും എന്ന്, അനിയൻ കുഞ്ഞു ഇവിടെ ഉദ്ധരിച്ച ഭാഗത്ത് വളരെ വ്യക്തം ആയിട്ട് പറഞ്ഞിട്ടും, അഹം ഭാവവും വിവരം ഇല്ലായ്മയും, പുരുഷന്റെ കളിപ്പാട്ടമാണ് സ്ത്രീ എന്ന ഭാവത്തിൽ ചില വിടന്മാർ ഒളിഞ്ഞിരുന്നു ഷൂളം അടിക്കുന്നത് കേൾക്കാം.  ഇനി മേലെഴുതിയിരിക്കുന്ന കവിതയുടെ അർഥം  പറയാം.  

സത്യഭാമ:  ഏതു തെമ്മാടിയാണ് വിരൽകൊണ്ട് വാതലിൽ മുട്ടുന്നത്? 
കൃഷ്ണൻ :  മാധവനാണ് 
സത്യഭാമ :  വസന്തമോ ? (മാധവ ശബ്ദത്തിന് വസന്തം എന്നും വിഷ്ണു എന്നും അർഥം )
കൃഷ്ണൻ : അല്ല ഞാൻ ചക്രിയാണ് 
സത്യഭാമ :  കുഷവനാണ് അല്ലെ ? (കുശവനും ചക്രമുണ്ടല്ലോ )
കൃഷ്ണൻ : അല്ല ഞാൻ ധരണീധരനാണ്. 
സത്യഭാമ :    ഇരട്ട നാവുള്ള സർപ്പേന്ദ്രനോ ? (അനന്തനോ)
കൃഷ്ണൻ : അല്ല ഞാൻ ഘോരനായ സർപ്പത്തെ (കളിയനാണ്) മർദ്ദിച്ചവനാണ് 
സത്യഭാമ :   ഗരുഡനാണല്ലേ ?

ഇങ്ങനെ ഏതു പേരു പറഞ്ഞാലും മറ്റൊരു വിധത്തിലാക്കിപറയുന്ന സ്വഭാവമാണ് ചിലർക്ക്.  എങ്ങനെയും കറക്കിതിരിച്ചു കുറ്റം സ്ത്രീകളുടെമേൽ വയ്ക്കാൻ ശ്രമിക്കുന്ന സാഹിത്യകാരന്മാർ, സാഹിത്യ പ്രവർത്തനത്തിൽ നിന്ന് പിന്മാറണം.  വെണ്മണി പ്രസ്ഥാനവും മണിപ്രാവാള പ്രസ്ഥാനവും കൊണ്ട് നടന്ന കവികൾ ബലാൽസംഗം ചെയ്തതായി വായിച്ചിട്ടില്ല.  അങ്ങനെ ചെയ്‌താൽ അത് 

"അവസരഹിതാവാണീ 
ഗുണഗണിത ന ശോഭതെ പുംസാ "  അവസരത്തിന് ചേരാത്ത വാക്ക് ഗുണഗാനങ്ങൾ ചേർന്നാലും ശോഭിക്കുന്നില്ല എന്ന് പറഞ്ഞപോലെയിരിക്കും. അനിയൻകുഞ്ഞിന്റെ ലേഖനത്തിൽ പറഞ്ഞിരിക്കുന്നതപോലെ, അധർമ്മത്തിന്റെ സിംഹാസനത്തിൽ നിന്നും സ്വേച്ഛാധിപതികളെ നിഷ്ക്കാസനം ചെയ്യ്ത സാഹിത്യ കൃതികൾ ഉണ്ടായിട്ടുണ്ട്.  എന്തിനു അധികദൂരം യാത്ര ചെയ്യുന്നു? വയലാർ വിപ്ലവത്തിൽ വയലാർ കവിതകളുടെ പങ്ക് ആർക്ക് അവഗണിക്കാൻ സാധിക്കും? പുന്നപ്ര വയലാർ വിപ്ലവം കൊടുമ്പിരി കൊള്ളുമ്പോൾ വയലാർ എഴുതിയ നാടിന്റെ നാദം ', പേനയും പടവാളും, ചലനം ചലനം, എന്ന് തുടങ്ങുന്ന കവിതകൾ അമേരിക്കൻ മലയാളികൾ വായിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ അന്തസത്തയെ ഉള്ളിൽ സാംശീകരിച്ചിരുന്നെങ്കിൽ, ഈ ഐക്യനാട്ടിലിരുന്നുപോലും, കേരളത്തിൽ അധിക്രമാത്തിന്റെയും അനീതിയുടെയും കവൽക്കാരായിരിക്കുന്ന രാഷ്ട്രീയ പേക്കോലങ്ങളെ അവരുടെ സിംഹാസനനങ്ങളിൽ നിന്ന് ഉരുട്ടി ഇടുവാനും, അനേകായിരം സരിതമാരെ സൃഷ്ടിക്കാതെ, സൂര്യനെല്ലികൾ ആവർത്തിക്കപെടാതെ കാത്തു സൂക്ഷിക്കാമായിരുന്നു. ഇല്ല നിങ്ങൾക്ക് അതിനു കഴിയുകയില്ല കാരണം നിങ്ങളുടെ കണ്ണുകൾ പൗര സ്വീകരണത്തിലും, പോന്നാടകളിലും, പ്ലാക്കുകളിലും കുടുങ്ങി കിടക്കുകയാണ്. കഷ്ടം!  

"ഇവിടുത്തെസാഹിത്യകാരൻറെ പേനയും -
മിടിവാള് വീശട്ടെ നാലുപാടും !
കലയുടെ മേയ്യഴകിനാഭരണപ്പെട്ടികളും 
തലയിൽചുമന്നു നടക്കുവോരെ 
ഇത് നിങ്ങൾ കേട്ടില്ലേ, നിർമ്മാണ സ്വാതന്ത്ര്യ-
മിനി നമുക്കെല്ലാപകടത്തിൽ 
പൊരുതി മുന്നേറുന്ന ജനതയിലണി ചേർന്ന് 
പൊരുതുവാൻ നിങ്ങൾക്ക് പേടിയാണോ ?
കൊലമരചോട്ടിലാണിനി നമ്മൾതൻപ്രതിഫലങ്ങൾ " (പടവാളും പേനയും -വയലാർ )

അതുകൊണ്ട് 

'ജയ ജയ പാടി തൊഴുത് നിന്ന്' അവാർഡുകൾ വാങ്ങി ചില്ലലമാരയിൽ വച്ച് നോക്കി രസിക്കാതെ 

"മുന്നേറുക നാമിനി -യഴിമതികളറുത്തെറിയാൻ 
മുന്നേറുക പടവാളും പേനയുമായി"  (പടവാളും പേനയും -വയലാർ )
വാതിഭാഗം വക്കീൽ 2015-04-20 20:16:39
തന്റെ അടുത്തു നിന്ന് സരിതയ്ക്ക് നീതി ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല ജസ്റ്റിസെ? കാരണം താൻ പ്രതിഭാഗം ചേർന്നിരിക്കുകയാണ് 

Manju 2015-04-21 04:54:45
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ത്രെസ്സിഅമ്മ പറഞ്ഞതിന് ഒരു കൈയടി എന്റെ വക . ഞാൻ കാത്തിരികുകയാണ്‌ ആ പേരുകൾ കേൾക്കാൻ.സരിത അത് വച്ച് നീട്ടില്ലെന്ന് കരുതാം.ഇനി അവടെ ജീവന് ഭീഷണി ഉണ്ടോ ആവൊ .?
thresiamma thomas 2015-04-21 11:36:03
സാഹിത്യ സംസ്കാരവും സന്മാഗ്ഗസംസകാരവും ‘ എന്ന എന്റെ ലെഖനം ഒന്നുകൂടി ഓര്‍മ്മപ്പെടുത്തിയതിനു അനിയന്‍ കുഞ്ഞിനു പ്രത്യേകം നന്ദി. വിദ്യാധരന്‍ അരായിരുന്നാലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ഞാന്‍ മാനിക്കുന്നു,‘വിദ്യയെ ധരിച്ചിരിക്കുന്നവന്‍‘ അതു വേണ്ടും വിധം ഉപയൊഗിച്ചു കാണുമ്പോള്‍ സന്തോഷം തൊന്നാറുണ്ട്.അദ്ദേഹത്തിനും പ്രെത്യെകം നന്ദി.
Aniyankunju 2015-04-22 18:28:46
FWD:
"............നിയമസഭയിലെ പ്രകടനത്തിന് ശിവദാസന്‍ നായര്‍ MLA യ്ക്ക് തങ്ങള്‍ ഗോവിന്ദചാമി പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും" ഉഴവൂര്‍ വിജയന്‍ പറഞ്ഞു.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക