Image

ഡാന്‍സിംഗ് ഡാംസല്‍സ് മാതൃദിന ഫോട്ടോഗ്രഫി മത്സരം നടത്തുന്നു.

ജയിസണ്‍ മാത്യു Published on 20 April, 2015
ഡാന്‍സിംഗ്  ഡാംസല്‍സ്  മാതൃദിന ഫോട്ടോഗ്രഫി  മത്സരം  നടത്തുന്നു.
ടൊറോന്റോ :  സ്ത്രീശാക്തീകരണത്തോടൊപ്പം  കലാസാംസ്‌ക്കാരിക  വളര്‍ച്ചയും  പ്രോത്സാഹനവും  ലക്ഷ്യമിട്ട്  പ്രവര്‍ത്തിക്കുന്ന ഡാന്‍സിംഗ്  ഡാംസല്‍സ്  മാതൃദിനാഘോഷത്തോടനുബന്ധിച്ചു  ഫോട്ടോഗ്രഫി  മത്സരം  നടത്തുന്നു.

'അമ്മയും കുഞ്ഞും' എന്നതാണ്  ഈ വര്‍ഷത്തെ  മത്സരത്തിന്റെ  പ്രമേയം. ഫോട്ടോകള്‍  സമര്‍പ്പിക്കേണ്ട  അവസാന  തീയതി  മെയ്  ഒന്ന്  ആണ്. തുടര്‍ന്ന്  പൊതുജന അഭിപ്രായ വോട്ടെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുക്കും.
വിജയിക്ക്  സിത്താര ജൂവല്‍സ്  നല്‍കുന്ന ആകര്‍ഷകമായ സമ്മാനങ്ങള്‍  ലഭിക്കും. കൂടാതെ  മാതൃദിന കേക്ക് മുറിക്കല്‍  ഉദ്ഘാടനം  നടത്താനുള്ള  അവസരവും  ലഭിക്കും.
എന്‍ട്രികള്‍  അയക്കേണ്ട വിലാസം: ddmothersday@gmail.com.

മെയ്  10 ന്  മിസ്സിസ്സാഗായിലുള്ള   പായല്‍  ബാങ്കെറ്റ്  ഹാളില്‍  വൈകുന്നേരം  5 മണിക്കാണ്  മാതൃദിന ആഘോഷങ്ങള്‍  നടക്കുക. നിരവധി  വിശിഷ്ടാതിഥികള്‍ പങ്കുടുക്കുന്ന ചടങ്ങില്‍,  പങ്കെടുക്കുന്ന എല്ലാ അമ്മമാര്‍ക്കും സമ്മാനങ്ങള്‍  നല്‍കുന്നതും കേക്ക് മുറിക്കുന്നതിനുള്ള  അവസരം  നല്‍കുന്നതുമാണ് . ഡിന്നര്‍ , ഡാന്‍സ് , സംഗീതം,  ഫാഷന്‍ ഷോ, കോമഡി ഷോ  എന്നിവ  ഉള്‍പ്പെടെ   വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളാണ്  സംഘാടകര്‍  ആസൂത്രണം ചെയ്തിരിക്കുന്നത്.

പരിപാടിയുടെ ടിക്കെറ്റുകള്‍ ഓണ്‍ലൈനില്‍  ഇപ്പോള്‍ ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്കും  ടിക്കെറ്റുകള്‍ക്കും  www.ddshows.com  സന്ദര്‍ശിക്കുക . ഫോണിലൂടെ വിവരങ്ങള്‍ അറിയാന്‍  416.788.6412 ( മേരി അശോക് ),  647.761.3552 (സ്മാര്‍ട്ടി മെറിന്‍ ), 416.371.9942  (ശോഭാ ശേഖര്‍ ) എന്നീ  നംബരുകളില്‍  ബന്ധപ്പെടാവുന്നതാണ് . 

റിപ്പോര്‍ട്ട്  : ജയിസണ്‍ മാത്യു

ഡാന്‍സിംഗ്  ഡാംസല്‍സ്  മാതൃദിന ഫോട്ടോഗ്രഫി  മത്സരം  നടത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക