Image

ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി

ജോസ് പിന്റോ സ്റ്റീഫന്‍ Published on 20 April, 2015
ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി
ന്യൂയോര്‍ക്ക്:  പ്രമുഖ യോഗാചാര്യനും ഇന്റര്‍ ഫെയ്ത്ത് പ്രമോട്ടറുമായ ഗുരു ദിലീപ് ജി സംഘടിപ്പിച്ച പ്രഥമ സ്പിരിച്വല്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 12 ന് മന്‍ഹാട്ടനില്‍ അരങ്ങേറി യുണൈറ്റഡ് തിയോളജിക്കല്‍ സെമിനാരി, സ്റ്റുഡിയോ ആനന്ദ് മയൂരാ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, ഇന്റര്‍ നാഷണല്‍ ഗുരുകുല കമ്മ്യൂണിറ്റി എന്നീ പ്രസ്ഥാനങ്ങള്‍ സ്‌പോണ്‍സറന്മാരായിരുന്നു.

ഐക്യരാഷ്ട്ര സംഘടനയില്‍ നിന്നുളള പ്രതിനിധികള്‍ ജൂത റബ്ബിമാര്‍, ക്രിസ്റ്റിയന്‍ മിനിസ്‌റ്റേഴ്‌സ് ഹിന്ദു മതം, ഇസ്ലാം മത ആത്മീയ നേതാക്കള്‍ സൂഫിസത്തിന്റെ വക്താക്കള്‍, ന്യുയോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ക്ലെര്‍ജി ഡിവിഷന്‍ ഫാമിലി ചര്‍ച്ച് എന്നിവയില്‍ നിന്നുളള പിന്തുണയും പങ്കാളിത്തവും സ്പിരിച്വല്‍ ഫെറ്റിവല്‍ 2015 ന് തിളക്കമുണ്ടാക്കി.

ക്രിത്യം മൂന്ന് മണിക്ക് ശംഖ് നാദം മുഴങ്ങി. ഗുരു ദിലീപ് ജി ആത്മീയ ഉത്സവം 2015 ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സച്ചിതാനന്ദ സ്വാമിയുടെ ശിഷ്യ ലക്ഷിയുടെ 'ജലതരംഗം മ്യൂസിക് പ്രോഗ്രാം അരങ്ങേറി. തുടര്‍ന്ന് വിവിധ മതാചാര്യന്മാരുടെ ഹൃസ്വപ്രഭാഷണങ്ങള്‍ ഉണ്ടായിരുന്നു. പ്രഭാഷണങ്ങള്‍ക്കിടയില്‍ വിവിധയിനം നൃത്തങ്ങളും ഗാനങ്ങളും ഉണ്ടായിരുന്നു. ലോക പ്രസിദ്ധ സിത്താര്‍ വിദ്വാന്‍ അമിത് ചാറ്റര്‍ജിയുടെ സിത്താര്‍ വായനയും ആനന്ദ് പട്ടോളിയുടെ തബല വായനയും സദസ്യരെ ഏറെ ആകര്‍ഷിച്ചു.

ന്യുജഴ്‌സിയിലെ മയൂരാ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് പ്രിന്‍സിപ്പാള്‍ ബിന്ദ്യാ പ്രസാദ് അവതരിപ്പിച്ച മോഹിനിയാട്ടവും ആ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ അര്‍പ്പിച്ച ബോളിവുഡ് ഡാന്‍സും കൈയടിയോടെ സദസ്യര്‍ ആസ്വദിച്ചു. ഇന്റര്‍ നാഷണല്‍ ഗുരുക്കള്‍ കമ്മ്യൂണിറ്റിയുടെ ന്യുയോര്‍ക്ക് സ്‌റ്റേറ്റ് ഘടകത്തില്‍ ഡയറക്ടര്‍ ബോര്‍ഡംഗമായ ജോസ് എബ്രഹാം ഗുരുകുല കമ്മ്യുണിറ്റിയെക്കുറിച്ചും മയൂരാ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിനെക്കുറിച്ചും വിശദീകരിച്ചു.

ജാപ്പനീസ് ഗ്രൂപ്പിന്റെ ഗാനം, വിമന്‍സ് ഫെഡറേഷന്‍ ഫോര്‍ വേള്‍ഡ് പീസ് ക്വയര്‍ അവതരിപ്പിച്ച ഗാനം, ആനന്ദാശ്രമത്തിലെ സുന്ദര്‍ദാസ് ഗ്രൂപ്പിന്റെ പുല്ലാങ്കുഴല്‍ വായന, സത്യസായി ബാവ സേവാ സമിതിയംഗത്തിന്റെ ഹൃസ്വ പ്രഭാഷണം, ന്യുയോര്‍ക്ക് എന്‍ഐസി ഭജന്‍ ബാന്റിന്റെ ഭജന്‍മേള, ന്യുയോര്‍ക്കില്‍ നിന്നുളള പ്രശസ്ത ആര്‍ട്ടിസ്റ്റുകളായ ആനന്ദ് പട്ടോള്‍, മനോജ് വ്യാസ്, അര്‍ച്ചന സാന്ദ്ര എന്നിവരുടെ പെയിന്റിംഗ് പ്രദര്‍ശനം എന്നിവയും ഈ ഫെസ്റ്റിവലിനെ സമ്പുഷ്ടമാക്കി.

ഇരുനൂറില്‍പരം ആള്‍ക്കാര്‍ സദസ്യരായി ഉണ്ടായിരുന്ന ഈ ഫെസ്റ്റിവലില്‍ നാല്പതില്‍ പരം സംഘടനകളില്‍ നിന്നുളളവര്‍ പങ്കെടുത്തു. നേപ്പാള്‍ ആര്‍മി മുന്‍ മേജര്‍ ശ്രീജന്‍ ബ്രഹ്മാചാര്യ, ഇന്ത്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ട്രഷറര്‍ കോശി ഉമ്മന്‍, മയൂരാ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഡയറക്ടര്‍ ഹരി രാജന്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ മാതാപിതാക്കളും ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു.

ബ്രൂക്ക്‌ലിന്‍ ബോറോയുടെ പ്രസിഡന്റ് നല്കുന്ന പ്രശംസാ പത്രങ്ങള്‍ രാജ് ഭൂഷന്‍ ഇ.എസ്.ക്യു ആനന്ദ് പട്ടോള്‍, ഡോ. റെമി ആലപ്പോ എന്നിവര്‍ക്ക് നല്കി ആദരിച്ചു.

അതോടൊപ്പം ആറ് പേര്‍ക്ക് ഇന്റര്‍നാഷണല്‍ ഗുരുകുല കമ്മ്യൂണിറ്റി നല്കുന്ന ഇന്റര്‍ ഫെയിത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡുകള്‍ നല്കി ആദരിക്കുകയുണ്ടായി.

റബ്ബി റോജര്‍ റോസ് (ഐക്യ രാഷ്ട്ര സംഘടനയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എസ്‌വിജി കമ്മിറ്റിയംഗം) സാര്‍ജന്റ്് മോയിസ് നവോളോ(എന്‍വൈപിഡി ക്ലെര്‍ജി ഡിവിഷന്‍)റവ. റ്റോം കറ്റ്‌സ് (നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, അമേരിക്കന്‍ ക്ലെര്‍ജി ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ്), അമിത് ചാറ്റര്‍ജി (ലോക പ്രസിദ്ധ സിത്താര്‍ വിദഗ്ദ്ധന്‍), ജോസ് പിന്റോ സ്റ്റീഫന്‍(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍, മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തകന്‍), ബിന്ദ്യാ പ്രസാദ്(പ്രിന്‍സിപ്പാള്‍, മയൂരാ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്) എന്നിവര്‍ക്കാണ് വിശ്വ ശാന്തി പത്മ എന്ന് പേരിലറിയപ്പെടുന്ന ഇന്റര്‍ ഫെയ്ത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡ് ലഭിച്ചത്.

ന്യുയോര്‍ക്ക് ഗവര്‍ണര്‍, ന്യുയോര്‍ക്ക് സിറ്റി മേയര്‍, ബോറോ പ്രസിഡന്റുമാര്‍ എന്നിവര്‍ ആശംസാ സന്ദേശങ്ങള്‍ അയച്ചു. മയൂരാ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍ നാഷണല്‍ ഗുരുകുല കമ്മ്യൂണിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കി.
ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക