Image

ഈ ദുരിതജീവിതത്തിന് മോചനം നല്‍കാന്‍ അമേരിക്കന്‍ മലയാളികളും വേണം: ഉമാ പ്രേമന്‍

അനില്‍ പെണ്ണുക്കര Published on 20 April, 2015
ഈ ദുരിതജീവിതത്തിന് മോചനം നല്‍കാന്‍ അമേരിക്കന്‍ മലയാളികളും വേണം: ഉമാ പ്രേമന്‍
ഒരാളെ സഹായിക്കുവാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ഒരാളാണ് ശ്രീമതി ഉമാ പ്രേമന്‍.ആമുഖമില്ലാതെ അവര്‍ ഇന്ന് ഫേസ് ബുക്കില്‍ ഇട്ട ഒരു പോസ്റ്റ് അമേരിക്കന്‍ മലയാളികള്‍ക്ക് മുന്‍പില്‍ ഈ മലയാളി അവതരിപ്പിക്കുന്നു.സഹായം അത് എത്ര ചെറുതായാലും അത് വിലപ്പെട്ടതാകുന്നു.

ഉമാ പ്രേമന്റെ പോസ്റ്റിലേക്ക് ...

ശ്രീലത മേനോന്‍, 46 വയസ്സ്, ചെറുപ്പം മുതല്‍ SLE (Systemic Lupus Erythematosus ) എന്ന അസുഖമാണ്. എന്നാല്‍ ഈ അസുഖത്തെക്കുറിച്ചോ അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചോ ഇവര്‍ക്ക് വേണ്ട അറിവില്ലായിരുന്നു. 1985 ലെ മിസ് തിരുവനന്തപുരം അതിനുശേഷം 20 ഓളം സിനിമകള്‍, 200നടുത്ത് സീരിയലുകള്‍. അതിനിടയില്‍ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ് മധു 3 കുട്ടികള്‍ അര്‍ജുന്‍, ആദി, അരവിന്ദ് .

7 വര്‍ഷം മുന്‍പ് മധു കാന്‍സര്‍ രോഗം മൂലം മരണപ്പെട്ടു. SLE അസുഖം ഉണ്ടെങ്കിലും ടഠഋഞഛകഉ മരുന്നുകളുടെ ബലത്തില്‍ അഭിനയവുമായി ജീവിതം മുന്നോട്ടു പോയിരുന്നു . എന്നാല്‍ കഴിഞ്ഞ 5 വര്‍ഷത്തോളമായി രോഗം മൂര്‍ദ്ധന്യാവസ്ഥയില്‍ ആയി ഇപ്പോള്‍ osteoporosis കൂടി ഉണ്ട്. ( എല്ലുകള്‍ക്ക് ബലമില്ലാതെ പൊടിഞ്ഞു പോകുന്ന അവസ്ഥ). steroid മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം കാരണം ഇപ്പോള്‍ ശരീരം അതിനോട് പ്രതികരിക്കാതെ ആയിരിക്കുന്നു.

മാത്രവുമല്ല കണ്ണിനും കാഴ്ചയില്ല. സ്വന്തം ആവശ്യങ്ങള്‍ക്ക് പോലും ഒന്ന് എഴുന്നേല്ക്കാന്‍ പറ്റാതെ ശരീരം മുഴുവന്‍ വേദനയുമായി കഴിയുന്ന ശ്രീലതയുടെ ദയനീയാവസ്ഥ ഇന്ന് ഞാന്‍ നേരില്‍ കണ്ടറിഞ്ഞു. എന്റെ വാക്കുകളിലൂടെ അത് പൂര്‍ണ്ണമായി നിങ്ങളിലേക്ക് എത്തിക്കാന്‍ പറ്റുമോ എന്നറിയില്ല. മൂത്ത മകന്‍ അര്‍ജുന്‍ ആണ് ഭക്ഷണം കൊടുക്കുന്നതും, കുളിപ്പിക്കുന്നതും , മൂത്രം എടുത്തു കളയുന്നതും തുടങ്ങി അമ്മയുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നത്. ഏറ്റവും ഇളയ മകന് ഇപ്പോള്‍ 7 വയസ്സാണ്, അവനെ എടുത്തു മടിയില്‍ വച്ച് ലാളിക്കാനുള്ള അവസരം പോലും ഈ അമ്മക്ക് കിട്ടിയിട്ടില്ല. അമ്മയെ ശുശ്രൂഷിക്കുന്നതിനോപ്പം അനിയന്മാരുടെ എല്ലാ കാര്യങ്ങളും നോക്കി സ്‌കൂളില്‍ വിടുന്നതും അര്‍ജുന്‍ തന്നെയാണ്.

ഒരു സ്ത്രീ യുടെ അഭാവം ആ വീട്ടില്‍ ശരിക്കും പ്രതിഫലിക്കുന്നു. എന്നാല്‍ ഭക്ഷണവും മരുന്നും പോലും മറ്റുള്ളവരുടെ കാരുന്ണ്യത്താല്‍ നടത്തുന്ന ഇവര്‍ക്ക് ഒരു ഹോം നേഴ്‌സ് നെ വെക്കാന്‍ സാധിക്കില്ലല്ലോ. സ്‌നേഹ വിവാഹം ആയതിനാല്‍ രണ്ടു കുടുംബങ്ങളുടെയും ഒരു സഹകരണവും ഇവര്‍ക്കില്ല. കഴിഞ്ഞ 4 വര്‍ഷമായി വാടക വീട്ടിലാണ്, 5500 രൂപയാണ് വാടക. ശ്രീലതയുടെ അവസ്തയറിഞ്ഞു 2012 ഇല്‍ മുഖ്യമന്ത്രി ചികിത്സക്കായി 1 ലക്ഷം രൂപ അനുവദിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം ഇവരുടെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തതായി പത്രങ്ങളില്‍ വാര്‍ത്ത വന്നെങ്കിലും അതെല്ലാം വാര്‍ത്തയില്‍ തന്നെ അവസാനിക്കുകയാണ് ഉണ്ടായത്. മൂത്ത മകന്‍ അര്‍ജുന്‍ നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ പങ്കെടുത്തു മേഃ കഴിച്ചു 2,11,000 രൂപ ചികിത്സക്കായി ലഭിച്ചു. രാര ്‌ലഹഹീൃല കൊണ്ട് പോയാല്‍ ചികിത്സകൊണ്ട് ഒറ്റയടി വച്ചെങ്കിലും നടക്കാന്‍ പറ്റും എന്ന് പ്രതീക്ഷയുണ്ട്. കൊച്ചു മക്കളുമായി മരണത്തെ മുന്നില്‍ കണ്ടു കഴിയുന്ന ശ്രീലതക്ക് ഒരാഗ്രഹം മാത്രമേ ഉള്ളു.

തന്റെ മക്കള്‍ക്ക് കേറി കിടക്കാന്‍ ഒരു കൊച്ചു വീട് എന്ന സ്വപ്നം മാത്രം. ചികിത്സക്ക് കോടീശ്വരന്‍ പരിപാടിയിലൂടെ ലഭിച്ച പണം ഉപയോഗിക്കാം. എന്നാല്‍ വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ആദ്യം വേണ്ടത് തിരുവനന്തപുരത്ത് ചെറിയ വിലക്ക് 3 ഓ 4 ഓ സെന്റ് സ്ഥലം നിങ്ങളില്‍ ആരുടെയെങ്കിലും പരിചയത്തില്‍ ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ. ആശുപത്രിയിലേക്ക് തുടര്‍ച്ചയായി പോകേണ്ടതിനാല്‍ റോഡ് സൗകര്യം അത്യാവശ്യമാണ്. ഞാന്‍ ബഹുമാനപ്പെട്ട പാണക്കാട് വ്യറലൃമഹശ വെശവമയ തങ്ങളെ കണ്ടു IUML chartiy scheme CÂ ശ്രീലതയെ ഉള്‍പ്പെടുത്താന്‍ സാധിക്കുമോ എന്ന് അന്വേഷിച്ചിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ച് ഇന്ന് മന്ത്രി ശ്രി മുനീര്‍ നെയും അദ്ദേഹത്തിന്റെ സെക്രട്ടറി ശ്രി അഷ്‌റഫ് നെയും കണ്ടു. അവരുടെ നിര്‍ദേശപ്രകാരം ഭിമ പള്ളിയിലെ ശ്രി റഷിദ് നോടും സംസാരിച്ചു. വീട് വെക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ആദ്യം സ്ഥലം വേണം. ശാന്തിയുടെ എല്ലാ കാര്യങ്ങളിലും എന്നും തോളോടൊപ്പം നിന്നിട്ടുള്ള നിങ്ങള്‍ ഈ കാര്യത്തിലും എന്നോടൊപ്പം നില്ക്കണം എന്നത് എന്റെ അപേക്ഷയാണ്.

തൌഫീക്ക് നെയും ബാബു വിനെയും പോലെ നിങ്ങളുടെ സഹായം കൊണ്ട് ശ്രീലതയുടെ സ്വപ്നവും സംഭവിക്കണേ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍തിക്കുകയാണ്  ഞാന്‍ ഇപ്പോള്‍ തിരുവനന്തപുരത്താണ് ഉള്ളത്. ശ്രീലതയെ സഹായിക്കാനായി തിരുവനന്തപുരം ടആഠ യില്‍ എന്റെയും ശ്രീലതയുടെയും പേരില്‍ ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 
AC NAME : MRS. SREELATHA AND MRS UMA PREMAN 
ACCOUNT NO : 67075901524, 
BANK: SBT 
BRANCH : VATTIYOORKKAVU ,
IFSC CODE: 0000433

അണ്ണാറക്കണ്ണനും തന്നാലായത് എന്ന പോലെ നമ്മളാല്‍ കഴിയുന്നത് നമുക്കും ചെയ്യാം. ഇപ്പോള്‍ ഈ വീടിന്റെ പടിയിറങ്ങുമ്പോള്‍ ചെറിയ മോന്റെ നിഷ്‌കളങ്കമായ മുഖം എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. ഇനി ശ്രീലതയുടെ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടാലേ എന്റെ മനസ്സിന് ആശ്വാസമാകു.  എന്നോടൊപ്പം തോള്‍ ചേര്‍ന്ന് നിങ്ങളും നില്ക്കണം. നമുക്കൊരുമിച്ചു ഇവര്‍ക്കായ് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യാം.
https://www.facebook.com/santhimedicalinformationcetnre/posts/598593673577527

ഈ ദുരിതജീവിതത്തിന് മോചനം നല്‍കാന്‍ അമേരിക്കന്‍ മലയാളികളും വേണം: ഉമാ പ്രേമന്‍
ഈ ദുരിതജീവിതത്തിന് മോചനം നല്‍കാന്‍ അമേരിക്കന്‍ മലയാളികളും വേണം: ഉമാ പ്രേമന്‍
ഈ ദുരിതജീവിതത്തിന് മോചനം നല്‍കാന്‍ അമേരിക്കന്‍ മലയാളികളും വേണം: ഉമാ പ്രേമന്‍
ഈ ദുരിതജീവിതത്തിന് മോചനം നല്‍കാന്‍ അമേരിക്കന്‍ മലയാളികളും വേണം: ഉമാ പ്രേമന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക