Image

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും 24-ന്‌

ജോസ്‌ കാടാപുറം Published on 20 April, 2015
വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും 24-ന്‌
ന്യൂറോഷല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും സംയുക്തമായി ഗ്രീന്‍ബര്‍ഗ്ഗിലുള്ള റോയല്‍ ഇന്‍ഡ്യാ പാലസ്സില്‍ വച്ച്‌ ഏപ്രില്‍ 24, വെള്ളിയാഴിച്ച വൈകിട്ട്‌ 6.30 മണിമുതല്‍ 10.30 മണിവരെ നടത്തപ്പെടും.

മുഖ്യ അതിഥിയായി പകെടുകുന്ന പ്രമുഹ വേദ പണ്ഡിതനും മികച്ച വക്‌മിയും ലോക ക്രിസ്‌ത്യന്‍ എകുമിനികല്‍ കൗണ്‍സിലില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അഭിവന്ദ്യ മെത്രാപോലീത്താ H.E DR.Kuriakose Mor Theophilose (Resident Mteropolitan Theological Seminary Vettickal & Bishop of Europe) ആണ്‌.

കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്തു അമേരിക്കയുടെ കണ്‍വെന്‍ഷന്‍ ചെയര്‍മാനും അമേരിക്കയിലെ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യ തലത്തില്‍ ശോഭിക്കുന്ന റെനില്‍ രാധാകൃഷ്‌ണന്‍ വിഷു സന്ദേശംവും നല്‌കുന്നതാണ്‌.

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ്‌ പുതുമയാര്‍ന്ന പരിപാടികളാലും, കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്‌. കേരളീയ സംസ്‌കാരവും,കലകളും ,മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക്‌ പകര്‌ന്നു കൊടുക്കുക എന്നതാണ്‌ അസോസിയേഷന്‍ ഉദ്ദേശം. മലയാളി മനസ്സിനേയും അവരുടെ ജീവല്‍പ്രശ്‌നങ്ങളേയും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ എന്നും ശ്രമിക്കുന്നുണ്ട്‌.

കെ.ജെ ഗ്രിഗറിയുടെയും, രത്‌നമ്മ രാജന്റെയും നേതൃത്വത്തില്‍ ഒരുക്കുന്ന വിഷുക്കണിയും, വെസ്റ്റ്‌ ചെസ്റ്റര്‍ നിവാസികളായ പ്രഗത്ഭരായ കുറേ നല്ല കലാകാരന്മാരുടെയും, കലാകാരികളുടെയും കലാപരിപാടികളും ഉണ്ടായിരിക്കും.

ഈ ഫാമിലി നൈറ്റ്‌ വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ്‌ സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജെ. മാത്യൂസ്‌, ഫാമിലി നൈറ്റ്‌ കോര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.
വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും 24-ന്‌വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും 24-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക