Image

കൊട്ടേപറമ്പില്‍ ജോര്‍ജ്‌ ഐപ്പ്‌ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

ജോസ്‌ മാളേയ്‌ക്കല്‍ Published on 20 April, 2015
കൊട്ടേപറമ്പില്‍ ജോര്‍ജ്‌ ഐപ്പ്‌ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി
ഫിലാഡല്‍ഫിയ: ആലുവാ കൊട്ടേപറമ്പില്‍ ജോര്‍ജ്‌ ഐപ്പ്‌ (71) ഏപ്രില്‍ 20 തിങ്കളാഴ്‌ച്ച സ്വവസതിയില്‍ നിര്യാതനായി. ഭാര്യ ത്രേസ്യാ ജോര്‍ജ്‌ കോതമംഗലം പൂമലപറമ്പില്‍ കുടുംബാംഗം. മക്കള്‍: സന്തോഷ്‌, സജി, സാന്‍ഡി, സാബു കൊട്ടേപറമ്പില്‍.

മരുമക്കള്‍: മിനി സന്തോഷ്‌, ഷാല്‍ബന്‍, ആഷാ സാന്‍ഡി, മെബിത സാബു. (എല്ലാവരും യു. എസ്‌. എ). സെ. തോമസ്‌ സീറോമലബാര്‍ പള്ളി ഇടവകാംഗമാണു പരേതന്‍.

സംസ്‌ക്കാരശുശ്രൂഷകള്‍ താഴെപ്പറയും പ്രകാരം ആയിരിക്കും.

പൊതുദര്‍ശനം: ഏപ്രില്‍ 21 ചൊവ്വാഴ്‌ച്ച രാവിലെ 10:00 മുതല്‍ 11:00 വരെ സെ. തോമസ്‌ സീറോമലബാര്‍ പള്ളിയില്‍ (608 വെല്‍ഷ്‌ റോഡ്‌, ഫിലാഡല്‍ഫിയ പി. എ. 19115). 11:00 മണിക്ക്‌ വിശുദ്ധ കുര്‍ബാന.
സംസ്‌ക്കാരശൂശ്രൂഷകള്‍: ഏപ്രില്‍ 21 ചൊവ്വാഴ്‌ച്ച രാവിലെ 11:00 നുള്ള ദിവ്യബലിയെ തുടര്‍ന്ന്‌ മൃതദേഹം ബെന്‍സേലത്തുള്ള റിസറക്ഷന്‍ സിമിത്തേരിയില്‍ (5201 ഹ്യൂംവില്‍ റോഡ്‌, ബെന്‍സേലം, പി. എ. 19020) സംസ്‌കരിക്കും.
കൊട്ടേപറമ്പില്‍ ജോര്‍ജ്‌ ഐപ്പ്‌ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക