Image

ഒഴുകുന്ന കൊട്ടാരം പൂര്‍ത്തിയായി.

ബഷീര്‍ അഹമ്മദ് Published on 22 April, 2015
ഒഴുകുന്ന കൊട്ടാരം പൂര്‍ത്തിയായി.
പാരമ്പര്യത്തിന്റെ കരവിരുതില്‍ ഒഴുകുന്ന കൊട്ടാരം പണി പൂര്‍ത്തിയായി. 
ബേപ്പൂരില്‍ ഇതേവരെ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും വലിയ ഉരു നീറ്റിലിറങ്ങി. 200 അടി നീളത്തിലും, 32 അടി വീതിയിലും 3 നിലകളിലായാണ് ഒരു ഇതു നിര്‍മ്മിച്ചിരിക്കുന്ത്.

പന്ത്രണ്ടു പേര്‍ക്ക് താമസ സൗകര്യവും അടുക്കള ഡൈനിങ്ങ് ഹാള്‍ തുടങ്ങിയവയും ഉരുവില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഖത്തറിലെ രാജകുടുംബത്തിനു വിശ്രമമൊരുക്കാനാണ് ഉരു നിര്‍മ്മിച്ചിരിക്കുന്നത്.
ഉരു ഖത്തറിലെത്തി ആധുനിക സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞാല്‍ 50 കോടി രൂപയോളം വരും ഉരുവിന്റെ നിര്‍മ്മാണത്തുക.

ദുബായ് അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രേറ്റ് വാട്ടേഴ്‌സ് മാരിടൈം കമ്പനിയാണ് ഉരു നിര്‍മ്മിച്ചത്.
ഒഴുകുന്ന കൊട്ടാരം പൂര്‍ത്തിയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക