Image

ഓക്ക് ജില്ലാ സമ്മേളനം നടത്തി

ബഷീര്‍ അഹമ്മദ്‌ Published on 22 April, 2015
ഓക്ക് ജില്ലാ സമ്മേളനം നടത്തി
ആധുനികവത്കരണത്തിന്റെ ഭാഗമായി പരമ്പരാഗതമായ പല തൊഴിലുകളും നാശത്തിന്റെ വക്കിലെത്തി നില്‍ക്കയാണ്.

നൂറ്റാണ്ടുകളായി ചുവരെഴുത്ത് നടത്തുന്ന കലാകാരന്‍മാരെയും ഇത് ഏറെ ബാധിച്ചിട്ടുണ്ട്. ഇത്തരം കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. പരസ്യകലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഔട്ട് ഡോര്‍
അഡൈ്വസേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു AITUC ജില്ലാ സെക്രട്ടറി കെ.ജെ. പങ്കജാക്ഷന്‍.

ഔട്ട്‌ഡോര്‍ പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കണമെന്നും തൊഴില്‍ സുരക്ഷിത ത്വം ഉറപ്പ് വരുത്തണമെന്നു അദ്ദേഹം പറഞ്ഞു.

അംഗങ്ങള്‍ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിച്ച  ചിത്രപ്രദര്‍ശനം പ്രശസ്ത ചിത്രകാരന്‍ മദനന്‍ ഉദ്ധാടനം ചെയ്തു. വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസുറുദീന്‍ മുഖ്യപ്രഭാഷണം നടത്തി.

മുരളി ബേപ്പൂര്‍, അഡ്വ.പി. ഗവാസ്, രാജന്‍രവീന്ദ്രന്‍, ദിനേഷ് കെ.ടി., എം.കെ. ബീരാന്‍, ഷാജിത്ത് എംകെ, സി.പി. സുലൈമാന്‍, സി.പി. രാജേഷ്, കബീര്‍ദാസ്, അബ്ദുള്‍ നാസര്‍ കെ.എല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ- റിപ്പോര്‍ട്ട് : ബഷീര്‍ അഹമ്മദ്‌

ഓക്ക് ജില്ലാ സമ്മേളനം നടത്തിഓക്ക് ജില്ലാ സമ്മേളനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക