Image

നഗരത്തിലെ ട്രാഫിക്ക് സ്തംഭിച്ചു. അഴുക്ക് ചാല്‍ നിര്‍മ്മാണം നിലച്ചു.

ബഷീര്‍ അഹമ്മദ്‌ Published on 22 April, 2015
നഗരത്തിലെ ട്രാഫിക്ക് സ്തംഭിച്ചു. അഴുക്ക് ചാല്‍ നിര്‍മ്മാണം നിലച്ചു.
കോഴിക്കോട്: മാവൂര്‍റോഡ് ബസ്സ്‌സ്റ്റാന്റ് ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്ററോളം ദൂരം അഴുക്കുചാല്‍ നവീകരണത്തിനായ് കുഴിച്ച കുഴി മൂടി ഗതാഗതം പുനസ്ഥാപിക്കാന്‍ ഇതേവരെയും കഴിഞ്ഞിട്ടില്ല. കെ.എസ്.യു.ഡി.പി. പദ്ധതിയുടെ ഭാഗമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

തീരുമാനമെടുക്കേണ്ട ഉദ്ദ്യോഗസ്ഥര്‍ സ്ഥലം മാറിപോയതാണ് പ്രധാന കാരണങ്ങളിലൊന്ന്.
അഴുക്കുചാല്‍ ജാഫര്‍കാന്‍ കോളനി വഴി കനോലി കനാലുമായി ബന്ധപ്പിക്കാനാണ് പരിപാടി. അഴകൊടി വഴി അഴുക്കു ചാല്‍ കൊണ്ടുപോയാല്‍ തടയുമെന്ന് വാര്‍ഡ് കൗണ്‍സില്‍ ഓ.മഠം. ഭരദ്വരാജ് കോര്‍പ്പറേഷന്‍ കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ദേശീയ ഗെയിംസിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് മാവൂര്‍റോഡ് നവീകരണപ്രവര്‍ത്തി നടന്ന ഇത് വെട്ടിപ്പൊളിച്ചത് ഏറെ പ്രതിഷേധവും, വിമര്‍ശനവും വന്നു കഴിഞ്ഞിട്ടുണ്ട്.

പണി പല കാരണങ്ങളാല്‍ അനിശിച്മായ് നീണ്ടു പോകുമ്പോള്‍ നഗരത്തിലെ പ്രധാന റോഡുകളിലൊരുഭാഗം അടഞ്ഞു കിടക്കുന്നത് കോഴിക്കോട് സിറ്റി മുഴവന്‍ ട്രാഫിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

ട്രാഫിക്ക് സൗത്ത് എസി. കെ.പി. അബ്ദുള്‍ റസാക്ക് റോഡി അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്ന് കാണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെഎസ്.യു.ഡി.പി. പ്രൊജക്ട് മാനേജര്‍ക്കും, കളക്ടര്‍ക്കും മേയര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. ട്രാഫിക്ക് നിയന്ത്രിക്കാന്‍ ക്യാമ്പില്‍ നിന്നും അധിക പോലീസുകാരെ നിയോഗിച്ചിരിക്കയാണ്.
എല്ലാ മേഖലയെയും ഏകീകരിച്ച് കൊണ്ട് കോര്‍പ്പറേഷന്‍ നവീകരണപ്രവത്തനം നടത്താതെ പുരോഗമനപ്രവര്‍ത്തനങ്ങള്‍ക്ക് പരസ്പരം തമ്മില്‍ തല്ലുന്നത് കാരണം ദുരിതം അനുഭവിക്കുന്നത് യാത്രക്കാരായ പാവം ജനങ്ങളും. ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സമയമായെന്നാണ് ഇത്തരം കാര്യങ്ങള്‍ ചൂണ്ടികാണിക്കുന്നത്. അഴുക്കുചാലിനായ് വെട്ടിപൊളിച്ച് പണി പാതി വഴിയില്‍ നിന്നു പോയ മാവൂര്‍റോഡിന്റെ ദയനീയ കാഴ്ച.

ഫോട്ടോ-റിപ്പോര്‍ട്ട്:ബഷീര്‍ അഹമ്മദ്‌

നഗരത്തിലെ ട്രാഫിക്ക് സ്തംഭിച്ചു. അഴുക്ക് ചാല്‍ നിര്‍മ്മാണം നിലച്ചു.നഗരത്തിലെ ട്രാഫിക്ക് സ്തംഭിച്ചു. അഴുക്ക് ചാല്‍ നിര്‍മ്മാണം നിലച്ചു.നഗരത്തിലെ ട്രാഫിക്ക് സ്തംഭിച്ചു. അഴുക്ക് ചാല്‍ നിര്‍മ്മാണം നിലച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക