Image

കോഴിക്കോട്ടെ നിരത്തുകളില്‍ ഇന്നുമുതല്‍ ലോഫ്‌ളോര്‍ ബസുകള്‍

Published on 23 April, 2015
കോഴിക്കോട്ടെ നിരത്തുകളില്‍ ഇന്നുമുതല്‍ ലോഫ്‌ളോര്‍ ബസുകള്‍

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയുടെ അനുബന്ധസ്ഥാപനമായി രൂപവത്കരിച്ച കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ജനുറം ലോ ഫ്‌ളോര്‍ ബസുകള്‍ ഇന്നു മുതല്‍ കോഴിക്കോട്ട് നഗരത്തിലിറങ്ങും. വൈകുന്നേരം അഞ്ചിന് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി നഗരം കാത്തിരിക്കുന്ന പുതുതലമുറബസിന് പച്ചക്കൊടി വീശും. കോര്‍പറേഷന്‍ മേയര്‍ പ്രഫ. എ.കെ. പ്രേമജം അധ്യക്ഷത വഹിക്കും.
ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും. കേരളത്തിലെ നഗരഗതാഗതത്തിന് കൂടുതല്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.യു.ആര്‍.ടി.സി രൂപവത്കരിച്ചത്. കോഴിക്കോട്ഫകരിപ്പൂര്‍ എയര്‍പോര്‍ട്ട്,കോഴിക്കോട്ഫമുക്കം,കോഴിക്കോട്ഫമാവൂര്‍, ബാലുശ്ശേരിഫയൂനിവേഴ്‌സിറ്റി, ബേപ്പൂര്‍ഫമെഡിക്കല്‍ കോളജ് എന്നീ റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ സര്‍വിസ് ആരംഭിക്കുക.
എയര്‍ കണ്ടീഷന്‍ ചെയ്ത എട്ടു ബസുകളും ഒരു നോണ്‍ എ.സിയുമാണ് ആദ്യഘട്ടത്തില്‍ നഗരത്തിലൂടെ ഓടുക. അടുത്തഘട്ടത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് 53 ലോഫ്‌ളോര്‍ ബസുകള്‍ ഓടിക്കാനാണ് കെ.യു.ആര്‍.ടി.സി തീരുമാനം. മെട്രോ നഗരങ്ങളിലേതിനു സമാനമായ രീതിയില്‍ കാറുകളുടെ ആധിക്യം മൂലം കോഴിക്കോട് നഗരവും വീര്‍പ്പുമുട്ടുകയാണ്. ഒന്നോ രണ്ടോ പേര്‍ക്കുവേണ്ടി നഗരത്തിലേക്ക് കാറുമായി ഇറങ്ങുന്നവരെ സുഖകരമായ യാത്ര ഉറപ്പുവരുത്തി പൊതുവാഹനങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന്. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വിസുകളും ഭാവിയില്‍ ആരംഭിക്കും.
നഗരത്തിനുള്ളില്‍ ജാഫര്‍ഖാന്‍ കോളനി, കൊട്ടാരം റോഡ്, ബൈപാസുകള്‍, ബീച്ച് വഴി എലത്തൂര്‍ എന്നിവിടങ്ങളിലൂടെ സര്‍വിസ് നടത്താനും ആലോചന നടക്കുന്നുണ്ട്. എ.സി,നോണ്‍ എ.സി വിഭാഗം ബസുകളാണുണ്ടാവുക. എ.സി ബസുകളില്‍15 രൂപയും നോണ്‍ എ.സിയില്‍ എട്ടു രൂപയുമാണ് മിനിമം ചാര്‍ജ്. ആദ്യമായാണ് പൊതുമേഖലയില്‍ കോഴിക്കോട് നഗരത്തില്‍ വോള്‍വോ ബസുകള്‍ സര്‍വിസ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം എറണാകുളംഫകോഴിക്കോട് റൂട്ടില്‍ എ.സി ലോഫ്‌ളോര്‍ ബസ് സര്‍വിസ് ആരംഭിച്ചിരുന്നെങ്കിലും സ്വകാര്യലോബി ഹൈകോടതിയെ സമീപിച്ച് സര്‍വിസ് റദ്ദാക്കിച്ചിരുന്നു.
രോഗികള്‍ക്കും വൃദ്ധര്‍ക്കും കൊച്ചുകുട്ടികള്‍ക്കും എളുപ്പത്തില്‍ കയറാമെന്നതാണ് ലോഫ്‌ളോര്‍ ബസിന്റെ സവിശേഷതകളില്‍ പ്രധാനം. അകത്ത് വിസ്താരമേറെയായതിനാല്‍ നിന്നു യാത്ര ചെയ്യുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ല. ബസിനകത്തുതന്നെ രണ്ടു തട്ടിലായാണ് സീറ്റുകള്‍ സജ്ജമാക്കുക.
വെയില്‍ അടിക്കാത്ത തരം ഗ്‌ളാസുകളാണുണ്ടാവുക. ഓരോ സ്‌റ്റോപ്പിലത്തെുമ്പോഴും സ്ഥലത്തിന്റെ പേരുകള്‍ ഇംഗ്‌ളീഷിലും മലയാളത്തിലും അനൗണ്‍സ് ചെയ്യും. ബസിനകത്തെ ഡിജിറ്റല്‍ സ്‌ക്രീനില്‍ സ്ഥലത്തിന്റെ പേരുകള്‍ തെളിയുകയും ചെയ്യും. സ്വകാര്യവാഹനങ്ങളിലെ സുഖയാത്രക്ക് സമാനമായ പൊതുവാഹനമായിരിക്കുമിത്. കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്കും പാലക്കാട്ടേക്കും തിരൂരിലേക്കും ഉടന്‍ സര്‍വിസുകള്‍ ആരംഭിക്കും. തിരുവമ്പാടി റൂട്ടില്‍ നോണ്‍ എ.സി ബസാണ് ഓടുക.
കോഴിക്കോട് നഗരത്തില്‍ നിന്നുള്ള ചാര്‍ജ്
എ.സി, നോണ്‍ എ.സി എന്നീ ക്രമത്തില്‍: കരിപ്പൂര്‍ (50, 24), താമരശ്ശേരി (54, 26), കുന്നമംഗലം (30, 15), മുക്കം ( 54, 26), ബാലുശ്ശേരി (46, 22), ബേപ്പൂര്‍ ( 24,12), എലത്തൂര്‍ (28,14), അടിവാരം (76, 36), പാലക്കാട് (222,105), തിരൂര്‍ (84,40), പൊന്നാനി (120, 57).
http://www.madhyamam.com/news/350915/150423
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക