Image

സി.എ. ജനാര്‍ദനന്‍ കോഴിക്കോട് വിമാനത്താവള ഡയറക്ടര്‍

Published on 23 April, 2015
സി.എ. ജനാര്‍ദനന്‍ കോഴിക്കോട് വിമാനത്താവള ഡയറക്ടര്‍


കരിപ്പൂര്‍: വിമാനത്താവളത്തില്‍ റണ്‍വേ റീകാര്‍പെറ്റിങ് പ്രവൃത്തികള്‍ ആരംഭിക്കാനിരിക്കെ ഡയറക്ടര്‍ക്ക് സ്ഥലംമാറ്റം. ഡയറക്ടര്‍ പീറ്റര്‍ കെ. എബ്രഹാമിനെ എയര്‍പോര്‍ട്ട് അതോറിറ്റി ആസ്ഥാനത്ത് എയര്‍ട്രാഫിക് മാനേജ്‌മെന്റ് ജനറല്‍ മാനേജറായാണ് സ്ഥലം മാറ്റിയത്. ഗുവാഹതി വിമാനത്താവള ഡയറക്ടറും മലയാളിയുമായ സി.എ. ജനാര്‍ദനനാണ് പുതിയ ഡയറക്ടര്‍. മേയ് ആറിനാണ് ഇദ്ദേഹം ചുമതലയേല്‍ക്കുക.

കോട്ടയം ഉഴവൂര്‍ സ്വദേശിയായ പീറ്റര്‍ കെ. എബ്രഹാം നേരത്തേ മംഗലാപുരം, കോയമ്പത്തൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക