Image

ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നു തോമസ് ടി. ഉമ്മന്‍

Published on 27 April, 2015
ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നു തോമസ് ടി. ഉമ്മന്‍
ന്യു യോര്‍ക്ക്: ഫോമായുടെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നു തോമസ് ടി. ഉമ്മന്‍ അറിയിച്ചു.
ഫോമാ പൊളിറ്റിക്കല്‍ ഫോറം മുന്‍ പ്രസിഡന്റായ തോമസ് ടി. ഉമ്മന്‍ കഴിഞ്ഞ തവണ സെക്രട്ടറിയായി മത്സരിച്ചിരുന്നു. അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നണിപ്പോരാളിയായി എന്നും രംഗത്തുള്ള തോമസ് ടി ഉമ്മന്‍ സംഘടനക്ക് പുത്തന്‍ ദിശാബോധവും ഊര്‍ജസ്വലതയും പകരുമെന്നും പറഞ്ഞു.
നിലവിലുള്ള ഭാരവാഹികള്‍ മികച്ച പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. ഓഗസ്റ്റില്‍ കേരള കണ്‍ വന്‍ഷനും അടുത്ത വര്‍ഷം മയാമിയില്‍ കണ്‍ വന്‍ഷനും ചരിത്രം കുറിക്കുമെന്നതില്‍ സംശയമൊന്നുമില്ല. മുന്‍ഗാമികളുടെ നല്ല പ്രവര്‍ത്തനങ്ങള്‍ സജീവമായി കൊണ്ടു പോകുകയും പുതിയവ ആവിഷ്‌കരിക്കുകയുമാണു ലക്ഷ്യമിടുന്നത്. അതു പോലെ തന്നെ അമേരിക്കന്‍ മലയാളികളുടെ വിവിധ പ്രശ്ങ്ങളുടെ പരിഹാരങ്ങള്‍ക്കായി ശക്തമായ നടപടികളും ആവിഷ്‌കരിക്കും.
തെരഞ്ഞെടുപ്പിന്റെ കാര്യം ഇത്ര നേരത്തെ പ്രഖ്യാപിക്കേണ്ടതുണ്ടൊ എന്ന ചോദ്യത്തിനു അതു കൊണ്ടു പ്രത്യേക ദോഷമൊന്നും വരാനില്ലെന്നു തോമസ് ടി. ഉമ്മന്‍ ചൂണ്ടിക്കാട്ടി. സംഘടനകള്‍ക്കും പ്രതിനിധികള്‍ക്കുമൊക്കെ കാലേ കൂട്ടി ഒരു തീരുമാനത്തിലെത്താനാവും.
ചിക്കാഗൊയില്‍ നിന്നുള്ള ബെന്നി വാച്ചാച്ചിറയാണു പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ താല്പര്യം പ്രകടിപ്പിച്ച മറ്റൊരാള്‍.
വൈസ് പ്രസിഡന്റ് സ്ഥാനത്തെക്ക് ലോംഗ് ഐലന്‍ഡില്‍ നിന്നുള്ള ലാലി കളപ്പുരക്കല്‍ രംഗത്തുണ്ട്. സെക്രട്ടറി സ്ഥാനത്തേക്ക് ജിബി തോമസ് (ന്യു ജേഴ്‌സി) ജോസ് ഏബ്രഹാം (സ്റ്റാറ്റന്‍ ഐലന്‍ഡ്) എന്നിവരുടെ പേരുകളും കേള്‍ക്കുന്നു. ജോ. സെക്രട്ടറി
സ്ഥാനത്തെക്ക് ഇപ്പോഴത്തെ ന്യുസ് ടീം ചെയര്‍ വിനോദ് കൊണ്ടൂരിന്റെ പേരും കേള്‍ക്കുന്നു.
അതെ സമയം തന്നെ ഫോമായെ ഒരു ഇലക്ഷന്‍ സംഘടനയാക്കി മാറ്റുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നിലവിലുള്ള ഭാരവാഹികളുടെ പ്രവര്‍ത്തനത്തില്‍ നിന്നു ശ്രദ്ധ തിരിഞ്ഞു പോകാനും ഇതു കാരണമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നു തോമസ് ടി. ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക