Image

അഞ്ചുലക്ഷത്തിന്റെ റോസറി ശൃംഖല ഉദ്ഘാടനം ചെയ്തു.

ജയിന്‍ മാക്കീല്‍ Published on 02 January, 2012
അഞ്ചുലക്ഷത്തിന്റെ റോസറി ശൃംഖല ഉദ്ഘാടനം ചെയ്തു.

ചിക്കാഗോ: ലോകസമാധാനത്തിനും, മനുഷ്യനന്മയ്ക്കുമായി, ചിക്കാഗോയിലെ സെന്റ് മേരീസ്, സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഇടവകകളിലെ, പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന അഞ്ചു ലക്ഷം കൊന്തകള്‍ ചൊല്ലുവാനുള്ള റോസറി ശൃംഖല, ക്‌നാനായ വികാരി ജനറാള്‍ മോണ്‍ അബ്രഹാം മുത്തോലം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ഡിസംബര്‍ 31-ാം തീയതി വൈകീട്ട്, മോമട്ടല്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ വച്ചു നടത്തപ്പെട്ട പുതുവര്‍ഷ കര്‍മ്മങ്ങള്‍ക്കു ശേഷമുള്ള ചടങ്ങില്‍ വച്ചും, ചെമ്മാച്ചേല്‍ മത്തച്ചന്‍ , മേരി കുട്ടി ദമ്പതികളില്‍ നിന്നും റോസറി ശൃംഖലയുടെ ആദ്യ സമ്മതപത്രം സ്വീകരിച്ചാണ് മോണ്‍ അബ്രഹാം മുത്തോലം പ്രാര്‍ത്ഥനാശൃംഖല ഉദ്ഘാടനം ചെയ്തത്. ലോകത്ത് അസമാധാനവും, അക്രമവും കൂടുന്ന ഈ സാഹചര്യത്തില്‍ , മനുഷ്യന്റെ മനം മാറ്റത്തിനും, ദൈവത്തിങ്കലേയ്ക്ക് അവനെ കൂടുതല്‍ അടുപ്പിക്കാനും, ഇതുപോലുള്ള പ്രാര്‍ത്ഥനസംരംഭങ്ങള്‍ കൂടതല്‍ പ്രയോജനം ചെയ്യുമെന്ന്, അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചു.

വിവിധ പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ പ്രതിനിധികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആദ്യദിവസം തന്നെ നൂറുകണക്കിന് കുടുംബങ്ങള്‍ , ഈ ശൃംഖലയില്‍ പങ്കെടുത്തു കൊണ്ടുള്ള, ആയിരകണക്കിന് റോസറികള്‍ക്കുള്ള സമ്മതപത്രം ഒപ്പിട്ട് നല്‍കി. നിങ്ങള്‍ക്കും ഈ ശൃംഖലയില്‍ കണ്ണികളാക്കാവുന്നതാണ്. ഓരോ വ്യക്തിയ്ക്ക് അല്ലെങ്കില്‍ കുടുംബങ്ങള്‍ക്ക്, തങ്ങളാല്‍ കഴിയാവുന്ന കൊന്തകള്‍ പൂര്‍ത്തീകരിച്ച്, ഈ നല്ല സംരംഭത്തില്‍ പങ്കാളികളാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരു ദേവാലയത്തിലെയും, പ്രാര്‍ത്ഥന ഗ്രൂപ്പുമായോ, വികാരി ജനറാല്‍ മോണ്‍ . അബ്രഹാം
മുത്തോലവുമായോ ബന്ധപ്പെടുക.

അഞ്ചുലക്ഷത്തിന്റെ റോസറി ശൃംഖല ഉദ്ഘാടനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക