അഭിലാഷ് വധം ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
kozhikode
29-Apr-2015

കോഴിക്കോട് : അഭിലാഷ് വധം ക്രൈം ബ്രാഞ്ച് അട്ടിമറിക്കുന്നു എന്നാരോപിച്ച് കാഞ്ഞങ്ങാട് നിന്നെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ബാരിക്കേഡ് മറി കടന്ന് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ പോലീസുമായി ചെറിയ തോതില്‍ ഏറ്റുമുട്ടി.
ഹോസ് ദുര്‍ഗ്ഗ് എച്ച്എസ്എസ് പത്താംതരം വിദ്യാര്‍ത്ഥിയായ അഭിലാഷ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സഹപാഠികളായ മുഹമ്മദ് ഉനൈസ്, മുഹമ്മദ് ശബീര്‍ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഈ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ ശക്തികളെ കണ്ടെത്തണമെന്നും കേസ് നിഷ്പക്ഷമായി നടത്തണമെന്നുമാവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് ചെയ്തത്.
ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റി അംഗം മുഹമ്മദ് റിയാസ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അഡ്വ.രാജശേഖരമേനോന്‍, ശിവജി വെള്ളിക്കോഡ് തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ: റിപ്പോര്‍ട്ട്- ബഷീര്‍ അഹമ്മദ്
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് തള്ളികയറാന്‍ ശ്രമിക്കുന്നു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് തള്ളികയറാന്‍ ശ്രമിക്കുന്നു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് തള്ളികയറാന്‍ ശ്രമിക്കുന്നു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് തള്ളികയറാന്‍ ശ്രമിക്കുന്നു.
പ്രതിഷേധ മാര്‍ച്ച് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു
അഡ്വ.രാജശേഖരന്‍ സംസാരിക്കുന്നു.
ശിവജി വെളിക്കോട് സംസാരിക്കുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments