Image

ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക് ഫൊക്കാനയുടെ പിന്തുണ

മൊയ്തീന്‍ പുത്തന്‍ചിറ Published on 02 January, 2012
ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക് ഫൊക്കാനയുടെ പിന്തുണ
ന്യൂയോര്‍ക്ക് : ഇന്ത്യയിലെ വിവിധ ആശുപത്രികളിലും ആതുരശുശ്രൂഷാ കേന്ദ്രങ്ങളിലും നഴ്‌സുമാര്‍ നേരിടുന്ന അവഗണനകള്‍ക്കും ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ സ്വീകരിച്ചിരിക്കുന്ന സമരപരിപാടികള്‍ക്കും ധാര്‍മ്മിക പിന്തുണ പ്രഖ്യാപിക്കുന്നതോടൊപ്പം, അവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി നിയമാനുസൃതമായ എല്ലാവിധ സഹായ സഹകരണങ്ങളും ഫൊക്കാന നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ് അറിയിച്ചു.

കേരളത്തിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ക്കിരകളാകുന്നത് മലയാളി നഴ്‌സുമാരാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാകട്ടേ മലയാളികളോടുള്ള വിവേചനവും കുടുതലാണ്. അതുകൊണ്ട് സമരം ചെയ്യുന്ന നഴ്‌സുമാര്‍ മലയാളികളാണെങ്കില്‍ അവര്‍ക്ക് തിക്താനുഭവങ്ങള്‍ ഏറെ സഹിക്കേണ്ടി വരുന്നു.

നഴ്‌സുമാര്‍ക്ക് അര്‍ഹിക്കുന്ന മാന്യത നേടിക്കൊടുക്കാനും ബോണ്ട് സിസ്റ്റം നിര്‍ത്തലാക്കാനും ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെയ്ക്കുന്നതു നിര്‍ത്തലാക്കി ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടതുതന്നെ നഴ്‌സുമാര്‍ക്ക് ആശ്വാസത്തിനു വക നല്കുന്നു എന്ന് ബോബി ജേക്കബ്ബ് പറഞ്ഞു.

ഡല്‍ഹി ഹൈക്കോടതി ഉത്തരവ് രാജ്യവ്യാപകമായി നടപ്പിലാക്കുകയും ബോണ്ട് സമ്പ്രദായം നിരോധിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ നഴ്‌സുമാര്‍ക്ക് തിരികെ നല്‍കാനുള്ള സംവിധാനം സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കണമെന്നുമാണ് ഫൊക്കാനയുടെ ആവശ്യം. ഈ ആവശ്യം നേടിയെടുക്കാന്‍ ഇന്ത്യയിലെ എല്ലാ നഴ്‌സസ് യൂണിയനുമായി സഹകരിക്കാനും സഹായങ്ങള്‍ ലഭ്യമാക്കാനും ഫൊക്കാന ശ്രമിക്കുമെന്ന് പ്രസിഡന്റ് ജി.കെ. പിള്ള പ്രസ്താവിച്ചു. ഇന്ത്യയിലെ ആശുപത്രികളില്‍ ഭയാശങ്കകളില്ലാതെ മലയാളി നഴ്‌സുമാര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍
ന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക് ഫൊക്കാനയുടെ പിന്തുണഇന്ത്യയിലെ നഴ്‌സുമാര്‍ക്ക് ഫൊക്കാനയുടെ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക