Image

"ഇന്‍ട്രോഡക്ഷന്‍ ടൂ കേരള സ്റ്റഡീസ്" മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു

അലക്‌സ് കോശി Published on 02 January, 2012
"ഇന്‍ട്രോഡക്ഷന്‍ ടൂ കേരള സ്റ്റഡീസ്" മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു
ലോകത്തിന് കേരളത്തെ അറിയുവാനായി പ്രസിദ്ധീകരിച്ച "ഇന്‍ട്രോഡക്ഷന്‍ ടൂ കേരള സ്റ്റഡീസ്" എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം തിരുവന്തപുരം മസ്‌കിറ്റ് ഹോട്ടലില്‍ ഡിസംബര്‍ 30ന് ഗ്ലോബല്‍ എന്‍.ആര്‍.കെ സമ്മേളന മധ്യേ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി. ജോസഫിന് പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷന്‍ കോപ്പി നല്‍കി നിര്‍വഹിച്ചു.

വിദേശ യൂണിവേഴ്‌സിറ്റികളില്‍ കേരളത്തെ പറ്റി അറിയുന്നതിന് ഒരു റഫറന്‍സ് ബുക്കായും പ്രവാസി മലയാളികളുടെ രണ്ടാം തലമുറയ്ക്ക്, അവരുടെ മാതൃനാടിന്റെ പൈതൃകവും സംസ്‌കാരവും അടുത്തറിയുവാന്‍ പ്രചോദനമാകുകയും ചെയ്യുന്ന ഇത്തരമൊരു ഗ്രന്ഥം കേരളത്തില്‍ ഇദംപ്രദമായാണ് പ്രസിദ്ധീകരിക്കുന്നതെന്ന് മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ബാബുപോള്‍ നോര്‍ക്ക സദസ്സിനെ അറിയിച്ചു.

സവിശേഷമായ ഈ ഗ്രന്ഥത്തിലെ 85 ഓളം അദ്ധ്യായങ്ങള്‍ അതത് മേഖലകളിലെ വിദഗ്ദരും യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ 100 പേരുടെ സംഭാവനയാണ്. ഉപരിപഠനത്തില്‍ കേരള സര്‍ക്കാരിന്റെ ഉപദേശകരായ ഡോ. രാജശേഖരന്‍ പിള്ള പുസ്തകത്തിന്റെ അവതാരികയും, ഡോ. ശശി തരൂര്‍ ഇതിലെ ആദ്യ അദ്ധ്യയവും കൈകാര്യം ചെയ്തിരിക്കുന്നു.ഡോ. ജെ.വി. വിളനിലം (മുന്‍ വൈസ് ചാന്‍സിലര്‍ , കേരള യൂണിവേഴ്‌സിറ്റി), പ്രൊഫ.സണ്ണി ലൂക്ക് (മുന്‍ ഡിസ്റ്റിംഗ്ഗുഷ് സൈയന്റിസ്റ്റ് ഓര്‍ടെക് (ORTEC) ഇന്റര്‍നാഷ്ണല്‍ , കൊളമ്പിയ യൂണിവേഴ്‌സിറ്റി സ്‌ക്കൂള്‍ ഓഫ് മെഡിസിന്‍ , ന്യൂയോര്‍ക്ക്), ഡോ. ആന്റണി പാലയ്ക്കല്‍ , (ഗ്രാജുവേറ്റ് പ്രൊഫസര്‍ , ലയോള കോളേജ് തിരുവനന്തപുരം) എന്നിവരാണ് ഇതിന്റെ എഡിറ്റര്‍മാര്‍ .

കേരള യൂണിവേഴ്‌സിറ്റിയിലേയും വിദേശയൂണിവേഴ്‌സിറ്റികളായ സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി, ബ്രിഡ്ജ് വാട്ടര്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, മാസച്യൂസറ്റസ്, ഗ്രാന്റ് വാലി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, മിഷിഗണ്‍ ,മെട്രോപോളിറ്റണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഡെന്‍വര്‍ കൊളറാഡോ എന്നിവടങ്ങളിലേയും കേരളവുമായി ബന്ധപ്പെട്ട പല പഠനങ്ങള്‍ക്കും ഈ പുസ്തകം ആധികാരിക ഗ്രന്ഥമായി മാറുമെന്ന് ഡോ. ആന്റണി പാലയ്ക്കല്‍ , പറയുന്നു. ഈ വിദേശ യൂണിവേഴ്‌സിറ്റികളുടെ സഹകരണത്തോടു കൂടി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഡയസ്‌പോറ സ്റ്റഡീസ്, തിരുവനന്തപുരത്തു തുടങ്ങുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടത്തുന്നതിന് ഈ ഗ്രന്ഥം വഴിയൊരുക്കി.

രണ്ട് വാല്യങ്ങളിലായി മൊത്തം ആയിരത്തി അറുന്നൂറ് പേജുകളുള്ള ഈ ഗ്രന്ഥം 2012 ഏപ്രില്‍ വരെ പ്രീ പബ്ലിക്കേഷന്‍ ഡിസ്‌ക്കൗണ്ട് പ്രാകാരം പകുതിവിലയ്ക്ക് ലഭ്യമാണെന്നും www.bookonkerala.com എന്ന വെബ്‌സൈറ്റ് വഴി പുസ്തകം ഓഡര്‍ ചെയ്യാമെന്നും ഈ പുസ്തകത്തിന്റെ പ്രസാധകരായ IISAC ന്റെ (ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോ
ര്‍ സയന്റിഫിക് ആന്റ് അക്കാഡമിക് കോളാമ്പറേഷന്‍ ന്യൂജേഴ്‌സി, യു.എസ്.എ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. അലക്‌സ് വിളനിലം കോശി അറിയിച്ചു.
"ഇന്‍ട്രോഡക്ഷന്‍ ടൂ കേരള സ്റ്റഡീസ്" മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക