ഫിലഡല്‍ഫിയ. പത്തനംതിട്ട ജില്ലയുടെ അഭിമാനമായി, പത്തനംതിട്ട ജില്ലയിലെ ചാരിറ്റി
പ്രവത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് അമേരിക്കയിലെ സാഹോദര്യ പട്ടണമായ
ഫിലഡല്‍ഫിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ഡിസ്‌ട്രിക്
അസോസിയേഷന്റെ (പി.ഡി.എ) ഈ വര്‍ഷത്തെ പുതിയ പ്രസിഡന്റായി രാജു ജി. ശങ്കരത്തില്‍,
വൈസ് പ്രസിഡന്റായി യോഹന്നന്‍ ശങ്കരത്തില്‍, സെക്രട്ടറിയായി ഡോ. രാജന്‍ തോമസ്,
ജോയിന്റ് സെക്രട്ടറിയായി ജോണ്‍ കാപ്പില്‍, ട്രഷററായി ഐപ്പ് മാരേട്ട് എന്നിവരെ
തിരഞ്ഞെടുത്തു.
ഇവരോടൊപ്പം, ജോണ്‍ പാറയ്‌ക്കല്‍ (ജോയിന്റ് ട്രഷറാര്‍),
രാജു വി. ഗീവര്‍ഗീസ് (ചാരിറ്റി ആന്റ് ഫണ്ട് റെയ്‌സിംഗ്), ഡാനിയേല്‍ പീറ്റര്‍
(പിക്‌നിക് കോഡിനേറ്റര്‍), ചെറിയാന്‍ കോശി (വെബ്‌സൈറ്റ് ആന്റ് എഡ്യൂക്കേഷന്‍),
തോമസ് എം ജോര്‍ജ് (കള്‍ച്ചറല്‍ ആന്റ് ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍), ബാബു
വര്‍ഗീസ് (മെംമ്പര്‍ഷിപ്പ്), ഡാനിയേല്‍ പി. തോമസ് (പിആര്‍ഒ), തോമസ് മത്തായി
(ഓഡിറ്റര്‍), സൂസമ്മ വര്‍ഗീസ് (ലേഡീസ് വിംഗ്), ക്രിസ്‌റ്റഫര്‍ ശങ്കരത്തില്‍
ആന്റ് ക്രിസ് തോമസ് (യൂത്ത്) എന്നിവരെയും, അഡ്‌വൈസറി ബോര്‍ഡിലേക്ക് രാജു എം
വര്‍ഗീസ്, ഡാനിയേല്‍ പി. തോമസ് (സണ്ണി), രാജന്‍ മത്തായി എന്നിവരേയും
തിരഞ്ഞടുത്തു.
മുന്‍ പ്രസിഡന്റ് ചെറിയാന്‍ കോശി, തന്റെ പ്രവര്‍ത്തന
സമയത്ത് നല്‍കിയ സഹരണത്തിന് എല്ലാവരോടും നന്ദി രേഖപ്പെടുത്തി. വിവിധ കര്‍മ്മ
പരിപാടികള്‍ ഉള്‍ക്കൊള്ളിച്ച ചാരിറ്റിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ
വര്‍ഷത്തെ പ്രവര്‍ത്തനോത്‌ഘാടനം ജൂണ്‍ മാസത്തില്‍ നടത്തുമെന്നും, അതിനായിട്ട്
എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും പുതിയ പ്രസിഡന്റ് രാജു
ശങ്കരത്തില്‍ പറഞ്ഞു.