Image

കാട്ടാളന്‍ (കവിത: ജോസഫ്‌ നമ്പിമഠം)

Published on 03 May, 2015
കാട്ടാളന്‍ (കവിത: ജോസഫ്‌ നമ്പിമഠം)
എണ്ണയില്‍ മുക്കിയ പന്തവു
മെണ്ണ നിറച്ചൊരു കിണ്ണവുമായി
ട്ടെത്തീ ഞാനീ മലഞ്ചെരുവില്‍

മാവിന്‍ കൊമ്പിന്‍ തുഞ്ചത്തായി
കൂടും കൂട്ടിയിരിക്കും കടന്നലുകളെ
കുത്തിയിളക്കും,കുടിയൊഴിക്കും

എണ്ണയില്‍ മുക്കിയ പന്തം
കൊണ്ടവയെ, എരിയും പന്തം
കൊണ്ടവയെ യൊന്നാകെ

ചുട്ടുകരിക്കും, ചുട്ടുമുടിക്കും
മുട്ടയുമായിട്ടടയിരിക്കും
അമ്മക്കൂട്ടങ്ങളെയടക്കം

ചുട്ടു കരിച്ചു കുലമെരിക്കും
ചുട്ടു കരിച്ചു കുലമൊടുക്കും
ചുട്ടു കരിച്ചീ കുലമൊടുക്കും.
കാട്ടാളന്‍ (കവിത: ജോസഫ്‌ നമ്പിമഠം)
Join WhatsApp News
വീരപ്പൻ 2015-05-04 06:53:19
കടന്നൽകൂട്ടിൽ കയ്യിട്ടോൻ 
ഉടനെതന്നെ അറിഞ്ഞീടും 
ഉടലുകൾ മുഴുവൻ മൂടിയാലും 
കടന്നൽ വന്ന് കുത്തീടും 
പന്തോം കുന്തോം ഉണ്ടേലും 
ചന്തീലും അവർ  കുത്തീടും 
മുട്ടകൾ കാക്കും കടന്നലിനെ നീ 
ചുട്ടുകരിക്കാൻ നോക്കണ്ട .
കടിക്കും പട്ടിയുടെ വായിൽ നീ  
തടിയുടെ കഷണം കേറ്റരുതെ.
മുട്ടകളെ നീ വെറുക്കുന്നു 
ഇഷ്ടമല്ലന്നറിയാമേ
സ്നേഹിചീടൂ നാടിനെ നീ 
സ്നേഹിചീടൂ നാട്ടാരേം 
കാട്ടിൽ പോയോർക്കറിയാമേ 
കാട്ടിലെ ജീവിതം എന്തെന്ന് 

കടന്നപ്പള്ളി 2015-05-04 07:44:33
ഞങ്ങളെ വെറുതെ വിട്ടേരു 
കൊമ്പുകൾ കുത്തി  കേറ്റണ്ടേൽ
ഒടിഞ്ഞു കേറിയിരുന്നന്നാൽ 
കട്ട്കഴക്കും മെയ്യാകെ. 
നിങ്ങടെ ദേഷ്യം തീർക്കാനായി
എന്തിന് ഞങ്ങടെ മുതുകേറുന്നു ?
മാവിൻ കൊമ്പിൽ, മച്ചിൻ മൂലേൽ 
തൂങ്ങും ഞങ്ങടെ ഭവനങ്ങൾ
ചുട്ടുകരിക്കാൻ നോക്കീടിൽ 
മാനം നോക്കി ഇരുന്നോളൂ 
പകരം ഞങ്ങൾ വീട്ടീടും 
കടന്നൽ മൂപ്പൻ 2015-05-04 08:00:40
അങ്ങാടി തോറ്റതിന് അമ്മയോടെന്തിനു വഴക്കിടുന്നു ?
സൂക്ഷിച്ചാൽ ദുഖിക്കേണ്ട.  വെറുതെ കോപിപ്പിക്കരുത്.

വായനക്കാരൻ 2015-05-04 09:41:52
കാട്ടാളനാകാൻ കൊതിക്കും  കൊച്ചുകള്ളാ 
നിന്റെ  തീപ്പെട്ടിക്കോലും കാച്ചട്ടയും കൊണ്ട്  
പോകല്ലെ കുഞ്ഞേ  കുറ്റിക്കാട്ടിലേ-
ക്കവിടത്തെക്കടന്നലും കടന്നലു തന്നെ. 
കുഞ്ഞെന്നോ കാച്ചട്ടയെന്നോ നോക്കാ-
തവ കുത്തും, പിന്നെ കാര്യം നോക്കി പോകും  
അവിടെയുമിവിടെയും കുത്തലാൽ നീ പുളയും. 
കാട്ടാളനൊന്നുണ്ടായിരുന്നു, ഒന്നേയുണ്ടായിട്ടുള്ളു  
വാക്ക് നെഞ്ചിൽ കുത്തി പന്തമാക്കിയവൻ 
കടന്നൽ കൂട്ടത്തെ ചുട്ടുകരിക്കുകയല്ല, 
കാവ്യാംഗനക്ക് പുത്തൻ കാൽ‌വഴികളവൻ 
പന്തം തെളിച്ചു നയിക്കുകയായിരുന്നു.
ശകുനി 2015-05-04 09:21:07
ഹോ!  മുട്ട ഏറു കുറഞ്ഞെന്നാ തോന്നുന്നേ.
പക്ഷേ കടന്നലുകളെ ഇളക്കീട്ടുണ്ട്. 
വിദ്യാധരൻ 2015-05-04 10:48:50
എഴുത്ത്കാരിൽ  തിളക്കുന്നു രോക്ഷം 
പിന്നത് മനസ്സിന്റെ വിഭ്രാന്തിയായ് മാറുന്നു 
വായനക്കാരെ കടന്നലായി കാണുന്നു
കുത്തുവാൻ പാഞ്ഞടുക്കുന്നെന്നു തോന്നുന്നു 
രാത്രിയിൽ ദുസ്വപ്നങ്ങൾ കണ്ടിട്ട് 
ചാടി എഴുന്നേറ്റ് കൊളുത്തുന്നു പന്തം 
കൊടും കാട്ടിലെക്കോടുന്നു.
എത്ര പന്തങ്ങൾ കണ്ടവരാ കടന്നലുകൾ 
എന്നാലുമവർ കുത്തുന്നു പിന്നേയും
ചുമ്മാതെ നിന്ന് ചൂട് പിടിക്കാതെ 
വായനക്കാരെ ബഹുമാനിക്കാൻ പഠിക്കുക 
മാളികമുകളിലേറും കവികളെ 
താഴേക്ക് വലിച്ചിടുന്നോർ വായനക്കാർ 
അതുപോലെ പ്ലാക്കുകൾ പൊന്നടയൊക്കയും
വാങ്ങികൊടുക്കുന്നോരും അവർ.
ഭ്രാന്തു പിടിപ്പിച്ചാൽ വായനക്കാർ 
പോന്നടയിൽ കുരുക്കീട്ടു പ്ലാക്കുകൊണ്ട് 
തലക്കടിച്ചീടും നന്നായെഴുതുംവരേ 
 വായനക്കാർ ചൂണ്ടി കാണിക്കും തെറ്റ് 
തിരുത്തുകിലെഴുത്തുകാർ നന്നായി വന്നിടും 
അല്ലെങ്കിൽ അവരെ കെട്ടുകെട്ടിക്കും കാട്ടിലോട്ടു 
കൂട്ടാമായി എത്തും കടന്നൽ കൂട്ടങ്ങൾ 
വന്നിട്ട് കുത്ത് മലർത്തുമ്പൊളേ അറിയൂ നിങ്ങൾ 
എത്ര നല്ല മാനുഷർ വായനക്കാരെന്ന സത്യം .

ചന്ദ്രചൂടൻ 2015-05-04 11:18:43
തെറ്റുകളൊക്കെ മനസ്സാക്ഷിയിൽ
കുത്തി കടന്നൽ പോലെ, രത്നാകരനെ 
കാട്ടുകള്ളനാമവൻ  കവിയായുടൻ മാറിയതും, 
നാട്ടുകാർക്കൊക്കെ ആശ്വാസമായതും 
നാട്ടുകള്ളന്മാർ പെട്ടന്ന് കവികളായി മാറിയതും 
നാട്ടുകാർക്കുടൻ കഷ്ടകാലം തുടങ്ങിയതും 
ഓർക്കുമ്പോൾ എൻ നെഞ്ചകം പൊള്ളുന്നു 
കടന്നൽ പോലെ പോയി കുത്തുവാൻ തോന്നുന്നു 
കള്ളകവികളെ അടിമുടി നിങ്ങളെ.

കവിതഥ കുറ്റികാട്ടിൽ 2015-05-04 11:35:40
ഇത്രയും വൃത്തികെട്ട വായനക്കാരുള്ള ഈ സമൂഹത്തിൽ ഇനി ഞാൻ കവിത എഴുതുന്നില്ല. ഞാൻ എന്റ തട്ടകം മാറ്റാൻ പോകുകയാണ്. കവിതഥ യുടെ മേഖല ഒന്ന് വികസിപ്പിക്കുവാൻ പോകുകയാണ്.  ദയവു ചെയ്യുത് നിങ്ങളുടെ സഹകരണം തരണം. മരണംവരെ ഞാൻ അത് മറക്കില്ല 
കടന്നൽ കണ്ടകശനി 2015-05-04 12:03:46
ഇല്ലില്ല ഞങ്ങൾ അടങ്ങി ഇരിക്കില്ല 
കടന്നിലിൻ കൂട്ടത്തെ കുത്തി ഇളക്കുകിൽ 
കൂട്ടുകെട്ടുണ്ടാക്കും വായനക്കാരുമായി 
കൂട്ടമായി വന്നിട്ട് കുത്തിയൊടിച്ചിടും  
നാടിന്റെ ശാപമാം പേനകൾ ഒക്കയും 
കൂടാതെ കുത്തിടും കണ്ണിലും മൂക്കിലും 
പിന്നെയാ കൈവിരൽ കുത്തി കഴപ്പിക്കും 
വേണ്ട വേണ്ട വേഷം ഇറക്കണ്ട ഇങ്ങോട്ട് 
വേണ്ടിവന്നാൽ ഞങ്ങൾ പഠിപ്പിക്കാം കവിത 
അശനിപാതം 2015-05-04 13:32:34
വേണ്ടാത്തിടത്തു പോയി കയ്യിട്ടു കവി 
ആണ്ടവൻ ഇനി കാത്തുകൊള്ളട്ടെ 
നാട്ടിലെ മുട്ടകൾ മുഴുവൻ മുടിച്ചിട്ടും 
കാട്ടിലെ കടന്നലിനെ കുത്തി ഇളക്കിയും 
ഇങ്ങനെ ചെയ്യുവാൻ സംഗതിയാത് 
എത്ര ചിന്തിച്ചിട്ടും തുമ്പ് കിട്ടുന്നില്ലിനി 
കവിയെന്ന പേരുകൾ ഇല്ലാതെ പാവങ്ങൾ ഒട്ടേറെ  
വിടപറയുന്നു ഭൂമിയിലെന്നും 
അവരുടെ ജിവിത കഥകൾ കുറിക്കുവാൻ 
അവരുടെ കഷ്ടതയൊന്ന് ഒപ്പി പകർത്തുവാൻ 
ഇവിടില്ലേ കാവ്യ കോമരങ്ങൾ ഒന്നുമേ?
ആർക്കും തിരിയാത്ത ഭാഷയിൽ ചിലർ 
ആരോടോ കലിപ്പ് തീർക്കുവാൻ ചിലർ 
ഭാഷയിൽ കൂട്ടികുഴച്ചു ചിലർ 
അച്ഛനേം ബിഷപ്പിനേം പൊക്കി സ്തുതിച്ചു ചിലർ 
ഇങ്ങനെ ആർക്കും മനസിലാകാതെഴുതി-
നീണ്ടവാല് ചുരുട്ടി അതിന്മേൽ ചിലർ
ഇരുന്നിട്ടുറക്കെ പറയുന്നു 'ഞാനാണ് കവി 
നാടിന്റെ മോചകൻ, അന്തകൻ'
എന്നെ വണങ്ങി വളഞ്ഞു നിന്നില്ലെങ്കിൽ 
കുത്തി ഇളക്കും കടന്നിലിൻ കൂട്ടത്തെ 
തട്ടിടും വന്നവർ കൂട്ടമായി നിങ്ങളെ "
ഇങ്ങേനെ പട്ടാപകൽ സ്വപ്നവും കണ്ടു 
പള്ള നിറയെ കള്ളടിച്ചു കേറ്റിയവർ 
ഉന്മത്തരായി പുലമ്പുന്നു പിന്നെ 
കാവ്യാമണ്ഡലത്തിലെ ;ജ്യോതെസ്സെന്നു-
വിളിക്കുന്നു സ്വയം ഹാ! കഷ്ടം 
ഇല്ല വിടില്ല വായനക്കാർ ഞങ്ങൾ 
ഇല്ലായ്മ ചെയ്തിടും ക്ഷുദ്രകീടങ്ങളെ ഞങ്ങൾ 
വെണ്ട വേഷം ഇറക്കി കളിക്കണ്ട കൂട്ടരേ 
വേണ്ടി വന്നാൽ പഠിപ്പിക്കും കളി. 
ഇല്ല ഇളക്കല്ലേ ഞങ്ങൾ ചുമ്മാ -
ഇരുന്നു വായിച്ചോട്ടെ ഞങൾ 
ഞങ്ങളെ നംമ്പുകിൽ സുരക്ഷിതർ നിങ്ങൾ 
അല്ലെങ്കിൽ കുത്തി കഴപ്പിക്കും ഞങ്ങൾ 
ഞങ്ങൾക്കുണ്ട്‌ ഇന്നോളം കാണാത്ത കൊമ്പുകൾ 
വിഷലിപ്തമാണതു കടന്നിലിൻ കൊമ്പിനേക്കാൾ 
പുറത്തെടുപ്പിക്കല്ലേ ആവശ്യം ഇല്ലാതെ അത് .

Rajan Meppurathu 2015-05-04 15:03:23
ഈ കമന്റുകള്‍ കണ്ടിട്ട് ആരോ ഇന്ന് രാവിലെ മുതല്‍ കുത്തിയിരുന്ന് പല വ്യാജ പേരുകളില്‍ അടിച്ചു വിട്ടത് പോലെയുണ്ടല്ലോ....
ഒരു വായനക്കാരൻ 2015-05-04 15:57:28
ഇവിടെ വരുന്ന കമന്റ്‌കളിൽ 90ശതമാനവും ഒന്നോ രണ്ടോ കൂതറകൾ പല പേരുകളിലായി എഴുതി വിടുന്നതാണ്,എന്ന് അറിയാത്ത മണ്ടന്മാർ അല്ല ഇവിടുത്തെ വായനക്കാർ.(ഒരു വായനക്കാരൻ)
ലത ടീച്ചര്‍ 2015-05-04 17:37:28
എന്‍റെ അറിവില്‍ അമേരിക്കയില്‍  ഉള്ള ഏക മലയാളി കവി - ശ്രി . ചെറിയാന്‍  മാത്രം
shaji 2015-05-04 18:46:20
ലത ടീച്ചര്‍ പറയുന്നത് വളരെ സത്യം. വാഴ ചപ്പിനു കാറ്റ് പിടിച്ചപോലെ  മറ്റു മലയാള 'കവികള്‍'. ചല പില കൂട്ടും കപികള്‍ .....
Anthappan 2015-05-04 19:44:59

The problems with some of the Malyalee writers are their pride.   It doesn’t allow them to grow.   Some of them are told that they are good writers by their stupid friends who don’t even read what they have written and keep on writing the stupid thing they have been writing for years.   Many are associated to some rotten organizations give out awards without even any merit but based on their friendship and connections.   Some go to Kerala and get some famous writers to write forward for their books by paying money, giving ticket to come to USA or having some meeting in Kerala and engaging them busy.  Some people think their education or titles help them to advance their stupid work as literary work and get away with it.  Some people grossly underestimate the readers out there.  Most of the writers are reactive.  They get pissed off, when someone makes any negative comment’ by revealing their hidden state of mind by reacting and bursting out.  The real writer is supposed to maintain calmness inside and nonreactive because writing is divine work which aligns nature and humanity.  There are commentators here who understand the motives of the crooked writers and they stir them up to somehow display their hidden nature by reacting.   When a person reacts they display their true color and reveal their multiple personality. 

Every man's work, whether it is literature, or music or pictures or architecture or anything else, is always a portrait of himself.-Samuel Butler

രസമിശ്രധാതു 2015-05-04 19:57:19
കവിതകൾ എഴുതുകയാണെങ്കിൽ ആർക്കും മനസിലാകാത്ത രീതിയിൽ എഴുതണം. ആരും ശല്യം ഉണ്ടാക്കില്ല വായിക്കാതെ പോയി കിടന്നു ഉറങ്ങിക്കൊള്ളും 

നിന്നെ ഞാൻ ഓർക്കുന്നു 
ഞാൻ കൊന്നവന്റ്റ് രക്തം 
കാളരാത്രികളെ ഭയമില്ല 
കറുത്ത കുട്ടി മണ്ണ് തിന്നു 
ഭ്രാന്തെടുത്തവന്റെ ഭാഷ 
നിന്റെ പെരുക്കങ്ങൾക്കിടയിൽ ഞാനാര്?
ഇത് നിട്നെ അവസാനത്തെ നരകം
ഇന്ന് രാത്രി എനിക്ക് രക്ഷപെടണം 
മുദ്രതന്നെ ഭാഷയുടെ ഒടുക്കവും തുടക്കവും 
എല്ലാം തല തിരിഞ്ഞിരിക്കണം  (ഒരവാർഡു കവിത )

കടന്നൽ വാസു 2015-05-05 06:33:03
കൂതറ എന്നൊക്കെ പേരുവിളിക്കുമ്പോൾ 
കവിയുടെ ശിങ്കിടി ഓർത്തിടേണം 
കാട്ടാളൻ കാട്ടിൽ പോയി 
കടന്നലിൻ കൂട്ടത്തെ 
കൂടോടിളക്കി വിട്ട കാര്യം.
കടന്നലിൻ കൂട്ടവും 
വായനക്കാരുമായി 
സഖ്യത്തിലാങ്ങായകാര്യം.
കൂതറക്കവികളെ 
അവരുടെ മൂടിനെ താങ്ങുന്നോരെ,
കൂട്ടമായി ചെന്നിട്ട് 
കുത്തി കൊമ്പൊടിച്ചു കേറ്റാൻ 
അവരുടെ ആസനം കട്ട് കഴച്ചിട്ടു 
ചുളുചുള കുത്തി പുളഞ്ഞിടുമ്പോൾ 
ദൂരെത്തെറിയണം 
ഇവിടെ ചവറു-
കവിത കുറിക്കുവാൻ,
കാലങ്ങൾക്കപ്പുറം 
പിതമഹരാം കവികൾ 
പൂജ ചെയ്യെതെടുത്ത പേനയൊക്കെ.
 ഓടിക്കോ ജീവൻകൊണ്ട് 
ഓടിക്കോ വേണങ്കിൽ 
കടന്നലിൻ കൂട്ടവും 
വായനക്കാരുമിങ്ങെത്തിടറായി 

നാരദർ 2015-05-05 07:16:48
ഏതു കുതറകളായാലും ഇവന്മാര് ശരിക്ക് ഇളക്കുന്നുണ്ട്‌. ഇങ്ങനേം ഉണ്ടോ കൂതറകൾ 
Justice 2015-05-05 07:43:11
Who has right to tell that Joseph nampimadum is not poet
Readers & Critiques 2015-05-05 08:54:28

If anybody wants to claim that they are poets or writers they should have the approval from the readers and critics.  All the writers have to go through the stringent scrutiny of the readers.    Following are some of the qualities and qualifications readers and critics are looking for.

1.       1 The topic the writers are selecting

2.       The style they are using

3.       Technique the writers are using to drive their idea into the mind of the readers and make them think

4.       In poems they can use metering or Vritthma but it is not a must.  Good poetry inherently has the rhythm and that will supersede any stipulated requirements.

5.       Writers must be free from alcohol influence or any other bad habits which undermines the peace and tranquility of the community.  Writers must be good role models to the society.

The poets must be like O. N. V. Kurup. Answer to the questions.

6.       Writers should not have any memberships to any organizations  

7.       Writers should be non -reactive and must maintain calmness within.

8.       Writers must survive all kind of nasty tests the readers and critiques are putting forward.  The test is to see all the writers are same in-and –out. 

9.       Writers should post their strait forward pictures when they publish their articles.  No pictures looking up, looking down etc.  The readers must be able to recognize them when they are not involved in writing and involved in some other screwed up business. 

10.   All the writers are supposed to practice yoga or meditation.

11.   Male writers are not supposed to keep beard.  Readers should be able to see there facial expression clearly when they talk to them or watching them without being watched. 

12.   The certified letters from famous Kerala writers are not acceptable by the readers or critiques.

13.   The number of times you appear in media or the number of wards you carry, or the number of books you have published are not a criteria to accept anyone as a writer.  One good book which can impact the society to uplift the spirit  can nullify all the garbage you have written in the past  and forgiven by the readers and critiques.

14.   Readers and critiques have the ultimate authority to burry anyone who claims that they are poets or writers.

These are some of the requirements.  Readers or critique can add anything which prevents the influx of thieves, attention seekers, fraud writers,   intruders and scums.

 

By order

Readers and critiques.

മലയാളം മുൻഷി 2015-05-05 10:54:57
കൂതറ കമന്റ്‌ എഴുത്തുകാർക്ക് ആരു മണി കെട്ടും? അവര്ക്കും വേണ്ടേ ഒരു code of conduct ? (മലയാളം മുൻഷി)
ബ്ലോഗൻ ലാൽ) 2015-05-05 12:22:15
കാട്ടാളന്റെ കടന്നൽ സംഹാര പദ്ധതിക്ക് എല്ലാ വിജയങ്ങളും നേരുന്നു...അല്ല പിന്നെ കാട്ടാളനോടാ കടന്നലിന്റെ കളി!!!(ബ്ലോഗൻ ലാൽ)
നാരദർ 2015-05-06 12:56:42
ചീമുട്ട പോയി 
കടന്നലും  പോയി 
കാട്ടാളനും പോയി 
ഇവിടെങ്ങും ശാന്തത 
കളിയാടിടുന്നു.

കടമ്മനിട്ട 2015-05-07 07:17:28
"നെഞ്ചത്തൊരു പന്തം കുത്തി നില്പൂ കാട്ടാളൻ.... നീറായ വനത്തിൽ നടുവിൽ "നെഞ്ചത്തൊരു പന്തം കുത്തി നില്പൂ കാട്ടാളൻ.... (കടമ്മനിട്ട)
കടന്നൽ വാസു 2015-05-07 07:40:45
കടന്നലിനുണ്ടോ 
കാട്ടാളെനെന്നും 
കടമാനിട്ടയെന്നും
കവിയെന്നും?
കുത്തികേറ്റും 
കൊമ്പവൻ 
കട്ടുകഴച്ചോടും വരെ. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക