Image

കെസിഎഎം ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ ആയിരം പൗണ്‌ട്‌ കരുണാഭവന്‌ സംഭാവന നല്‍കി

സാബു ചുണ്ടക്കാട്ടില്‍ Published on 02 January, 2012
കെസിഎഎം ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ ആയിരം പൗണ്‌ട്‌ കരുണാഭവന്‌ സംഭാവന നല്‍കി
മാഞ്ചസ്‌റ്റര്‍: കേരള കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ മാഞ്ചസ്‌റ്റര്‍ (കെസിഎഎം) സാമൂഹിക പ്രതിബദ്ധത ലക്ഷ്യമാക്കി രൂപീകരിച്ച കെസിഎഎം ചാരിറ്റബിള്‍ ട്രസ്‌റ്റ്‌, താമരശേരി രൂപതയിലെ കരുണാഭവന്‌ ആയിരം പൗണ്‌ട്‌ സംഭാവനയായി നല്‍കി. രൂപതയിലെ സിസ്‌റ്റേഴ്‌സ്‌ ഓഫ്‌ ഡെസ്‌റ്റിറ്റിയൂട്ടുമായി ചേര്‍ന്നാണ്‌ കരുണാഭവന്‍ പ്രവര്‍ത്തിക്കുന്നത്‌.

നിരാലംബരായ നൂറുകണക്കിനാളുകളെയാണ്‌ കരുണാഭവന്‍ പരിപാലിക്കുന്നത്‌. 2010ല്‍ രൂപീകൃതമായ മാഞ്ചസ്‌റ്റര്‍ കാത്തലിക്‌ അസോസിയേഷന്റെ പ്രധാന അജന്‍ഡകളില്‍ ഒന്നായിരുന്നു ചാരിറ്റി പ്രവര്‍ത്തനം. ഇതിന്റെ ആദ്യപടിയായി റെഡ്‌ക്രോസുമായി ചേര്‍ന്ന്‌ അസോസിയേഷന്‍ വസ്‌ത്രങ്ങളും പണവും സമാഹരിച്ച്‌ നല്‍കിയിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്‌ടാണ്‌ കാത്തലിക്‌ അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ എന്ന ഉപവിഭാഗത്തിന്‌ രൂപം നല്‍കിയത്‌.

ഇതിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ബാങ്ക്‌ അക്കൗണ്‌ടുകളും മാനേജ്‌മെന്റ്‌ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. അസോസിയേഷന്‍ കുടുംബങ്ങളില്‍ നിന്നുള്ള സംഭാവനകളും ടൂര്‍ പ്രോഗ്രാമുകളില്‍ നിന്നും ലഭിക്കുന്ന പണവുമാണ്‌ പ്രധാന വരുമാന സ്രോതസ്‌. ഒപ്പം അസോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങള്‍ വഴിയായി ചാരിറ്റി ബോക്‌സുകളും നല്‍കിയിട്ടുണ്‌ട്‌.

അസോസിയേഷന്റെ ക്രിസ്‌മസ്‌, പുതുവര്‍ഷ ആഘോഷങ്ങള്‍ ജനുവരി ഏഴിന്‌ വിപുലമായ പരിപാടികളോടെ വിഥിന്‍ഷോ സെന്റ്‌ ആന്റണീസ്‌ സ്‌കൂള്‍ ഹാളില്‍ നടക്കും. രാവിലെ പത്തിന്‌ ആഘോഷമായ ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന്‌ പൊതുസമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www:kcamcouk
കെസിഎഎം ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ ആയിരം പൗണ്‌ട്‌ കരുണാഭവന്‌ സംഭാവന നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക