Image

ഫ്രാങ്ക്‌ഫര്‍ട്ട്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ പുതുവത്സരം ആഘോഷിച്ചു

ജോര്‍ജ്‌ ജോണ്‍ Published on 02 January, 2012
ഫ്രാങ്ക്‌ഫര്‍ട്ട്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ പുതുവത്സരം ആഘോഷിച്ചു
ഫ്രാങ്ക്‌ഫര്‍ട്ട്‌: ഫ്രാങ്ക്‌ഫര്‍ട്ട്‌ ഇന്ത്യന്‍ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ ഫമീലിയന്‍ ഫെറയിന്റെ ഈവര്‍ഷത്തെ പുതുവത്സരാഘോഷം നോര്‍ത്ത്‌ വെസ്റ്റ്‌ സ്റ്റാട്ടിലെ ക്ലബ്‌ റൂമില്‍ വെച്ച്‌ പൂര്‍വ്വാധികം ഉത്സാഹത്തിമര്‍പ്പില്‍ ആഘോഷിച്ചു. വൈകുന്നേരം ഏഴിന്‌ ഒത്തുചേര്‍ന്ന ക്ലബ്‌ അംഗങ്ങളേയും സുഹൃത്തുക്കളേയും ക്ലബ്‌ പ്രസിഡന്റ്‌ ദിനേശ്‌ കുട്ടക്കര ആഘോഷപരിപാടികളിലേക്ക്‌ സ്വാഗതം ചെയ്‌തു. തുടര്‍ന്ന്‌ ആത്താഴവിരുന്നോടെ പരിപാടികള്‍ ആരംഭിച്ചു. ഫാ. തോമസ്‌ കട്ടത്തറ എസ്‌.ജെ, ഫാ. ബിജോയ്‌ കൊട്ടേക്കുടിയില്‍ എന്നിവര്‍ പുതുവത്സരാശംസകള്‍ നേര്‍ന്നു.

അത്താഴ വിരുന്നിനുശേഷം ജോസ്‌ തിനംപറമ്പിലിന്റെ നേതൃത്വത്തില്‍ വിവിധ തരം ഗാനങ്ങളുമായി ആഘോഷപരിപാടികള്‍ ആരംഭിച്ചു. ഗാനങ്ങളോടൊപ്പം നൃത്തംവെച്ചും, തമാശകള്‍ പറഞ്ഞ്‌ പൊട്ടിച്ചിരിച്ച്‌ അര്‍ധരാത്രവരെയുള്ള മണിക്കൂറുകള്‍ ആഘോഷത്തിമര്‍പ്പില്‍ ചെലവഴിച്ചു. അര്‍ധരാത്രി 12-ന്‌ പരസ്‌പരം ആലിംഗനം ചെയ്‌ത്‌ പുതുവര്‍ഷത്തെ വരവേറ്റു. തുടര്‍ന്ന്‌ മറ്റ്‌ രാജ്യക്കാരോടൊപ്പം കരിമരുന്ന്‌ കലാപ്രകടനം നടത്തി. പുതുവത്സരത്തില്‍ ലില്ലി സൈമണ്‍ കൈപ്പള്ളിമണ്ണില്‍ പാകംചെയ്‌തുകൊണ്‌ടുവന്ന രുചിയേറിയ പുതുവത്സര പായസം എല്ലാവരും ആസ്വദിച്ചു. ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക്‌ ജോര്‍ജ്‌ ജോസഫ്‌ ചൂരപ്പൊയ്‌കയില്‍ നന്ദി പറഞ്ഞു. 1972-ല്‍ ആരംഭിച്ച്‌ പ്രവര്‍ത്തനം നടത്തിവരുന്ന ഫ്രാങ്ക്‌ഫര്‍ട്ട്‌ ഇന്ത്യന്‍ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്‌ഫര്‍ട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികലുടെ കായികവും, മാനസീകവുമായ ഉന്നമനത്തിനായി വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. ക്രിസ്‌മസ്‌- പുതുവത്സര അവധിക്ക്‌ ശേഷം ജനുവരി 14 മുതല്‍ പതിവുപോലെ ക്ലബ്‌ പ്രവര്‍ത്തനം തുടരുമെന്ന്‌ ജോര്‍ജ്‌ ജോസഫ്‌ ചൂരപ്പൊയ്‌കയില്‍ അറിയിച്ചു.
ഫ്രാങ്ക്‌ഫര്‍ട്ട്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ പുതുവത്സരം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക