Image

സിറോ മലബാര്‍ വിശ്വാസികള്‍ കൂട്ടായ്‌മ രൂപവല്‍കരിച്ചു

Published on 02 January, 2012
സിറോ മലബാര്‍ വിശ്വാസികള്‍ കൂട്ടായ്‌മ രൂപവല്‍കരിച്ചു
ദുബായ്‌: സിറോ മലബാര്‍ ക്രൈസ്‌തവ സഭാ വിശ്വാസികള്‍ സിറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രിഗേഷന്‍ എന്ന പുതിയ കൂട്ടായ്‌മ രൂപവല്‍കരിച്ചു. അറേബ്യന്‍ വികാരിയേറ്റ്‌ ബിഷപ്‌ പോള്‍ ഹിന്‍ഡര്‍ ഉദ്‌ഘാടനം ചെയ്‌തു. തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യാതിഥിയായിരുന്നു.

ഇടവക വികാരി ഫാ. തോമസിറ്റോ ലോഗോ പ്രകാശനവും ഫാ. സെറഫിന്‍ വെബ്‌സൈറ്റ്‌ പ്രകാശനവും നിര്‍വഹിച്ചു. വൈസ്‌ പ്രൊവിന്‍ഷ്യല്‍ ഫാ. വര്‍ഗീസ്‌ ചെമ്പോളി, കൂട്ടായ്‌മ പ്രസിഡന്റ്‌ ജെയിംസ്‌ ജോസഫ്‌, വി.ഒ. സെബാസ്‌റ്റിയന്‍, കെ.എം.ഫ്രാന്‍സിസ്‌, ജനറല്‍ സെക്രട്ടറി എം.എല്‍.തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു.
സിറോ മലബാര്‍ വിശ്വാസികള്‍ കൂട്ടായ്‌മ രൂപവല്‍കരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക