Image

മലങ്കര ആര്‍ച്ച് ഡയാസിസ് സാന്നിധ്യം ശ്രദ്ധേയമായി

Published on 27 September, 2011
മലങ്കര ആര്‍ച്ച് ഡയാസിസ് സാന്നിധ്യം ശ്രദ്ധേയമായി

ന്യൂയോര്‍ക്ക് : മലങ്കര യാക്കോബായ സുറിയാനി സഭാംഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം സത്യവിശ്വാസ സംരക്ഷണവും ഉറപ്പാക്കുവാന്‍ കോലഞ്ചേരിയില്‍ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ നടത്തിവരുന്ന പ്രാര്‍ത്ഥനായജ്ഞനത്തിന് സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയിലെ മലങ്കര അതിഭദ്രാസനാധിപനും പാത്രിയാര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോ
ര്‍ തീത്തോസ് മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറി വെരി.റവ.ഏബ്രഹാം കടവില്‍ കോറെപ്പിസ്‌ക്കോപ്പ എന്നിവര്‍ കോലഞ്ചേരിയിലെ പ്രാര്‍ത്ഥനായജ്ഞത്തില്‍ നേരിട്ട് പങ്കെടുത്തത് വിശ്വാസസമൂഹത്തിന് ആവേശമായി.

 ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോലഞ്ചേരിയില്‍ എത്തിയ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോ
ര്‍ തീത്തോസിസ് ഊഷ്മള വരവേല്‍പ്പ് നല്‍കപ്പെട്ടു. പരിശുദ്ധ സഭയുടെ പ്രതിസന്ധി ഘട്ടത്തില്‍ വിദേശത്തുള്ള സഭാമക്കളുടെ ഐക്യദാര്‍ഢ്യവും പിന്തുണയും ഏറെ സന്തോഷവും ആശ്വാസവും പകരുന്നുവെന്നും ഏറെ തിരക്കുകള്‍ക്കിടയിലും ക്ലേശങ്ങള്‍ സഹിച്ച് ഇവിടെ എത്തുകയും പ്രാര്‍ത്ഥായജ്ഞത്തില്‍ പങ്കെടുക്കുകയും ചെയ്ത അഭിവന്ദ്യ തീത്തോസ് തിരുമേനിയോട് നമുക്കുള്ള സ്‌നേഹാദരവുകള്‍ നിസ്സീമമാണെന്ന് കാതോലിക്കാ ബാവ പ്രസ്താവിച്ചു. ഏറെ പീഡനങ്ങളിലൂടെ കടന്നുവന്ന് പിതാക്കന്‍മാരുടെ പ്രാര്‍ത്ഥനയാല്‍ പരിപാലിക്കപ്പെട്ട സഭയാണ് സുറിയാനി ഓര്‍ത്തഡോക്‌സ് സഭ. സത്യവിശ്വാസവും പാരമ്പര്യവും ആരാധനാ സ്വാതന്ത്ര്യവും വെല്ലുവിളിക്കപ്പെടുന്ന ഇന്നത്തെ സാഹചര്യം കൂട്ടായ പ്രാര്‍ത്ഥനയിലൂടെ മിറകടക്കുവാന് നമുക്കാകുമെന്ന് മോര്‍ തീത്തോസ് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ അതിഭദ്രാസനത്തിലെ മുഴുവന്‍ വൈദിക ശ്രേഷ്ഠരുടെയും വിശ്വാസി സമൂഹത്തിന്റെയും പിന്തുണയും പ്രാര്‍ത്ഥനയും ശ്രേഷ്ഠ ബാവ നയിക്കുന്ന പ്രാര്‍ത്ഥനായജ്ഞനത്തിനൊപ്പമുണ്ടെന്ന് അദ്ദേഹം തുടര്‍ന്നു. സുന്നഹദ്രാസ് സെക്രട്ടറി ജോസഫ് മോര്‍ ഗ്രീഗോറിയോസ് ഇതര മെത്രാപ്പോലീത്തമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
,
നേരത്തെ പ്രാര്‍ത്ഥനായജ്ഞം നടക്കുന്ന ചാപ്പലില്‍ എത്തിച്ചേര്‍ന്ന മലങ്കര ആര്‍ച്ച് ഡയാസിസ് സെക്രട്ടറി ഏബ്രഹാം കടവില്‍ കോറെപ്പിസ്‌ക്കോപ്പ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി. 1995 ലെ സുപ്രീം കോടതി വിധിയുടെ പ്രസക്ത ഭാഗങ്ങള്‍ മറച്ചുവെച്ചുകൊണ്ട് പള്ളികള്‍ പിടിച്ചെടുക്കുവാന്‍ എതിര്‍വിഭാഗം നടത്തുന്ന കുല്‍സിതശ്രമങ്ങള്‍ വിലപ്പോവില്ലെന്നും, സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയാണെന്നും, ഇടവക പ്പള്ളികള്‍ക്കുള്ള അധികാരങ്ങള്‍ നിലനിര്‍ത്തപ്പെടേണ്ടതാണെന്നുള്ള സുപ്രീം കോടതിവിധികളെ മാനിക്കാതെയുള്ള നടപടികളില്‍ നിന്നും പിന്‍മാറി ക്രൈസ്തവമൂല്യം കാത്തുസൂക്ഷിക്കുവാന്‍ തയ്യാറാവണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ , മലങ്കര ആര്‍ച്ച് ഡയാസിസ്) അറിയിച്ചതാണിത്.

മലങ്കര ആര്‍ച്ച് ഡയാസിസ് സാന്നിധ്യം ശ്രദ്ധേയമായിമലങ്കര ആര്‍ച്ച് ഡയാസിസ് സാന്നിധ്യം ശ്രദ്ധേയമായിമലങ്കര ആര്‍ച്ച് ഡയാസിസ് സാന്നിധ്യം ശ്രദ്ധേയമായിമലങ്കര ആര്‍ച്ച് ഡയാസിസ് സാന്നിധ്യം ശ്രദ്ധേയമായിമലങ്കര ആര്‍ച്ച് ഡയാസിസ് സാന്നിധ്യം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക