അപരാധ പങ്ക; മറഡോണയിലെ റാപ് സോങ് വൈറലാകുന്നു
തകര്‍പ്പന്‍ മലയാളം റാപ്പ് ശൈലിയില്‍ ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗ്രേറ്റ് ഫാദര്‍, എസ്രാ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുഷിന് ശ്യാം ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റാപ് സോങ്ങിനായി വരികളെഴുതി ആലപിച്ചിരിക്കുന്നത് കൂട്ടിലിട്ട തത്ത, ലോക്കല്‍ ഇടി തുടങ്ങിയ മലയാളം റാപ്പ് ഗാനങ്ങള്‍ ഒരുക്കി യൂട്യുബില്‍ ശ്രദ്ധ നേടിയ ഫെജോയാണ്.