ബിയര്‍ക്കുപ്പികളില്‍ ഹിന്ദു ദൈവങ്ങള്‍ : ഓസ്‌ട്രേലിയന്‍ കമ്പനി മാപ്പുപറഞ്ഞു

ബിയര്‍ക്കുപ്പികളില്‍ ഹിന്ദു ദൈവങ്ങള്‍ : ഓസ്‌ട്രേലിയന്‍ കമ്പനി മാപ്പുപറഞ്ഞു

സിഡ്‌നി: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ബിയര്‍ക്കുപ്പികളിലെ ലേബലുകളില്‍ ഉപയോഗിച്ചതിന് ഓസ്‌ട്രേലിയന്‍ മദ്യക്കമ്പനി മാപ്പുപറഞ്ഞു. 'ബ്രൂക്‌വേല്‍ യൂണിയന്‍ ബ്രിവറി' എന്ന കമ്പനി ഗണപതിയുടെ മുഖവും ലക്ഷ്മിയുടെ ശരീരവും ജിഞ്ചര്‍ എന്ന തങ്ങളുടെ ബിയര്‍ക്കുപ്പി ലേബലുകളില്‍ ഉപയോഗിച്ചിരുന്നു. പശ്ചാത്തലത്തില്‍ മറ്റ് ദൈവങ്ങളുടെ മുഖവും ചേര്‍ത്തിരുന്നു. ലേബലുകള്‍ പിന്‍വലിക്കണമെന്ന് ഹിന്ദുസമൂഹം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കമ്പനി മാപ്പ് പറഞ്ഞത്. ഏഷ്യന്‍ രാജ്യങ്ങളുടെ അഭിരുചി ഉള്‍ക്കൊള്ളുന്നതാണ് തങ്ങളുടെ ഉത്പന്നം എന്ന് കാണിക്കാന്‍വേണ്ടി മാത്രമാണ് ചിത്രങ്ങള്‍ ഉപയോഗിച്ചതെന്ന് കമ്പനി പറഞ്ഞു.